വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

‘വിശ്വാത്താലും ദീർഘക്ഷയാലും വാഗ്‌ദാങ്ങൾക്ക് അവകാശിളാരുടെ അനുകാരിളാകുക.’—എബ്രായർ 6:12.

1, 2. ഒരു സഞ്ചാരമേൽവിചാരകൻ വിശ്വസ്‌തരായ ബൈബിൾകഥാപാത്രങ്ങളെ എങ്ങനെ വീക്ഷിച്ചതായാണ്‌ ഒരു സഹോദരി പറഞ്ഞത്‌, ഇങ്ങനെയുള്ള ബൈബിൾകഥാപാത്രങ്ങളെ നല്ല മിത്രങ്ങളാക്കാവുന്നത്‌ എന്തുകൊണ്ട്?

“ചിരകാല പരിചിരായ സുഹൃത്തുക്കളുടെ കാര്യം പറയുന്നതുപോലെയാണ്‌ അദ്ദേഹം ബൈബിളിലെ കഥാപാത്രങ്ങളെക്കുറിച്ചു പറയുന്നത്‌.” പ്രായംചെന്ന ഒരു സഞ്ചാരമേൽവിചാകന്‍റെ പ്രസംഗം കേട്ടുഴിഞ്ഞപ്പോൾ നമ്മുടെ ഒരു സഹോദരി പറഞ്ഞതാണ്‌ ആ വാക്കുകൾ. അത്‌ വളരെ ശരിയായിരുന്നുതാനും. ആ സഹോദരൻ പതിറ്റാണ്ടുളായി ദൈവചനം പഠിക്കുയും പഠിപ്പിക്കുയും ചെയ്‌തുപോന്നയാളാണ്‌. അതുകൊണ്ടുതന്നെ ബൈബിളിലെ വിശ്വസ്‌ത സ്‌ത്രീപുരുന്മാർ അദ്ദേഹത്തിന്‌ സുപരിചിരായിരുന്നു. പഴയ സുഹൃത്തുക്കളുടെ കാര്യം പറയുന്നതുപോലെ അദ്ദേഹത്തിന്‌ അവരെക്കുറിച്ചു പറയാനാകുന്നത്‌ അതുകൊണ്ടാണ്‌.

2 ഇങ്ങനെയുള്ള ബൈബിൾകഥാപാത്രങ്ങൾ നമ്മുടെ സുഹൃത്തുക്കളായുള്ളത്‌ ഒരു അനുഗ്രമല്ലേ? ആകട്ടെ, നിങ്ങൾക്ക് അവരോട്‌ അത്രയ്‌ക്കൊരു അടുപ്പവും പരിചവുമൊക്കെ തോന്നുന്നുണ്ടോ? നോഹ, അബ്രാഹാം, രൂത്ത്‌, ഏലിയാവ്‌, എസ്ഥേർ എന്നിവരെപ്പോലെയുള്ള സ്‌ത്രീപുരുന്മാരെ പരിചപ്പെടുന്നതും അവരോടൊപ്പം അവരുടെ കഥകൾ കേട്ട് നടക്കുന്നതും ഒന്നു സങ്കല്‌പിച്ചുനോക്കൂ. അവർ നൽകാനിയുള്ള വിലപ്പെട്ട ഉപദേശങ്ങൾ, അവരുടെ ബലപ്പെടുത്തുന്ന വാക്കുകൾ, ജീവിമാതൃക ഒക്കെ നമ്മുടെ ജീവിതത്തെ എത്രമാത്രം സമ്പന്നമാക്കും, അല്ലേ?സദൃശവാക്യങ്ങൾ 13:20 വായിക്കുക.

3. (എ) ബൈബിളിലെ വിശ്വസ്‌തരായ സ്‌ത്രീപുരുന്മാരെക്കുറിച്ച് മനസ്സിലാക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ചിന്തിക്കും?

