വാച്ച്ടവർ ലൈബ്രറി
വാച്ച്ടവർ ലൈബ്രറി അപ്ഡേറ്റ് ചെയ്യാൻ
നിങ്ങൾ ഓൺലൈൻ ആകുമ്പോൾ വാച്ച്ടവർ ലൈബ്രറി പുതിയ വിവരങ്ങൾ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുന്ന വിധത്തിൽ സെറ്റിങ് ക്രമീകരിക്കാം. അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ഫയൽ ഉപയോഗിച്ച് പ്രസിദ്ധീകരണങ്ങളുടെയും ലേഖനങ്ങളുടെയും പുതുക്കിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
പുതിയ അപ്ഡേറ്റുകൾ ഓട്ടോമാറ്റിക്കായി ലഭിക്കാൻ
പുതിയ പ്രസിദ്ധീകരണങ്ങളിലെയും ലേഖനങ്ങളിലെയും പുതുക്കിയ വിവരങ്ങൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ വാച്ച്ടവർ ലൈബ്രറിയിൽ ലഭിക്കാൻ പിൻവരുന്ന കാര്യങ്ങൾ ചെയ്യുക.
വാച്ച്ടവർ ലൈബ്രറിയിലെ ലൈബ്രറി മെനുവിൽ ക്ലിക്ക് ചെയ്യുക, എന്നിട്ട് സെറ്റിങ്ങുകൾ എന്ന ഭാഗം ക്ലിക്ക് ചെയ്താൽ ലൈബ്രറിയുടെ സെറ്റിങ്ങുകൾ എന്ന ഒരു ബോക്സ് തുറന്നുവരും.
ലൈബ്രറിയുടെ സെറ്റിങ്ങുകൾ എന്ന ഭാഗത്തുള്ള അപ്ഡേറ്റുകൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് അപ്ഡേറ്റുകൾ എപ്പോഴും ഡൗൺലോഡ് ചെയ്യുക എന്ന ബോക്സിൽ ടിക്ക് ഇടുക.
അങ്ങനെ ചെയ്താൽ, പുതുതായി എന്തെങ്കിലും അപ്ഡേറ്റുകൾ വന്നാൽ അത് ഡൗൺലോഡ് ചെയ്യണോ എന്നു ചോദിച്ചുകൊണ്ടുള്ള ഒരു ബോക്സ് തുറന്നുവരും. അപ്പോൾ യെസ് കൊടുത്താൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കും.
പുതിയ അപ്ഡേറ്റുകൾ ആവശ്യാനുസരണം ചെയ്യാൻ
ഒരു അപ്ഡേറ്റ് പാക്കേജ് ഉപയോഗിച്ചുകൊണ്ട് വാച്ച്ടവർ ലൈബ്രറി നിങ്ങൾക്ക് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഏറ്റവും പുതിയ വാച്ച്ടവർ ലൈബ്രറിയുള്ള ഒരു കമ്പ്യൂട്ടറിൽനിന്നോ ഈ വെബ്പേജിൽനിന്നോ ഏറ്റവും പുതിയ അപ്ഡേറ്റ് പാക്കേജ് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റ് പാക്കേജ് എക്സ്പോർട്ട് ചെയ്യുക
അപ്ഡേറ്റ് പാക്കേജ് ഫയൽ ഉണ്ടാക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന പടികൾ ചെയ്യുക:
വാച്ച്ടവർ ലൈബ്രറിയിൽ സഹായം എന്ന മെനു ക്ലിക്ക് ചെയ്യുക എന്നിട്ട് അപ്ഡേറ്റ് പാക്കേജ് ക്ലിക്ക് ചെയ്യുക. അതിൽ പാക്കേജ് ഉണ്ടാക്കുക എന്നത് തിരഞ്ഞെടുക്കുക.
എന്നിട്ട് അപ്ഡേറ്റ് പാക്കേജ് കമ്പ്യൂട്ടറിൽ സേവ് ചെയ്യുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുക. എന്നിട്ട് സേവ് ചെയ്യുക. അപ്പോൾ “.updatepkg” എന്ന പേരിൽ അവസാനിക്കുന്ന ഒരു അപ്ഡേറ്റ് പാക്കേജ് ഫയൽ വാച്ച്ടവർ ലൈബ്രറി ഉണ്ടാക്കും.
അപ്ഡേറ്റ് പാക്കേജ് ഡൗൺലോഡ് ചെയ്യാൻ
നിങ്ങളുടെ ഭാഷയിൽ വാച്ച്ടവർ ലൈബ്രറിയിൽ അപ്ഡേറ്റുകൾ ഉണ്ടോ എന്ന് നോക്കാൻ താഴെ കൊടുത്തിരിക്കുന്ന ഡൗൺലോഡ് എന്ന ബട്ടൺ അമർത്തുക. ഉണ്ടെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ആ ഫയൽ സേവ് ചെയ്യാം.
അപ്ഡേറ്റ് പാക്കേജ് ഇൻസ്റ്റാൾ ചെയ്യുന്നതിന്
അപ്ഡേറ്റ് പാക്കേജ് ഉപയോഗിച്ചുകൊണ്ട് വാച്ച്ടവർ ലൈബ്രറി ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാൻ പിൻവരുന്ന പടികൾ ചെയ്യുക:
വാച്ച്ടവർ ലൈബ്രറി മെനുവിലെ സഹായം എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. എന്നിട്ട് അപ്ഡേറ്റ് പാക്കേജ് എന്നതിൽ ക്ലിക്ക് ചെയ്തതിനുശേഷം പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക എന്നത് ക്ലിക്ക് ചെയ്യുക.
“.updatepkg” എന്ന പേരിൽ അവസാനിക്കുന്ന ഫയൽ സേവ് ചെയ്തിരിക്കുന്ന ഭാഗത്തേക്ക് പോകുക. ആ ഫയൽ സെലക്ട് ചെയ്തിട്ട് ഓപ്പൺ എന്ന ബട്ടൺ അമർത്തിയാൽ വാച്ച്ടവർ ലൈബ്രറിയുടെ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ആകും.