ജോർജിയ
കുർദിഷ് ഭാഷക്കാർ സത്യത്തോടു താത്പര്യം കാണിക്കുന്നു
ഗുലിസാർ എന്ന സ്ത്രീ പറയുന്നു: “യഹോവയെക്കുറിച്ച് എന്റെ മാതൃഭാഷയിൽ കേൾക്കാനായതിൽ സന്തോഷമുണ്ട്. അതെക്കുറിച്ച് ഞാൻ പലപ്പോഴും വിലമതിപ്പോടെ നന്ദിപറഞ്ഞ് പ്രാർഥിക്കാറുണ്ട്.”
ഗുലിസാർ യഹോവയുടെ സാക്ഷികളോടൊത്ത് സഹവസിക്കാൻ തുടങ്ങിയിട്ട് എട്ടു വർഷമായി. പക്ഷേ, അവൾ സ്നാനമേറ്റതു സ്വന്തം ഭാഷയായ കുർദിഷിലുള്ള മീറ്റിങ്ങിൽ പങ്കെടുക്കാൻ തുടങ്ങിയതിനു ശേഷമാണ്. ഗുലിസാറിനെപ്പോലെ കുർദിഷ് ഭാഷ സംസാരിക്കുന്ന അനേകരും ഈ അടുത്ത കാലത്ത് സത്യത്തോടു പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ഈ കുർദുകൾ?
കുർദുകൾ നൂറ്റാണ്ടുകളായി മധ്യപൂർവ ദേശത്ത് ജീവിച്ചുവരുന്നവരാണ്. ഇവർ ബൈബിളിൽ കാണുന്ന പുരാതന മേദ്യരുടെ പിൻതലമുറക്കാരാണെന്നു 2 രാജാ. 18:11; പ്രവൃ. 2:9) ഇറാനിയൻ ഭാഷാകൂട്ടത്തിൽപ്പെടുന്നതാണ് ഇവരുടെ ഭാഷയായ കുർദിഷ്.
ചില പണ്ഡിതന്മാർ പറയുന്നു. (അർമേനിയ, ഇറാൻ, ഇറാഖ്, സിറിയ, തുർക്കി എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി ഇന്നു ലക്ഷക്കണക്കിനു കുർദുകളുണ്ട്. ജോർജിയയിലാകട്ടെ, ഏതാണ്ട് 20,000 പേരും. ഇവർ പൊതുവേ ദൈവഭയമുള്ളവരും ആത്മീയകാര്യങ്ങളെ നന്നായി വിലമതിക്കുന്നവരും ആണ്.
ഇന്നു ജോർജിയയിൽ മൂന്നു കുർദിഷ് ഭാഷാസഭകളിലായി 500 പ്രചാരകരുണ്ട്. എല്ലാവരെയും പുളകംകൊള്ളിച്ചുകൊണ്ട് 2014-ൽ കുർദിഷ് ഭാഷയിലുള്ള ആദ്യത്തെ മേഖലാ കൺവെൻഷൻ ടിബിലിസിയിൽ വെച്ച് നടന്നു. അർമേനിയ, ജർമനി, തുർക്കി, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുത്തു.