3 “നീതിമാന്മാരുടെയും നീതികെട്ടരുടെയും പുനരുത്ഥാനം” ഉണ്ടാകുമ്പോഴേ അത്തരം മധുരന്ധങ്ങൾ പൂർണമായി സാധ്യമാകൂ. (പ്രവൃ. 24:15) എന്നാൽ, ബൈബിൾ പറയുന്ന ആ സ്‌ത്രീപുരുന്മാരുടെ വിശ്വാത്തെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ ഇപ്പോൾത്തന്നെ നമുക്ക് പ്രയോജനം നേടാനാകും. എങ്ങനെ? അതിനുള്ള ഉത്തരം പൗലോസ്‌ അപ്പൊസ്‌തലൻ പറയുന്നതു നോക്കൂ: ‘വിശ്വാത്താലും ദീർഘക്ഷയാലും വാഗ്‌ദാങ്ങൾക്ക് അവകാശിളാരുടെ അനുകാരിളാകുക.’ (എബ്രാ. 6:12) വിശ്വസ്‌തരായ ആ സ്‌ത്രീപുരുന്മാരെക്കുറിച്ച് നമ്മൾ പഠിച്ചുതുങ്ങുമ്പോൾ പൗലോസിന്‍റെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുരുന്ന ചില ചോദ്യങ്ങൾ ഇതൊക്കെയാണ്‌: ശരിക്കും, എന്താണ്‌ വിശ്വാസം? നമുക്ക് അത്‌ ആവശ്യമുള്ളത്‌ എന്തുകൊണ്ടാണ്‌? ആ പഴയകാല വിശ്വസ്‌തരെ നമുക്ക് എങ്ങനെ അനുകരിക്കാം?

വിശ്വാസം: എന്താണ്‌ അത്‌, നമുക്ക് അത്‌ ആവശ്യമുള്ളത്‌ എന്തുകൊണ്ട്?

4. വിശ്വാസം എന്നതിനെക്കുറിച്ച് ആളുകൾ എന്തെല്ലാം ധരിച്ചുവെച്ചിട്ടുണ്ട്, അവർക്കു തെറ്റുറ്റിയിരിക്കുന്നത്‌ എന്തുകൊണ്ട്?

4 വിശ്വാസം വളരെ അഭികാമ്യമായൊരു ഗുണമാണ്‌. ഈ പുസ്‌തത്തിൽ നാം കാണാൻപോകുന്ന എല്ലാ സ്‌ത്രീപുരുന്മാരും വിശ്വാസത്തെ അങ്ങനെ വീക്ഷിച്ചരാണ്‌. വിശ്വാസത്തെ വിലകുച്ചുകാണാനാണ്‌ ഇന്നുള്ള പലരും മുതിരുന്നത്‌. കാരണം, വിശ്വാസം എന്നത്‌ മതിയായ തെളിവോ അടിസ്ഥാമോ ഇല്ലാതെ അന്ധമായുള്ളതാണെന്ന് അവർ കരുതുന്നു. അങ്ങനെയാണെങ്കിൽ അവർക്കു തെറ്റിപ്പോയി. എന്തും എളുപ്പത്തിൽ, കേട്ടപാടെ, വിശ്വസിക്കുന്നതല്ല ഇവിടെ പറയുന്ന വിശ്വാസം. എന്തും കേട്ടപാടേ വിശ്വസിക്കുന്നത്‌ അന്ധവിശ്വാമാണ്‌, അന്ധവിശ്വാസം അപകടമാണ്‌. യഥാർഥവിശ്വാസം പെട്ടെന്നൊരു വികാത്താൽ ഉളവാകുന്നതുമല്ല. അത്തരം വിശ്വാസം പെട്ടെന്നു വരുകയും പെട്ടെന്നു പോകുയും ചെയ്യും. ഇനി, കേവലമൊരു വിശ്വാവുമല്ല ഈ വിശ്വാസം. കാരണം, ‘ദൈവം ഏകൻ എന്ന് ഭൂതങ്ങൾപോലും വിശ്വസിക്കുയും നടുങ്ങുയും ചെയ്യുന്നു.’ (യാക്കോ. 2:19) പക്ഷേ എന്തു പ്രയോജനം? ദൈവത്തിലുള്ള വിശ്വാത്തിന്‍റെ കാര്യം വരുമ്പോൾ, ഭൂതങ്ങളുടേതുപോലുള്ള ഒരു വിശ്വാവും പോരാ എന്നു സാരം.

