വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ഫിലി​പ്പി​യർ 4:8—“സത്യമായതു ഒക്കെയും . . . ചിന്തി​ച്ചു​കൊൾവിൻ”

ഫിലി​പ്പി​യർ 4:8—“സത്യമായതു ഒക്കെയും . . . ചിന്തി​ച്ചു​കൊൾവിൻ”

 “അവസാ​ന​മാ​യി സഹോ​ദ​ര​ങ്ങളേ, സത്യമാ​യ​തും ഗൗരവം അർഹി​ക്കു​ന്ന​തും നീതി​നിഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും സത്‌കീർത്തി​യു​ള്ള​തും അത്യു​ത്ത​മ​മാ​യ​തും പ്രശം​സ​നീ​യ​മാ​യ​തും ആയ കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണോ അതെല്ലാം തുടർന്നും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കുക.”—ഫിലി​പ്പി​യർ 4:8, പുതിയ ലോക ഭാഷാ​ന്തരം.

 “ഒടുവിൽ സഹോ​ദ​ര​ന്മാ​രേ, സത്യമാ​യതു ഒക്കെയും ഘനമാ​യതു ഒക്കെയും നീതി​യാ​യതു ഒക്കെയും നിർമ്മ​ല​മാ​യതു ഒക്കെയും രമ്യമാ​യതു ഒക്കെയും സല്‌ക്കീർത്തി​യാ​യതു ഒക്കെയും സൽഗു​ണ​മോ പുകഴ്‌ച​യോ അതു ഒക്കെയും ചിന്തി​ച്ചു​കൊൾവിൻ.”—ഫിലി​പ്പി​യർ 4:8, സത്യ​വേ​ദ​പുസ്‌തകം.

ഫിലി​പ്പി​യർ 4:8-ന്റെ അർഥം

 മനുഷ്യർ ചിന്തി​ക്കു​ന്നത്‌ എന്താ​ണെന്നു ദൈവം ശ്രദ്ധി​ക്കു​ന്നുണ്ട്‌. കാരണം ഒരാളു​ടെ ചിന്തക​ളാ​ണ​ല്ലോ പ്രവൃ​ത്തി​യി​ലേക്കു നയിക്കു​ന്നത്‌. (സങ്കീർത്തനം 19:14; മർക്കോസ്‌ 7:20-23) അതു​കൊണ്ട്‌, ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ, ദൈവം മോശ​മാ​യി കാണുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ ഒഴിവാ​ക്കണം. പകരം ദൈവം ഇഷ്ടപ്പെ​ടുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കണം.

 ഒരു ക്രിസ്‌ത്യാ​നി ‘തുടർന്നും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കേണ്ട’ അഥവാ ചിന്തി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കേണ്ട എട്ടു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ വാക്യ​ത്തിൽ പറയു​ന്നുണ്ട്‌.

  •   ‘സത്യമാ​യത്‌.’ ഈ വാക്ക്‌ സൂചി​പ്പി​ക്കു​ന്നത്‌, ബൈബി​ളിൽ കാണു​ന്ന​തു​പോ​ലെ​യുള്ള നേരാ​യ​തും ആശ്രയി​ക്കാൻ പറ്റുന്ന​തും ആയ വിവര​ങ്ങ​ളെ​യാണ്‌.—1 തിമൊ​ഥെ​യൊസ്‌ 6:20.

  •   ‘ഗൗരവം അർഹി​ക്കു​ന്നത്‌.’ ശരിക്കും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​യാണ്‌ ഈ വാക്കു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. ഒട്ടും പ്രാധാ​ന്യ​മി​ല്ലാത്ത, നിസ്സാ​ര​മായ കാര്യ​ങ്ങളല്ല. പകരം, ശരി ചെയ്യാ​നുള്ള ഒരു ക്രിസ്‌ത്യാ​നി​യു​ടെ തീരു​മാ​നത്തെ ശക്തമാ​ക്കുന്ന കാര്യ​ങ്ങ​ളാ​ണത്‌.—തീത്തോസ്‌ 2:6-8.

  •   ‘നീതി​നിഷ്‌ഠ​മാ​യത്‌.’ ഒരു വ്യക്തി​യു​ടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും മനുഷ്യ​രു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യി​ലല്ല, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ കൊണ്ടു​വ​രു​ന്ന​തി​നെ​യാണ്‌ ഈ പദം കുറി​ക്കു​ന്നത്‌. കാരണം മനുഷ്യ​ന്റെ അറിവ്‌ വളരെ പരിമി​ത​മാണ്‌.—സുഭാ​ഷി​തങ്ങൾ 3:5, 6; 14:12.

  •   ‘നിർമ​ല​മാ​യത്‌.’ ഈ വാക്ക്‌ സൂചി​പ്പി​ക്കു​ന്നത്‌ ഇതാണ്‌; ഒരു വ്യക്തി​യു​ടെ ചിന്തയും ഉദ്ദേശ്യ​വും എല്ലാം ശുദ്ധമാ​യി​രി​ക്കണം. അത്‌ ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ മാത്രമല്ല, എല്ലാ കാര്യ​ങ്ങ​ളി​ലും.—2 കൊരി​ന്ത്യർ 11:3.

