ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ
യഹോവയുടെ സാക്ഷികൾ—അവർ ആരാണ്?
യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഒരു ആകമാനവീക്ഷണം—അവർ എന്താണു ചെയ്യുന്നത്, അവർ സംഘടിതരായിരിക്കുന്നത് എങ്ങനെ?
യഹോവയുടെ സാക്ഷികളും അവരുടെ പ്രസിദ്ധീകരണങ്ങളും
യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ദൈവത്തോട് അടുക്കാനും ബൈബിൾപഠിപ്പിക്കലുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ആളുകളെ സഹായിക്കും. പ്രിന്റ് രൂപത്തിലും ഓൺലൈനായും അതു ലഭ്യമാണ്. വായനക്കാരുടെ ജീവിതത്തിൽ നല്ലൊരു സ്വാധീനം ചെലുത്താനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ പ്രസിദ്ധീകരണങ്ങൾ സഹായിക്കും.
യഹോവയുടെ സാക്ഷികളും സമൂഹത്തിലെ അവരുടെ സ്ഥാനവും
ബൈബിൾവിദ്യാഭ്യാസത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിനു ഗുണം വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു.
യഹോവയുടെ സാക്ഷികളും അവരുടെ പ്രസംഗപ്രവർത്തനവും
അയൽക്കാരെ സന്തോഷവാർത്തയെക്കുറിച്ചുള്ള ബൈബിൾസന്ദേശം അറിയിക്കുന്നത് യഹോവയുടെ സാക്ഷികളുടെ ആരാധനയുടെ ഒരു പ്രധാന ഭാഗമാണ്. അതിനായി അവർ എന്തെല്ലാം രീതികളാണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് സമൂഹത്തിൽ എന്തു ഫലങ്ങളാണ് ഉണ്ടാകുന്നത്?
യഹോവയുടെ സാക്ഷികളും കുടുംബജീവിതവും
യഹോവയുടെ സാക്ഷികൾ തങ്ങളുടെ കുടുംബങ്ങളിൽ ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ഭർത്താവിനും ഭാര്യക്കും കുട്ടികൾക്കും പ്രയോജനം ലഭിക്കും. കുടുംബത്തിൽ സുരക്ഷിതത്വവും സ്നേഹവും വളരാൻ അത് ഇടയാക്കുന്നു. മക്കളെ ബൈബിൾനിലവാരങ്ങൾ പഠിപ്പിക്കുന്നതു പ്രധാനപ്പെട്ട ഉത്തരവാദിത്വമായാണ് മാതാപിതാക്കൾ കാണുന്നത്.
യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള പത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.
യഹോവയുടെ സാക്ഷികളും ആരോഗ്യ പരിപാലനവും
യഹോവയുടെ സാക്ഷികൾ ജീവനെ ദൈവത്തിൽനിന്നുള്ള അമൂല്യമായ സമ്മാനമായാണ് കാണുന്നത്. അവർ ജീവനെയും രക്തത്തെയും പവിത്രമായി വീക്ഷിക്കുന്നു. തങ്ങളുടെ കുടുംബത്തിന് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാൻ അവർ ശ്രമിക്കും. സുരക്ഷിതവും ഏറ്റവും മികച്ചതും ആയ രക്തരഹിത ചികിത്സ കിട്ടുന്നതിനുവേണ്ടി അവർ ആരോഗ്യ-പരിപാലന വിദഗ്ധരുമായി സഹകരിക്കുന്നു.
യഹോവയുടെ സാക്ഷികളും സൈനികേതര സേവനവും
സൈനികസേവനത്തോട് മനസ്സാക്ഷിപരമായ വിയോജിപ്പു പ്രകടമാക്കാനുള്ള അവകാശം ഒരു മൗലികാവകാശമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ കാലങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഗവൺമെന്റുകൾ അന്താരാഷ്ട്ര നിലവാരങ്ങൾ പിൻപറ്റുകയും സൈനികസേവനത്തിനു പകരമായി ശിക്ഷാനടപടികളല്ലാതെ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കുകയും ചെയ്യുമ്പോൾ അതിൽ യഹോവയുടെ സാക്ഷികൾ നന്ദിയുള്ളവരാണ്.
യഹോവയുടെ സാക്ഷികളും രാഷ്ട്രീയ കാര്യങ്ങളിലെ നിഷ്പക്ഷതയും
ബൈബിൾപഠിപ്പിക്കലുകൾ അനുസരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നു. യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷത സമാധാനത്തിനു സഹായിക്കുന്നെന്നും അവർ നിയമം അനുസരിച്ചുകൊണ്ട് അധികാരികളെ ബഹുമാനിക്കുകയും അവരോടു സഹകരിക്കുകയും ചെയ്യുന്ന പൗരന്മാരാണെന്നും പല ഗവൺമെന്റുകളും മനസ്സിലാക്കിയിരിക്കുന്നു.
യഹോവയുടെ സാക്ഷികളും ആരാധനായോഗങ്ങളും
സഹാരാധകരോടൊപ്പം ഒരുമിച്ച് കൂടുന്നത് തങ്ങളുടെ വിശ്വാസത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായിട്ടാണ് യഹോവയുടെ സാക്ഷികൾ വീക്ഷിക്കുന്നത്. ബൈബിൾവിദ്യാഭ്യാസം നേടുന്നതിനായി കൂടിവരുന്ന ഈ യോഗങ്ങൾ സാധാരണ നടക്കുന്നതു രാജ്യഹാളുകൾ എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളിലാണ്. സഭായോഗങ്ങളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.
യഹോവയുടെ സാക്ഷികളും ദുരിതാശ്വാസപ്രവർത്തനവും
ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ ശാരീരികവും മാനസികവും ആത്മീയവും ആയ സഹായം കൊടുക്കാൻ തയ്യാറാകും. സംഘടിതമായ രീതിയിലുള്ള അവരുടെ പ്രവർത്തനങ്ങളെ ഗവൺമെന്റ് അധികാരികളും ദുരിതാശ്വാസസംഘടനങ്ങളും വിലമതിച്ചിട്ടുണ്ട്.