5, 6. (എ) നമ്മുടെ വിശ്വാസം അദൃശ്യമായ ഏതു രണ്ടു കാര്യങ്ങളെയാണ്‌ കേന്ദ്രീരിച്ചിരിക്കുന്നത്‌? (ബി) നമ്മുടെ വിശ്വാസം എത്ര ശക്തമായ അടിത്തമേലാണ്‌ പടുത്തുയർത്തേണ്ടത്‌? ഉദാഹരിക്കുക.

5 യഥാർഥവിശ്വാസം ഇവയ്‌ക്കെല്ലാം മീതെ തലയുയർത്തി നിൽക്കുന്നു. ബൈബിൾ അതിനെ എങ്ങനെയാണ്‌ നിർവചിക്കുന്നതെന്ന് നിങ്ങൾ ഓർക്കുന്നില്ലേ? (എബ്രായർ 11:1 വായിക്കുക.) വിശ്വാസം കേന്ദ്രീരിച്ചിരിക്കുന്നത്‌ രണ്ടു കാര്യങ്ങളിലാണെന്ന് പൗലോസ്‌ പറയുന്നു. രണ്ടും നമുക്ക് വെറും കണ്ണാൽ കാണാവുന്നല്ലതാനും. ഒന്ന്, സ്വർഗീണ്ഡത്തിൽ ഇപ്പോഴുള്ള യാഥാർഥ്യങ്ങൾ. അത്‌ ‘കാണപ്പെടാത്തതാണ്‌.’ ഉദാഹത്തിന്‌, യഹോയാം ദൈവം, അവന്‍റെ പുത്രൻ, സ്വർഗത്തിൽ ഇപ്പോൾ ഭരിക്കുന്ന ദൈവരാജ്യം ഇങ്ങനെ ആത്മമണ്ഡത്തിലെ ആ യാഥാർഥ്യങ്ങൾ നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നവയല്ല. രണ്ട്, ‘പ്രത്യാശിക്കുന്ന കാര്യങ്ങൾ.’ അതായത്‌ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങൾ. ഉദാഹത്തിന്‌, ദൈവരാജ്യം പെട്ടെന്നുതന്നെ കൊണ്ടുരാനിരിക്കുന്ന പുതിയ ലോകം നമുക്ക് ഇപ്പോൾ കാണാൻ സാധിക്കില്ല. കാണപ്പെടാത്തയാതുകൊണ്ട്, മേൽപ്പറഞ്ഞ യാഥാർഥ്യങ്ങളും നാം പ്രത്യാശിക്കുന്ന കാര്യങ്ങളും അടിസ്ഥാഹിമാണെന്നുണ്ടോ?

6 ഒരിക്കലുമില്ല. യഥാർഥവിശ്വാസം ഉറച്ച അടിത്തയിൽ പണിതുയർത്തിതാണെന്ന് പൗലോസ്‌ വിശദീരിച്ചു. ‘സംഭവിക്കുമെന്ന ഉറച്ചബോധ്യം’ എന്ന് പൗലോസ്‌ വിശ്വാസത്തെ വിളിച്ചപ്പോൾ, ഒരു നിലത്തിന്‍റെയോ പുരയിത്തിന്‍റെയോ “ആധാരം” എന്നും അർഥമാക്കാവുന്ന ഒരു പദപ്രയോമാണ്‌ അവൻ ഉപയോഗിച്ചത്‌. ഒരാൾ നിങ്ങൾക്ക് ഒരു വീട്‌ തരാൻ തീരുമാനിച്ചെന്നിരിക്കട്ടെ. അതിന്‍റെ ആധാരം കൈയിൽ തന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞേക്കാം: “ഇതാ, നിങ്ങളുടെ പുതിയ വീട്‌!” ആ കടലാസുമാണ്‌ നിങ്ങൾക്കു താമസിക്കാനുള്ള വീട്‌ എന്നല്ല. പിന്നെയോ, തന്നിരിക്കുന്ന ആധാരം അഥവാ പ്രമാണം, വീട്‌ ഇപ്പോൾ നിങ്ങളുടെ സ്വന്തമാണെന്നും ആ പ്രമാണം വീട്‌ സ്വന്തമാതിന്‌ തുല്യമാണെന്നും ഉള്ളതിന്‍റെ ശക്തമായ തെളിവാണെന്നാണ്‌ അദ്ദേഹം പറഞ്ഞതിന്‌ അർഥം. എന്നുവെച്ചാൽ, നിയമത്തിന്‍റെ വീക്ഷണത്തിൽ ആ വീടിന്‌ തുല്യമാണ്‌ ഈ പ്രമാണം. ഇതുപോലെയാണ്‌ വിശ്വാത്തിന്‍റെ കാര്യവും. നമ്മുടെ വിശ്വാത്തിന്‌ ആധാരമായ തെളിവുകൾ ആ പ്രമാണംപോലെ വളരെ ശക്തമാണ്‌, തികച്ചും ബോധ്യംരുത്തുന്നയുമാണ്‌. അതുകൊണ്ട്, നമുക്ക് യഥാർഥവിശ്വാമുണ്ടെങ്കിൽ, നാം വിശ്വസിക്കുന്ന കാര്യങ്ങൾ നേരിൽ കാണുന്നതുപോലെന്നെയാണെന്നു പറയാം.