  •   ‘സ്‌നേഹം ജനിപ്പി​ക്കു​ന്നത്‌.’ ഉള്ളിൽ സ്‌നേഹം ജനിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ചിന്തി​ക്കേ​ണ്ടത്‌. അല്ലാതെ, വിദ്വേ​ഷ​ത്തി​നും വെറു​പ്പി​നും കലഹത്തി​നും ഇടയാ​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചല്ല.—1 പത്രോസ്‌ 4:8.

  •   ‘സത്‌കീർത്തി​യു​ള്ളത്‌.’ ഒരാളു​ടെ സത്‌പേര്‌ കൂട്ടുന്ന കാര്യ​ങ്ങ​ളും ദൈവ​ഭ​യ​മുള്ള ആളുകൾ കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന തരം കാര്യ​ങ്ങ​ളും അതിൽപ്പെ​ടും.—സുഭാ​ഷി​തങ്ങൾ 22:1.

  •   ‘അത്യു​ത്ത​മ​മാ​യത്‌.’ ധാർമി​ക​മാ​യി ഉയർന്ന നിലവാ​ര​മു​ള്ള​തെന്ന്‌ ദൈവം അംഗീ​ക​രി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌. അതായത്‌, മോശ​മാ​യ​തി​ന്റെ ഒരു കണിക​പോ​ലു​മി​ല്ലാത്ത കാര്യങ്ങൾ.—2 പത്രോസ്‌ 1:5, 9.

  •   ‘പ്രശം​സ​നീ​യ​മാ​യത്‌.’ ഈ പദം കുറി​ക്കു​ന്നത്‌, അഭിന​ന്ദനം അർഹി​ക്കുന്ന കാര്യ​ങ്ങ​ളെ​യാണ്‌, പ്രത്യേ​കി​ച്ചും ദൈവ​ത്തി​ന്റെ കണ്ണിൽ. ഇനി, ദൈവം ചെയ്‌തി​ട്ടുള്ള പ്രശം​സ​നീ​യ​മായ അഥവാ സ്‌തു​ത്യർഹ​മായ കാര്യ​ങ്ങ​ളും ഇതിൽ ഉൾപ്പെ​ടും. ദൈവ​ത്തി​ന്റെ ഇത്തരം പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ മനുഷ്യർ ചിന്തി​ക്കേ​ണ്ട​താണ്‌.—സങ്കീർത്തനം 78:4.

ഫിലി​പ്പി​യർ 4:8-ന്റെ സന്ദർഭം

 അപ്പോസ്‌ത​ല​നായ പൗലോസ്‌ ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ കത്ത്‌ എഴുതി​യത്‌ റോമിൽ വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രുന്ന സമയത്താണ്‌. എങ്കിലും ഈ കത്തിനെ ബൈബിൾനി​രൂ​പകർ വിളി​ക്കു​ന്നത്‌, “സന്തോ​ഷ​ത്തി​ന്റെ ഒരു കത്ത്‌” എന്നാണ്‌. കാരണം, അതിലെ വാക്കുകൾ സ്‌നേ​ഹ​വും വാത്സല്യ​വും സന്തോ​ഷ​വും നിറഞ്ഞ​താ​യി​രു​ന്നു.—ഫിലി​പ്പി​യർ 1:3, 4, 7, 8, 18; 3:1; 4:1, 4, 10.

 പൗലോസ്‌ ഫിലി​പ്പി​യി​ലുള്ള തന്റെ ആത്മീയ സഹോ​ദ​ര​ങ്ങളെ ഒരുപാട്‌ സ്‌നേ​ഹി​ച്ചു. തനിക്കുള്ള അതേ സന്തോ​ഷ​വും സമാധാ​ന​വും അവർക്കും ഉണ്ടായി​രി​ക്കണം എന്ന്‌ പൗലോസ്‌ ആഗ്രഹി​ച്ചു. (ഫിലി​പ്പി​യർ 2:17, 18) അതു​കൊണ്ട്‌ തന്റെ കത്തിന്റെ അവസാ​ന​ഭാ​ഗത്ത്‌, സന്തോ​ഷ​മുള്ള ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കാ​നും വിട്ടു​വീഴ്‌ച കാണി​ക്കാ​നും എപ്പോ​ഴും പ്രാർഥി​ച്ചു​കൊണ്ട്‌ യഹോ​വ​യിൽ ആശ്രയി​ക്കാ​നും പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. നമ്മുടെ ഉള്ളിലെ സമാധാ​ന​വും ദൈവ​വു​മാ​യുള്ള സമാധാ​ന​വും കൂട്ടുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും പൗലോസ്‌ ഓർമി​പ്പി​ച്ചു.—ഫിലി​പ്പി​യർ 4:4-9.

 ഫിലി​പ്പി​യ​രു​ടെ പുസ്‌തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.