വിവരങ്ങള്‍ കാണിക്കുക

പ്രേമി​ക്കു​ന്നത്‌ സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രത്യേക നിയമങ്ങൾ ഉണ്ടോ?

പ്രേമി​ക്കു​ന്നത്‌ സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രത്യേക നിയമങ്ങൾ ഉണ്ടോ?

 യഹോ​വ​യെ പ്രസാ​ദി​പ്പി​ക്കു​ന്ന​തും നമുക്ക്‌ പ്രയോ​ജ​നം ചെയ്യു​ന്ന​തും ആയ തീരു​മാ​ന​ങ്ങൾ എടുക്കാൻ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന കല്‌പ​ന​ക​ളും തത്ത്വങ്ങ​ളും തങ്ങളെ സഹായി​ക്കു​ന്നു​വെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. (യെശയ്യാവു 48:17, 18) ഈ തത്ത്വങ്ങ​ളും കല്‌പ​ന​ക​ളും നിർമി​ച്ചി​രി​ക്കു​ന്നത്‌ ഞങ്ങള​ല്ലെ​ങ്കി​ലും, ഇതനു​സ​രി​ച്ചാണ്‌ ഞങ്ങൾ ജീവി​ക്കു​ന്നത്‌. ബൈബി​ളി​ലെ ചില തത്ത്വങ്ങൾ പ്രേമി​ക്കു​ന്ന​തു​മാ​യി (ഡേറ്റിങ്‌) ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ നോക്കാം. a

  •   വിവാഹം ഒരു ആജീവ​നാ​ന്ത ബന്ധമാണ്‌. (മത്തായി 19:6) യഹോ​വ​യു​ടെ സാക്ഷികൾ, പ്രേമത്തെ വിവാ​ഹ​ത്തി​ലേ​ക്കു നയിക്കുന്ന ഒരു പടിയാ​യി വീക്ഷി​ക്കു​ന്ന​തി​നാൽ ഇതിനെ ഗൗരവ​മാ​യാണ്‌ കാണു​ന്നത്‌.

  •   വിവാഹം കഴിക്കാൻ പ്രായ​മാ​യ​വർ മാത്രമേ പ്രേമ​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​വൂ. അവർ “നവയൗ​വ​നം പിന്നിട്ട”വരോ അല്ലെങ്കിൽ ലൈം​ഗി​ക​മോ​ഹം തിളച്ചു​മ​റി​യു​ന്ന പ്രായം കഴിഞ്ഞ​വ​രോ ആയിരി​ക്ക​ണം.—1 കൊരി​ന്ത്യർ 7:36.

  •   വിവാ​ഹി​ത​രാ​കാൻ തടസ്സമി​ല്ലാ​ത്ത​വർ വേണം പ്രേമ​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ. നിയമ​പ​ര​മാ​യി വിവാ​ഹ​ബ​ന്ധം വേർപെ​ടു​ത്തി​യെന്ന കാരണ​ത്താൽ മറ്റൊ​രാ​ളെ വിവാഹം കഴിക്കാ​നു​ള്ള അനുവാ​ദം ദൈവം നൽകു​ന്നി​ല്ല. കാരണം, ദൈവ​ത്തി​ന്റെ നിലവാ​ര​മ​നു​സ​രിച്ച്‌ ലൈം​ഗി​കാ​ധാർമി​കത മാത്ര​മാണ്‌ പുനർവി​വാ​ഹം ചെയ്യാ​നു​ള്ള ഏക അടിസ്ഥാ​നം.—മത്തായി 19:9.

  •   വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന ക്രിസ്‌ത്യാ​നി​കൾ സഹവി​ശ്വാ​സി​ക​ളിൽനിന്ന്‌ ഇണയെ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്ന്‌ ബൈബിൾ കല്‌പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:39) കേവലം ഞങ്ങളുടെ വിശ്വാ​സ​ത്തെ ആദരി​ക്കു​ന്ന ഒരു വ്യക്തി​യെ​യല്ല, പകരം ഈ വിശ്വാ​സ​ത്തി​ന​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ സംസാ​രി​ക്കു​ക​യും ചെയ്യുന്ന സ്‌നാ​ന​മേറ്റ സാക്ഷി​യെ​യാണ്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌. (2 കൊരി​ന്ത്യർ 6:14) ഒരേ വിശ്വാ​സ​ത്തി​ലു​ള്ള​വ​രെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്ന്‌ ദൈവം തന്റെ ആരാധ​കർക്ക്‌ എല്ലായ്‌പോ​ഴും നിർദേ​ശ​ങ്ങൾ നൽകി​യി​രു​ന്നു. (ഉല്‌പത്തി 24:3; മലാഖി 2:11) ഈ നിർദേ​ശ​ങ്ങൾ പ്രാ​യോ​ഗി​ക​മാ​ണെന്ന്‌ ആധുനി​ക​കാ​ല ഗവേഷ​ക​രും കണ്ടെത്തി​യി​ട്ടുണ്ട്‌. b