7. യഥാർഥവിശ്വാത്തിൽ ഉൾപ്പെടുന്നത്‌ എന്താണ്‌?

7 യഹോയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങളുടെയെല്ലാം അടിസ്ഥാത്തിൽ പടുത്തുയർത്തിയ ഇളകാത്ത ബോധ്യവും, കഴിഞ്ഞകാല അനുഭങ്ങളുടെ വെളിച്ചത്തിൽ അവൻ ആശ്രയയോഗ്യനാണെന്നുള്ള നിശ്ചയവും ഉൾച്ചേർന്നതാണ്‌ യഥാർഥവിശ്വാസം. അവനെ നമ്മുടെ സ്‌നേനിധിയായ പിതാവായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ വിശ്വാമാണ്‌. അവൻ ചെയ്യുമെന്നു പറയുന്നതെല്ലാം സത്യമായി ഭവിക്കും എന്ന് ഉറപ്പിക്കാൻ നമുക്ക് കാരണം നൽകുന്നതും വിശ്വാമാണ്‌. യഥാർഥവിശ്വാത്തിൽ വേറെയും കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ജീവനുള്ള എല്ലാറ്റിന്‍റെയും കാര്യത്തിലെന്നപോലെ വിശ്വാത്തിനും പോഷണം ആവശ്യമാണ്‌, പോഷണം ലഭിച്ചില്ലെങ്കിൽ വിശ്വാസം നിലനിൽക്കില്ല. വിശ്വാസം പ്രവൃത്തിളിലൂടെ പ്രകടിപ്പിക്കണം, അല്ലെങ്കിൽ അത്‌ മൃതമായിത്തീരും.—യാക്കോ. 2:26.

8. വിശ്വാസം ഇത്ര പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

8 വിശ്വാസം ഇത്ര പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? പൗലോസ്‌ അതിന്‌ തക്കതായ കാരണം നൽകുന്നുണ്ട്. (എബ്രായർ 11:6 വായിക്കുക.) നമുക്ക് വിശ്വാമില്ലെങ്കിൽ യഹോയോട്‌ അടുത്തുചെല്ലാനോ അവനെ പ്രസാദിപ്പിക്കാനോ സാധ്യമല്ല. ചിന്താപ്രാപ്‌തിയുള്ള ഏതൊരു സൃഷ്ടിയെയും സൃഷ്ടിച്ചതിന്‍റെ പിന്നിലെ ശ്രേഷ്‌ഠവും മഹനീവും ആയ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെമെങ്കിൽ ആ സൃഷ്ടിക്ക് വിശ്വാസം കൂടിയേ തീരൂ. നമ്മുടെ സ്വർഗീപിതാവായ യഹോയോട്‌ അടുത്തുചെല്ലുയും അവനെ മഹത്ത്വപ്പെടുത്തുയും ചെയ്യുക എന്നതാണ്‌ മഹനീമായ ആ ഉദ്ദേശ്യം.

9. വിശ്വാസം നമുക്ക് കൂടിയേ തീരൂ എന്ന് യഹോവയ്‌ക്ക് അറിയാമെന്ന് അവൻ കാണിച്ചുന്നിരിക്കുന്നത്‌ എങ്ങനെ?

