സമർപ്പണം
ദൈവമായ യഹോവയ്ക്കു നമ്മളെത്തന്നെ സമർപ്പിക്കാൻ പ്രേരിപ്പിക്കുന്നത് എന്തായിരിക്കണം?
ആവ 6:5; ലൂക്ക 10:25-28; വെളി 4:11
പുറ 20:5 കൂടെ കാണുക
നമ്മൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ബൈബിളിനെ എങ്ങനെ കാണണം?
സങ്ക 119:105; 1തെസ്സ 2:13; 2തിമ 3:16
യോഹ 17:17; എബ്ര 4:12 കൂടെ കാണുക
പാപങ്ങളിൽനിന്ന് നമ്മളെ മോചിപ്പിക്കാനുള്ള യഹോവയുടെ ക്രമീകരണത്തെക്കുറിച്ച് നമ്മൾ എന്ത് തിരിച്ചറിയണം?
നമ്മുടെ മുൻകാലജീവിതത്തെക്കുറിച്ച് പശ്ചാത്തപിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 19:1-10—മുഖ്യ നികുതിപിരിവുകാരിൽ ഒരാളായിരുന്ന സക്കായി പശ്ചാത്തപിച്ചു; അന്യായമായി കൈവശമാക്കിയതെല്ലാം തിരിച്ചുകൊടുത്തു
-
1തിമ 1:12-16—പൗലോസ് അപ്പോസ്തലൻ, തന്റെ പാപപൂർണമായ മുൻകാല ജീവിതം ഉപേക്ഷിച്ചതും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ക്ഷമ ലഭിച്ചതും എങ്ങനെയെന്നു വിവരിച്ചു
-
തെറ്റായ ജീവിതരീതി ഉപേക്ഷിക്കുന്നതിനു പുറമേ ഒരാൾ എന്തു കൂടി ചെയ്യണം?
നമ്മുടെ ആരാധന യഹോവ സ്വീകരിക്കണമെങ്കിൽ നമുക്ക് എങ്ങനെയുള്ള ജീവിതരീതി ഉണ്ടായിരിക്കണം?
1കൊ 6:9-11; കൊലോ 3:5-9; 1പത്ര 1:14, 15; 4:3, 4
-
ബൈബിൾ വിവരണങ്ങൾ:
-
1കൊ 5:1-13—ഗുരുതരമായ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ട വ്യക്തിയെ കൊരിന്ത് സഭയിൽനിന്ന് പുറത്താക്കണമെന്നു പൗലോസ് അപ്പോസ്തലൻ നിർദേശിച്ചു
-
2തിമ 2:16-19—കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിക്കുന്ന വിശ്വാസത്യാഗികളുടെ വാക്കുകളെ തള്ളിക്കളയാൻ പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിന് മുന്നറിയിപ്പു കൊടുത്തു
-
ഈ ലോകത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രിസ്ത്യാനികളുടെ നിലപാട് എന്തായിരിക്കണം?
-
ബൈബിൾ വിവരണങ്ങൾ:
-
യോഹ 6:10-15—യേശു ഒരു വലിയ ജനക്കൂട്ടത്തെ അത്ഭുതകരമായി പോഷിപ്പിച്ചതിനുശേഷം ആളുകൾ യേശുവിനെ രാജാവാക്കാൻ ശ്രമിച്ചു; പക്ഷേ യേശു അവിടെനിന്ന് മാറിപ്പോയി
-
യോഹ 18:33-36—ഈ ലോകത്തിലെ രാഷ്ട്രീയവുമായി തന്റെ രാജ്യത്തിന് ഒരു ബന്ധവുമില്ലെന്ന് യേശു പറഞ്ഞു
-
ദൈവത്തെ സേവിക്കാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്?
പ്രവൃ 20:28; എഫ 5:18 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 15:28, 29—പരിച്ഛേദന സംബന്ധിച്ച നിർണായകമായ തീരുമാനമെടുക്കാൻ യരുശലേമിലെ ഭരണസംഘത്തെ പരിശുദ്ധാത്മാവ് വഴിനയിച്ചു
-
യേശു യഹോവയെ സേവിച്ച വിധം നമുക്ക് എങ്ങനെ അനുകരിക്കാം?
സമർപ്പിച്ച ക്രിസ്ത്യാനികൾ സ്നാനപ്പെടേണ്ടത് എന്തുകൊണ്ട്?
മത്ത 28:19, 20; പ്രവൃ 2:40, 41; 8:12; 1പത്ര 3:21
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 3:13-17—ദൈവത്തിന്റെ ഇഷ്ടം ചെയ്യാനാണ് യേശു വന്നത്; അത് കാണിക്കാൻ യേശു സ്നാനമേറ്റു
-
പ്രവൃ 8:26-39—യഹോവയെ ആരാധിച്ചിരുന്ന എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥൻ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത കേട്ടപ്പോൾ സ്നാനപ്പെടാൻ താത്പര്യം കാണിച്ചു
-