ഈ ലഘുപത്രികയിൽനിന്ന് പ്രയോജനം നേടാൻ
ദൈവവചനമായ ബൈബിളിൽനിന്നുള്ള പഠനം ആസ്വദിക്കാൻ ഈ ലഘുപത്രിക നിങ്ങളെ സഹായിക്കും. തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽ എവിടെ കണ്ടെത്താമെന്ന് ഓരോ ഖണ്ഡികയുടെയും അവസാനം കൊടുത്തിട്ടുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നു.
ബൈബിൾവാക്യങ്ങൾ വായിക്കുമ്പോൾ, ലഘുപത്രികയിലെ ചോദ്യങ്ങൾക്ക് അവ എങ്ങനെ ഉത്തരം തരുന്നെന്നു ചിന്തിക്കുക. തിരുവെഴുത്തുകളുടെ അർഥം മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.—ലൂക്കോസ് 24:32, 45 വായിക്കുക.
കുറിപ്പ്: ഈ ലഘുപത്രികയിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളെല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചവയാണ്.