9 നമുക്ക് വിശ്വാസം എത്രയധികം ആവശ്യമാണെന്ന് യഹോവയ്‌ക്ക് അറിയാം. അതുകൊണ്ട് വിശ്വാസം എങ്ങനെ പടുത്തുയർത്താം, എങ്ങനെ പ്രകടിപ്പിക്കാം എന്ന് നമ്മെ പഠിപ്പിച്ചുരാൻ അവൻ നിരവധി മാതൃകകൾ തന്നിട്ടുണ്ട്. ക്രിസ്‌തീയിൽ നേതൃത്വമെടുക്കുന്ന വിശ്വസ്‌തരായ പുരുന്മാരുടെ മാതൃക അതിന്‌ ഒരു ഉദാഹമാണ്‌. ‘അവരുടെ വിശ്വാസം അനുകരിക്കുക’ എന്ന് അവന്‍റെ വചനം പറയുന്നു. (എബ്രാ. 13:7) തീർന്നില്ല. “സാക്ഷിളുടെ . . . വലിയൊരു സമൂഹ”ത്തെക്കുറിച്ചും പൗലോസ്‌ എഴുതിയിട്ടുണ്ട്. (എബ്രാ. 12:1) വിശ്വാത്തിന്‍റെ ഉജ്ജ്വലമാതൃളായിരുന്ന മുൻകാങ്ങളിലെ സ്‌ത്രീളെയും പുരുന്മാരെയും ആണ്‌ ആ ‘സമൂഹത്തിൽ’ അവൻ ഉൾപ്പെടുത്തിയിരിക്കുന്നത്‌. വാസ്‌തത്തിൽ എബ്രായർ 11-‍ാ‍ം അധ്യാത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വസ്‌തരുടെ പട്ടികയിൽ വളരെ കുറച്ചുപേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ, ബൈബിളിന്‍റെ താളുളിൽ ഇങ്ങനെയുള്ള വിശ്വസ്‌തരുടെ ജീവിഥകൾ ധാരാമായുണ്ട്. പുരുന്മാരും സ്‌ത്രീളും, ചെറുപ്പക്കാരും പ്രായമാരും ഒക്കെയുണ്ട് അവരിൽ. ജീവിത്തിന്‍റെ സമസ്‌തണ്ഡങ്ങളിൽനിന്നും ഉള്ളവരാണ്‌ അവർ. ഇന്ന് വിശ്വാസം എന്ന ശ്രേഷ്‌ഠഗുണം ദുർലമായിരിക്കുന്ന ഈ ലോകത്തിൽ, വിശ്വസ്‌തരായി ജീവിച്ചുരിച്ച ആ ദൈവദാരുടെ ജീവിമാതൃകൾക്ക് നമ്മോടു പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.

മറ്റുള്ളരുടെ വിശ്വാസം നമുക്ക് എങ്ങനെ അനുകരിക്കാം?

10. ബൈബിൾരേയിലെ വിശ്വസ്‌തരായ പുരുന്മാരെയും സ്‌ത്രീളെയും അനുകരിക്കുന്നതിന്‌ വ്യക്തിമായ പഠനം നമ്മളെ എങ്ങനെ സഹായിച്ചേക്കാം?

10 ഒരാളെ അനുകരിക്കമെങ്കിൽ ആദ്യം നമ്മൾ അയാളെ അടുത്തു നിരീക്ഷിക്കണം, അതൊരു വാസ്‌തമാണ്‌. ഈ പുസ്‌തകം വായിച്ചുപോകുമ്പോൾ പല സ്‌ത്രീപുരുന്മാരെയും നിങ്ങൾ കണ്ടുമുട്ടും. അവരെ അടുത്തു നിരീക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി വളരെധികം ഗവേഷണം നടത്തി വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്‌ നിങ്ങൾ കാണും. നിങ്ങൾക്കും സ്വന്തമായി ഗവേഷണം നടത്തി കൂടുലായ ചില വിവരങ്ങളും കൂടെ കണ്ടെത്താനാകുമോ? നിങ്ങൾ വ്യക്തിമായി പഠിക്കുന്ന സമയത്ത്‌ നിങ്ങളുടെ കൈയിലുള്ള ഗവേഷണ ഉപാധികൾ ഉപയോഗിച്ച് ബൈബിളിൽ ആഴത്തിൽ കുഴിച്ചിങ്ങുക. പഠിക്കുന്ന കാര്യങ്ങൾ മനനം ചെയ്യുമ്പോൾ ബൈബിൾവിങ്ങളുടെ പശ്ചാത്തവും രംഗങ്ങളും ഒരു ചിത്രംപോലെ മനസ്സിൽ കൊണ്ടുരുക. ആ കാഴ്‌ചകൾ കാണുക, ആ ശബ്ദങ്ങൾ ശ്രവിക്കുക, ഗന്ധങ്ങൾ മണത്തറിയുക. കഥാപാത്രങ്ങളുടെ വികാവിചാരങ്ങൾ വിവേചിച്ചറിയുന്നതാണ്‌ ഏറെ പ്രധാനം. വിശ്വസ്‌തരായ ആ സ്‌ത്രീപുരുന്മാരുടെ സ്ഥാനത്ത്‌ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടുനോക്കുക. അപ്പോൾ അവർ നിങ്ങളുടെ കണ്മുന്നിൽ നിൽക്കുന്നതുപോലെ തോന്നും, അവരുമായുള്ള അടുപ്പം കൂടിക്കൂടിരും. ചിലർ നമ്മുടെ പഴയകാല ആത്മമിത്രങ്ങളാണോ എന്നുപോലും നമുക്കു തോന്നിപ്പോകും!

