വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Thai Liang Lim/E+ via Getty Images

ഉണർന്നിരിക്കുക!

മക്കളുടെ ജീവി​ത​ത്തിൽ സോഷ്യൽ മീഡിയ വില്ലനാ​കു​ന്നു​ണ്ടോ?—മാതാ​പി​താ​ക്കൾക്കു ബൈബിൾ നൽകുന്ന സഹായം

മക്കളുടെ ജീവി​ത​ത്തിൽ സോഷ്യൽ മീഡിയ വില്ലനാ​കു​ന്നു​ണ്ടോ?—മാതാ​പി​താ​ക്കൾക്കു ബൈബിൾ നൽകുന്ന സഹായം

 “യുവജ​ന​ങ്ങൾക്കി​ട​യി​ലെ മാനസി​കാ​രോ​ഗ്യം ഇന്നു വലിയ അപകട​ത്തി​ലാണ്‌. സോഷ്യൽ മീഡി​യ​യാണ്‌ അതിന്റെ ഒരു പ്രധാന കാരണ​ക്കാ​രൻ.”—ഡോ. വിവേക്‌ മൂർത്തി, യു.എസ്‌. സർജൻ ജനറൽ, ന്യൂ​യോർക്ക്‌ ടൈംസ്‌, 2024 ജൂൺ 17

 സോഷ്യൽ മീഡി​യ​യു​ടെ അപകട​ത്തിൽനിന്ന്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ സംരക്ഷി​ക്കാം? പ്രയോ​ജനം ചെയ്യുന്ന ഉപദേ​ശങ്ങൾ ബൈബിൾ തരുന്നുണ്ട്‌.

മാതാ​പി​താ​ക്കൾക്കു ചെയ്യാ​നാ​കു​ന്നത്‌

 ഈ ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

 “വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”—സുഭാ​ഷി​തങ്ങൾ 14:15.

 ‘ഇക്കാലത്ത്‌ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ മക്കളെ അനുവ​ദി​ക്കാ​തെ വഴിയില്ല’ എന്നൊ​ന്നും നിങ്ങൾ ചിന്തി​ക്കേ​ണ്ട​തില്ല. കാരണം അതിൽ ഒരുപാട്‌ അപകടങ്ങൾ ഒളിഞ്ഞി​രി​പ്പുണ്ട്‌. സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ കുട്ടിയെ അനുവ​ദി​ക്കു​ന്ന​തിന്‌ മുമ്പ്‌ അവന്‌/അവൾക്ക്‌ അതിനുള്ള പക്വത​യു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തണം. അതായത്‌, സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഒരു സമയപ​രി​ധി വെച്ചാൽ അത്‌ അവൻ പാലി​ക്കു​മെ​ന്നും തെറ്റായ കൂട്ടു​കെ​ട്ടി​ലേക്കു പോകി​ല്ലെ​ന്നും മോശ​മായ കാര്യങ്ങൾ ഒഴിവാ​ക്കാൻ അവന്‌ അറിയാ​മെ​ന്നും നിങ്ങൾക്ക്‌ ഉറപ്പ്‌ വേണം.

 “സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:16.

 സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ മക്കളെ അനുവ​ദി​ക്കു​മ്പോൾ, അത്‌ എങ്ങനെ ഉപയോ​ഗി​ക്കണം എന്ന കാര്യ​ത്തിൽ ചില നിയമങ്ങൾ വെക്കണം. ആ നിയമങ്ങൾ അവരെ എങ്ങനെ​യാണ്‌ സംരക്ഷി​ക്കു​ന്നത്‌ എന്ന്‌ അവർക്കു പറഞ്ഞ്‌ കൊടു​ക്കു​ക​യും വേണം. ഇനി, കുട്ടി​യു​ടെ പെരു​മാ​റ്റ​ത്തിൽ എന്തെങ്കി​ലും മാറ്റമു​ണ്ടോ എന്നു നിങ്ങൾ ശ്രദ്ധി​ക്കണം. സോഷ്യൽ മീഡി​യ​യു​ടെ ഉപയോ​ഗം നിയ​ന്ത്രി​ക്കണം എന്നതിന്റെ സൂചന​യാ​യി​രി​ക്കാം അത്‌.

കൂടുതൽ മനസ്സി​ലാ​ക്കാൻ

 ‘ബുദ്ധിമുട്ടു നിറഞ്ഞ സമയത്താണ്‌’ നമ്മൾ ജീവി​ക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) എന്നാൽ മുന്നോ​ട്ടു​പോ​കാൻ നമ്മളെ സഹായി​ക്കുന്ന ഉപദേ​ശ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. അവ എല്ലാ കാലത്തും പ്രയോ​ജനം ചെയ്യു​ന്ന​താണ്‌. അത്തരം നിർദേ​ശങ്ങൾ അടങ്ങിയ 20-ലധികം ലേഖന​ങ്ങ​ളു​ടെ ഒരു ലിസ്റ്റ്‌, താളം​തെ​റ്റുന്ന കൗമാ​ര​മ​ന​സ്സു​കളെക്കുറിച്ചുള്ള ഈ ലേഖന​ത്തിൽ കാണാം. അവ മാതാ​പി​താ​ക്കൾക്കും മക്കൾക്കും ഒരുപാ​ടു പ്രയോ​ജനം ചെയ്യും.