  •   കുട്ടികൾ മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്ക​ണ​മെന്ന്‌ ബൈബിൾ കല്‌പി​ക്കു​ന്നു. (സദൃശവാക്യങ്ങൾ 1:8; കൊ​ലോ​സ്യർ 3:20) ഇതിൽ, പ്രേമ​ത്തോട്‌ ബന്ധപ്പെട്ട്‌ മാതാ​പി​താ​ക്കൾ വെക്കുന്ന നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. അതായത്‌, പ്രേമി​ക്കു​ന്ന​തി​നു​ള്ള പ്രായം, എന്തെല്ലാം കാര്യങ്ങൾ അനുവ​ദ​നീ​യ​മാണ്‌ തുടങ്ങി​യവ.

  •   പ്രേമി​ക്കേ​ണ്ട​തു​ണ്ടോ, ഉണ്ടെങ്കിൽ ആരോ​ടൊ​പ്പ​മാ​യി​രി​ക്കണം തുടങ്ങിയ കാര്യങ്ങൾ തിരു​വെ​ഴു​ത്തു​മാർഗ​നിർദേശങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഓരോ​രു​ത്ത​രും വ്യക്തി​പ​ര​മാ​യി തീരു​മാ​നി​ക്കേ​ണ്ട​താണ്‌. ‘ഓരോ​രു​ത്ത​നും താന്താന്റെ ചുമടു ചുമക്കണം’ എന്ന തിരു​വെ​ഴു​ത്തു​ത​ത്ത്വ​ത്തിന്‌ ചേർച്ച​യി​ലാണ്‌ അത്‌. (ഗലാത്യർ 6:5) അനേകം ആളുക​ളും തങ്ങളുടെ ക്ഷേമത്തിൽ ആത്മാർഥ​താത്‌പ​ര്യ​മുള്ള പക്വത​യു​ള്ള സാക്ഷി​ക​ളു​ടെ ബുദ്ധി​യു​പ​ദേ​ശം തേടുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 1:5.

  •   ഇന്ന്‌ അനേക​രും പ്രേമി​ക്കു​ന്ന​തി​നോട്‌ ബന്ധപ്പെട്ട്‌ അനുവർത്തി​ച്ചു​പോ​രുന്ന പല ശീലങ്ങ​ളും യഥാർഥ​ത്തിൽ ഗുരു​ത​ര​മാ​യ പാപങ്ങ​ളാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ലൈം​ഗി​കാ​ധാർമി​കത ഒഴിവാ​ക്കാൻ ബൈബിൾ നമ്മളോട്‌ കല്‌പി​ക്കു​ന്നു. ഇതിൽ ലൈം​ഗി​ക​ബ​ന്ധം മാത്രമല്ല, അവിവാ​ഹി​തർ തമ്മിലുള്ള അശുദ്ധ​മാ​യ പ്രവൃ​ത്തി​ക​ളും ഉൾപ്പെ​ടു​ന്നു. അതായത്‌, മറ്റൊ​രാ​ളു​ടെ ജനനേ​ന്ദ്രി​യ​ങ്ങൾ തലോടൽ അല്ലെങ്കിൽ അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം തുടങ്ങി​യവ. (1 കൊരി​ന്ത്യർ 6:9-11) ലൈം​ഗി​ക​ബ​ന്ധ​ത്തി​നു തൊട്ടു​മു​മ്പു​ള്ള രതിവി​കാ​രം ഉണർത്തുന്ന പ്രവർത്ത​ന​ങ്ങ​ളിൽ വിവാ​ഹ​ത്തി​നു മുമ്പ്‌ ഏർപ്പെ​ടു​ന്ന​തും ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന “അശുദ്ധി” ആണ്‌. (ഗലാത്യർ 5:19-21) ‘അശ്ലീല​ഭാ​ഷ​ണം’ അടങ്ങിയ അധാർമി​ക സംഭാ​ഷ​ണ​ങ്ങ​ളെ​യും ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു.—കൊ​ലോ​സ്യർ 3:8.