11, 12. (എ) അബ്രാഹാമിനോടും സാറായോടും നിങ്ങൾക്ക് കൂടുതൽ അടുപ്പം തോന്നിയേക്കാവുന്നത്‌ എങ്ങനെ? (ബി) ഹന്നാ, ഏലിയാവ്‌, ശമുവേൽ എന്നിവരുടെ ജീവിളിൽനിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?

11 അവരെ ശരിക്കും അടുത്തറിയുമ്പോൾ അവരുടെ വാക്കും പ്രവൃത്തിയും പകർത്താൻ നമുക്ക് ആഗ്രഹം തോന്നും. ഇങ്ങനെയൊന്നു ചിന്തിക്കുക: നിങ്ങൾക്കൊരു പുതിയ നിയമനം ലഭിച്ചിരിക്കുന്നു. ഏതോ ഒരു വിധത്തിൽ ശുശ്രൂഷ വിപുപ്പെടുത്താനുള്ള ഒരു ക്ഷണമാണ്‌ സംഘടന നിങ്ങൾക്കു നൽകിയിരിക്കുന്നത്‌. കൂടുതൽ ശുശ്രൂകരെ അടിയന്തിമായി ആവശ്യമുള്ള ഒരു സ്ഥലത്തേക്ക് മാറാനായിരിക്കാം നിങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അല്ലെങ്കിൽ, നിങ്ങൾക്ക് പരിചമില്ലാത്തതോ അത്ര ഇഷ്ടം തോന്നാത്തതോ ആയ ഒരു രീതിയിലുള്ള പ്രസംവേലയ്‌ക്കായിരിക്കാം ഇപ്പോൾ വിളിച്ചിരിക്കുന്നത്‌. ആ നിയമത്തെക്കുറിച്ചു ചിന്തിക്കുയും പ്രാർഥിക്കുയും ചെയ്യുയാണ്‌ നിങ്ങൾ. അബ്രാഹാമിന്‍റെ മാതൃക ഇപ്പോൾ നിങ്ങളെ സഹായിക്കില്ലേ? അബ്രാഹാമും സാറായും ഊർ നഗരത്തിലെ സകലസുങ്ങളും ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. അതിന്‍റെ പേരിൽ ദൈവം അവരുടെ മേൽ അനുഗ്രഹങ്ങൾ വർഷിച്ചു! നിങ്ങളും അങ്ങനെതന്നെ ചെയ്‌തുനോക്കുക. അതുവരെ അവരെ അറിയാമായിരുന്നതിലും നന്നായി, അപ്പോൾ നിങ്ങൾ അവരെ അറിയും. നിങ്ങളുടെയുള്ളിൽ നിങ്ങൾക്ക് അത്‌ ബോധ്യമാകുയും ചെയ്യും.

