വിവരങ്ങള്‍ കാണിക്കുക

സുരക്ഷാ ഉദ്യോ​ഗ​സ്ഥ​ന്റെ അഭിന​ന്ദ​നം!

സുരക്ഷാ ഉദ്യോ​ഗ​സ്ഥ​ന്റെ അഭിന​ന്ദ​നം!

ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​യു​ടെ പ്രാന്ത​പ്ര​ദേ​ശ​ത്തു​ള്ള രാജ്യ​ഹാൾ നിർമാ​ണ​സ്ഥ​ലം സന്ദർശിച്ച ഗവണ്മെന്റ്‌ സുരക്ഷാ ഉദ്യോ​ഗ​സ്ഥൻ പറഞ്ഞു: “സുരക്ഷ​യു​ടെ കാര്യ​ത്തിൽ ഇത്രയ​ധി​കം ശ്രദ്ധി​ക്കു​ന്ന ഒരു നിർമാ​ണ​സ്ഥ​ലം ഈ അടുത്ത​കാ​ല​ത്തൊ​ന്നും ഞാൻ സന്ദർശി​ച്ചി​ട്ടി​ല്ല!”

ഉദ്യോ​ഗ​സ്ഥൻ എഴുതി: “അടുക്കും ചിട്ടയും ഉള്ള ഒരു പണിസ്ഥലം ... നല്ല വൃത്തി​യു​മുണ്ട്‌. വരാനും പോകാ​നും ഉള്ള കവാടങ്ങൾ ഒന്നാന്തരം. എല്ലാ വൈദ്യു​ത​കേ​ബി​ളു​ക​ളും തറയിൽ മുട്ടാത്ത വിധത്തിൽ പ്ലാസ്റ്റിക്‌ കൊളു​ത്തു​കൾ ഉപയോ​ഗിച്ച്‌ ഉയരത്തിൽ തൂക്കി​യി​ട്ടി​രി​ക്കു​ന്നു. തീ അണയ്‌ക്കാ​നു​ള്ള ഉപകര​ണ​ങ്ങൾ കൈ​യെ​ത്തും ദൂരത്ത്‌ വെച്ചി​രി​ക്കു​ന്നു ... നിർമാ​ണ​സ്ഥ​ല​ത്തു​ള്ള എല്ലാവ​രും നീണ്ട കൈയുള്ള വസ്‌ത്ര​ങ്ങ​ളും ഇറക്കമുള്ള പാന്റ്‌സും കട്ടി​ത്തൊ​പ്പി​യും സുരക്ഷാ കണ്ണടക​ളും ധരിച്ചി​ട്ടുണ്ട്‌. ... സഹകര​ണ​മ​നഃ​സ്ഥി​തി​യു​ള്ള​വ​രാണ്‌ എല്ലാവ​രും.”

“സാക്ഷികൾ എപ്പോ​ഴും സുരക്ഷ​യ്‌ക്ക്‌ വലിയ പ്രാധാ​ന്യം കൊടുക്കാറുണ്ട്‌,” നിർമാ​ണ​സ്ഥ​ല​ത്തി​ന്റെ മാനേ​ജ​രാ​യ വിക്‌ടർ ഓട്ടർ പറഞ്ഞു. “ജീവനെ ദൈവം വിലയു​ള്ള​താ​യി കാണുന്നു. സുരക്ഷി​ത​മാ​യി ജോലി ചെയ്യു​മ്പോൾ ഞങ്ങൾ ജീവ​നെ​ക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഈ വീക്ഷണത്തെ ആദരി​ക്കു​ക​യാണ്‌. മാത്രമല്ല, അത്‌ ഞങ്ങളുടെ ഇടയിലെ ഐക്യ​വും സന്തോ​ഷ​വും വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു. പകൽ മുഴുവൻ കഠിനാ​ധ്വാ​നം ചെയ്‌താ​ലും വൈകു​ന്നേ​രം സന്തോ​ഷ​ത്തോ​ടെ​യാ​ണു ഞാൻ വീട്ടിൽ തിരി​ച്ചെ​ത്തി​യി​രു​ന്നത്‌!”

2012 ഏപ്രിൽ മാസത്തിൽ 127 പേർക്ക്‌ ഇരിക്കാ​വു​ന്ന ആ രാജ്യ​ഹാ​ളി​ന്റെ പണി പൂർത്തി​യാ​യി.