  •   ഒരുവന്റെ ഹൃദയം അഥവാ ആന്തരി​ക​വ്യ​ക്തി വഞ്ചനനി​റ​ഞ്ഞ​താണ്‌. (യിരെമ്യാവു 17:9) തെറ്റെന്ന്‌ അറിയാ​വു​ന്ന കാര്യങ്ങൾ ഒരുവ​നെ​ക്കൊണ്ട്‌ ചെയ്യി​ക്കാൻ അതിന്‌ കഴിയും. അതു​കൊണ്ട്‌, ഇണകൾ പ്രേമി​ക്കു​മ്പോൾ ഹൃദയം വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ പ്രലോ​ഭ​ന​ത്തിന്‌ ഇടയാ​ക്കു​ന്ന തനിച്ചുള്ള സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്ക​ണം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു കൂട്ട​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്ന​തോ പക്വത​യു​ള്ള ഒരു വ്യക്തിയെ കൂടെ​ക്കൂ​ട്ടു​ന്ന​തോ നല്ലതാ​ണെന്ന്‌ അവർക്ക്‌ തോന്നി​യേ​ക്കാം. (സദൃശവാക്യങ്ങൾ 28:26) ഇണയെ അന്വേ​ഷി​ക്കു​ന്ന ഏകാകി​ക​ളാ​യ ക്രിസ്‌ത്യാ​നി​കൾ ഓൺലൈൻ ഡേറ്റിങ്‌ സൈറ്റു​ക​ളു​ടെ അപകട​സാ​ധ്യ​ത​കൾ പ്രത്യേ​കിച്ച്‌, അവർക്ക്‌ വളരെ​ക്കു​റച്ച്‌ മാത്രം അറിയാ​വു​ന്ന വ്യക്തി​യു​മാ​യി ഒരു ബന്ധം വളർത്തു​ന്ന​തി​ന്റെ ഭവിഷ​ത്തു​ക​ളെ​ക്കു​റിച്ച്‌ ബോധ​മു​ള്ള​വ​രാണ്‌. (സങ്കീർത്തനം 26:4)

a പ്രേമി​ക്കു​ക എന്നത്‌ ചില സംസ്‌കാ​ര​ങ്ങ​ളു​ടെ ഭാഗമാ​ണെ​ങ്കി​ലും എല്ലാ സംസ്‌കാ​ര​ങ്ങ​ളും ഈ രീതി പിന്തു​ട​രു​ന്നി​ല്ല. എല്ലാവ​രും പ്രേമി​ക്ക​ണ​മെ​ന്നോ വിവാ​ഹി​ത​രാ​കാ​നു​ള്ള ഏക മാർഗ​മാണ്‌ ഇതെന്നോ ബൈബിൾ പറയു​ന്നി​ല്ല.

b ഉദാഹ​ര​ണ​ത്തിന്‌, “നീണ്ടു​നിൽക്കു​ന്ന (25-50+ വർഷങ്ങൾ) വിവാ​ഹ​ബ​ന്ധ​ത്തിന്‌റെ മുഖ്യ​ഘ​ട​കം മതത്തോ​ടു​ള്ള ചായ്‌വ്‌, മതത്തി​ലു​ള്ള വിശ്വാ​സം, ആചാരാ​നുഷ്‌ഠാ​ന​ങ്ങൾ എന്നിവ​യി​ലെ സമാന​ത​ക​ളാ​ണെന്ന്‌ മൂന്ന്‌ പഠനങ്ങൾ വെളി​പ്പെ​ടു​ത്തി” എന്ന്‌ വിവാ​ഹ​വും കുടും​ബ​വും—ഒരു അവലോ​ക​നം (ഇംഗ്ലീഷ്‌) എന്ന വാർത്താ​പ​ത്രി​ക​യി​ലെ ഒരു ലേഖനം അഭി​പ്രാ​യ​പ്പെ​ട്ടു.