12 ഇനി വേറൊരു സാഹചര്യം നോക്കാം: നിങ്ങളുടെ ഉറ്റവരോ അടുപ്പമുള്ളരോ ആരെങ്കിലും നിങ്ങളോട്‌ പുച്ഛത്തോടെയും പരിഹാത്തോടെയും ഇടപെട്ടിട്ട് നിങ്ങൾ മനസ്സിടിഞ്ഞ് ഇരിക്കുയാണെന്നു കരുതുക. യോഗങ്ങൾക്കു പോകാതെ വീട്ടിൽത്തന്നെ ഇരിക്കാനാണ്‌ നിങ്ങൾക്കു തോന്നുന്നതെങ്കിലോ? ഹന്നായെക്കുറിച്ചു ചിന്തിക്കുക. അവൾ പെനിന്നായുടെ നിന്ദയും പരിഹാവും എങ്ങനെയാണ്‌ മറികന്നതെന്നു നോക്കുക. ശരിയായ തീരുമാമെടുക്കാൻ അതു നിങ്ങളെ സഹായിക്കും. അപ്പോൾ ഹന്നാ വെറുമൊരു വിദൂഥാപാത്രമല്ല, നിങ്ങളുടെ അടുത്ത സുഹൃത്താണെന്ന് നിങ്ങൾക്കു തോന്നിപ്പോകും. ഇനി, നിങ്ങൾ വിലകെട്ടരാണെന്ന് തോന്നുന്നെങ്കിലോ? എങ്കിൽ ഏലിയാവിന്‍റെ ജീവിതകഥ വായിക്കുക. അവൻ ഭയന്നോടിതും മനപ്രയാപ്പെട്ടതും യഹോവ അവനെ ആശ്വസിപ്പിച്ചതും വായിച്ചറിയുക. നിങ്ങൾക്ക് അവനോട്‌ കൂടുതൽ അടുപ്പം തോന്നും. കുട്ടികളേ, സന്മാർഗനിഷ്‌ഠയില്ലാത്ത സഹപാഠിളുടെ സമ്മർദം നാലുപാടുനിന്നും നിങ്ങളെ പൊറുതിമുട്ടിക്കുന്നെങ്കിലോ? കൊച്ചുമുവേലിന്‍റെ ജീവിതാനുങ്ങളിലൂടെ ഒന്നു സഞ്ചരിക്കുക. സമാഗകൂടാത്തിൽ ഏലിയുടെ പുത്രന്മാരുടെ കൊള്ളരുതായ്‌മകൾ കണ്ടും കേട്ടും ആണ്‌ ശമുവേൽ ബാലൻ വളർന്നത്‌. കൊച്ചുമുവേൽ വഴിതെറ്റിപ്പോയോ? അവന്‍റെ കഥ വായിക്കുക. അവൻ നിങ്ങളുടെ കൂട്ടുകാനാകും!

13. ഏതെങ്കിലും ബൈബിൾകഥാപാത്രത്തിന്‍റെ വിശ്വാസം അനുകരിക്കുന്നതിലൂടെ നിങ്ങളുടെ വ്യക്തിത്വത്തിന്‌ ഏതെങ്കിലും വിധത്തിൽ ഇടിവ്‌ സംഭവിക്കുമോ? വിശദീരിക്കുക.

13 ബൈബിൾകഥാപാത്രങ്ങളുടെ വിശ്വാസം അനുകരിക്കുന്നത്‌ ഏതെങ്കിലും വിധത്തിൽ നമ്മളെ അവരുടെ വെറും പകർപ്പാക്കുമോ? നമ്മുടെ തനിമ കുറച്ചുയുമോ? ഒട്ടുമേ ഇല്ല! വിശ്വസ്‌തരായ ഇത്തരം സ്‌ത്രീപുരുന്മാരെ അനുകരിക്കാൻ യഹോയുടെ വചനം നമ്മോടു പറയുന്നുണ്ടെന്ന് ഓർക്കുക. (1 കൊരി. 4:16; 11:1; 2 തെസ്സ. 3:7, 9) നിങ്ങൾക്കൊരു കാര്യം അറിയാമോ? നമ്മൾ പഠിക്കാൻപോകുന്ന കഥാപാത്രങ്ങളിൽ ചിലർ, അവർക്കുമുമ്പേ ജീവിച്ചിരുന്ന വിശ്വസ്‌തരെ അനുകരിച്ചിട്ടുള്ളരാണ്‌! ഉദാഹത്തിന്‌ 17-‍ാ‍ം അധ്യായം നോക്കാം. അവിടെ നമ്മൾ മറിയയെക്കുറിച്ചാണ്‌ പഠിക്കുന്നത്‌. ഒരിക്കൽ യഹോവയെ സ്‌തുതിച്ചുപറഞ്ഞ അവസരത്തിൽ അവൾ ഹന്നായുടെ വാക്കുകൾ കടംകൊണ്ടതായി തോന്നുന്നു. ഹന്നായെ അവൾ മാതൃയായി കണ്ടിട്ടുണ്ടെന്നു വ്യക്തം. അത്‌ മറിയയുടെ വിശ്വാത്തിന്‍റെ മാറ്റ്‌ അല്‌പമെങ്കിലും കുറച്ചുഞ്ഞോ? ഒട്ടും കുറച്ചുഞ്ഞില്ല! പിന്നെയോ, ഹന്നായുടെ മാതൃക വിശ്വാത്തിൽ വളരാൻ മറിയയെ സഹായിക്കുയാണു ചെയ്‌തത്‌. യഹോയുടെ മുമ്പാകെ തനതായ ഒരു പ്രതിച്ഛായും സത്‌പേരും നേടിയെടുക്കാൻ അങ്ങനെ മറിയയ്‌ക്ക് കഴിഞ്ഞു.

14, 15. ഈ പുസ്‌തത്തിന്‍റെ ചില പ്രത്യേതകൾ ഏതൊക്കെയാണ്‌, ഈ പുസ്‌തകം ഏറെ നന്നായി ഉപയോപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും?

14 സഹോങ്ങളേ, നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കാൻവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്‌ ഈ പുസ്‌തകം. 2008 മുതൽ 2013 വരെയുള്ള വീക്ഷാഗോപുത്തിൽ “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന പരമ്പരയിൽ പ്രസിദ്ധീരിച്ച ലേഖനങ്ങളുടെ സമാഹാമാണിതെന്നു പറയാം. എന്നാൽ ചില പുതിയ അധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ ചർച്ച ചെയ്യാനും ജീവിത്തിൽ പകർത്താനും സഹായിക്കുന്നതിനുവേണ്ടി ചോദ്യങ്ങളും കൊടുത്തിരിക്കുന്നു. വർണാമായ നിരവധി ചിത്രങ്ങൾ ചെറിയ വിശദാംങ്ങൾപോലും സഹിതം ഈ പുസ്‌തത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കി ചേർത്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നവ വലുപ്പം കൂട്ടുയോ മോടിയാക്കുയോ ചെയ്‌തിട്ടുണ്ട്. സമയരേഖ, ഭൂപടങ്ങൾ എന്നിവയും വായനക്കാരുടെ സഹായാർഥം ഉൾപ്പെടുത്തിയിരിക്കുന്നു. അവരുടെ വിശ്വാസം അനുകരിക്കുക എന്ന ഈ പുസ്‌തകം നമ്മുടെ വ്യക്തിമായ പഠനത്തിനും കുടുംബാരാനയ്‌ക്കും സഭാ ബൈബിധ്യത്തിനും വേണ്ടി ഒരുക്കിയിട്ടുള്ളതാണ്‌. ഓരോ ജീവിയും ഒരുമിച്ചിരുന്ന് വെറുതെ വായിച്ചുകേൾക്കാൻ ആഗ്രഹിക്കുന്ന പല കുടുംങ്ങളുമുണ്ട്. ഒരാൾ ഉറക്കെ വായിക്കും, മറ്റുള്ളവർ അത്‌ കേട്ട് ആസ്വദിച്ച് കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കും.

15 കഴിഞ്ഞുപോയ കാലങ്ങളിൽ ജീവിച്ചുരിച്ച, യഹോവയ്‌ക്കു പ്രിയരായ ദാസീദാന്മാരുടെ വിശ്വാസം അനുകരിക്കാൻ ഈ പുസ്‌തകം നിങ്ങൾക്കൊരു വഴികാട്ടിയാകട്ടെ. അങ്ങനെ വിശ്വാത്തിൽ വളർന്നുളർന്ന് നിങ്ങൾ നിങ്ങളുടെ പിതാവായ യഹോയോട്‌ അധികധികം അടുത്തുചെല്ലുമാറാകട്ടെ!