കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
റിപ്പോർട്ടുകൾ—ചില വാർത്താവിശേഷങ്ങൾ
അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും അടുത്തേക്ക്
ജർമനിയിൽ അഭയാർഥികളും കുടിയേറ്റക്കാരും ധാരാളമായി എത്തിയതോടെ ഇവിടത്തെ അന്യഭാഷാവയൽ വളർന്നിരിക്കുകയാണ്. ഒൻപതു മാസംകൊണ്ട് 229 അന്യഭാഷാഗ്രൂപ്പുകളും പ്രീ-ഗ്രൂപ്പുകളും തുടങ്ങി. 13 ഭാഷകളിൽ നടത്തുന്ന 30-ഓളം ഭാഷാപഠന കോഴ്സുകളിൽ ഏതാണ്ട് 800 പ്രചാരകർ പങ്കെടുക്കുന്നുണ്ട്.
നമ്മുടെ സഹോദരങ്ങൾ അഭയാർഥിക്യാമ്പുകൾ സന്ദർശിച്ച് അവരോടും പ്രസംഗിക്കുന്നു. 200 കേന്ദ്രങ്ങളിൽ സാക്ഷീകരണ കൈവണ്ടികൾ ഉപയോഗിക്കുന്നു. ഇതിലൂടെ 6,40,000-ത്തോളം പ്രസിദ്ധീകരണങ്ങളാണു കൊടുക്കാൻ കഴിഞ്ഞത്.
2016 മെയ്മുതൽ ജൂലൈവരെ ഒരു പ്രത്യേക പ്രചാരണപരിപാടിക്കു ഭരണസംഘം അനുമതി നൽകി. ഏഴു രാജ്യങ്ങളിൽനിന്നുള്ള അറബി
സംസാരിക്കുന്ന 700-ഓളം പ്രചാരകർ ഈ പരിപാടിക്ക് എത്തി. ഓസ്ട്രിയയിലെയും ജർമനിയിലെയും പത്തു സ്ഥലങ്ങളിലേക്കു പോയി അവിടെയുള്ള അറബി സംസാരിക്കുന്ന ആളുകളോട് അവർ പ്രസംഗിച്ചു.വഴിയിൽക്കിടന്ന കൊച്ചുനാണയങ്ങൾ
ബെലീസിലെ ഫേബേഴ്സ് റോഡിലുള്ള ക്രയോൾസഭയിലെ 50 പ്രചാരകർ സാക്ഷീകരിക്കാൻ പലപ്പോഴും പൊടി നിറഞ്ഞ വഴിയിലൂടെ നടന്നാണു പോകുന്നത്. മിക്ക സഹോദരങ്ങളും പാവപ്പെട്ടവരാണ്. എങ്കിലും അവരെല്ലാം വളരെ ഉദാരമതികളാണ്. കുറച്ച് വർഷങ്ങൾക്കു മുമ്പുമുതൽ, അവർ സാക്ഷീകരണത്തിനു പോകുമ്പോൾ വഴിയിൽ കിടക്കുന്ന നാണയങ്ങൾ പെറുക്കിയെടുക്കുന്ന ഒരു രീതി തുടങ്ങി. വർഷാവസാനം അവർ ആ നാണയങ്ങളെല്ലാം ഒരുമിച്ചുകൂട്ടി, കഴുകി, തരംതിരിച്ച്, എണ്ണി എടുക്കും.
ഈ നാണയങ്ങളിൽ മിക്കതും തീരെ ചെറിയ മൂല്യമുള്ളവയാണെങ്കിലും ഓരോ വർഷവും ഏകദേശം 15,000 രൂപ (225 ഡോളർ) ഇങ്ങനെ കിട്ടും. ഇതിന്റെ പകുതി തുക അവരുടെ രാജ്യഹാളിന്റെ ചെലവിന് എടുക്കും, ബാക്കി ലോകവ്യാപകവേലയ്ക്ക് അയച്ചുകൊടുക്കും.
നന്നായി ശ്രദ്ധിക്കുന്ന നാലു ദശലക്ഷം ശ്രോതാക്കൾ!
ബുറുണ്ടിയുടെ ദൈവജനത്തിന്റെ ചരിത്രത്തിലെ പ്രധാനതീയതികളിൽ ഒന്നാണ് 2016 മാർച്ച് 5. അന്നു സഭകൾക്കുവേണ്ടിയുള്ള ഒരു പ്രത്യേകപരിപാടി അവിടത്തെ പ്രധാന ദേശീയറേഡിയോനിലയം വഴി രാജ്യമെമ്പാടും സംപ്രേഷണം ചെയ്തു. ലോകാസ്ഥാനപ്രതിനിധിയായ ആന്തണി ഗ്രിഫിൻ സഹോദരന്റെ ബ്രാഞ്ച് സന്ദർശനം നടക്കുകയായിരുന്നു അപ്പോൾ. ഏതാണ്ട് 40 ലക്ഷത്തോളം ആളുകളാണ് ആ റേഡിയോപരിപാടി ശ്രദ്ധിച്ചത്!
ആ പ്രക്ഷേപണം നല്ല സാക്ഷ്യം കൊടുക്കുന്നതിന് ഇടയായി. ആളുകൾ ഒരുപാടു നല്ല അഭിപ്രായങ്ങളും പറഞ്ഞു. പ്രക്ഷേപണത്തിനു സഹായിച്ച ഒരു ജോലിക്കാരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇതുപോലുള്ള പരിപാടികൾ ഇനിയും നടത്തണം!” മറ്റൊരു ഓഫീസർ ഇങ്ങനെ എഴുതി: “ഇതുപോലുള്ള പരിപാടികൾ വീണ്ടും നടത്താൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതു തീർച്ചയായും അനേകം ആളുകളുടെ ജീവൻ രക്ഷിക്കും.” അനേകം ബസ്സുകളിലെയും പൊതുയാത്രാവാഹനങ്ങളിലെയും
റേഡിയോയിലൂടെ ഈ പരിപാടി ആളുകൾ കേട്ടു.അവരുടെ പാട്ടു നിലച്ചു!
2016-ലെ സ്മാരകത്തിനു തൊട്ടുമുമ്പുള്ള ദിവസം. നേപ്പാളിലെ ഒരു ചെറിയ സഭയിലെ സഹോദരങ്ങൾ ആകെ സങ്കടത്തിലായി. സ്മാരകം നടത്താൻ വാടകയ്ക്കെടുത്ത കെട്ടിടത്തിനു തൊട്ടടുത്തുള്ള സ്കൂളിൽ ഒരു വലിയ സംഗീതപരിപാടി നടക്കാൻപോകുന്നതായിരുന്നു കാരണം.
അത്തരം പരിപാടികൾ വളരെ ഉച്ചത്തിലായിരിക്കും. സ്മാരകത്തിന്റെ അന്നു രാവിലെ സഹോദരങ്ങൾ ഹാൾ വൃത്തിയാക്കുമ്പോൾ സംഗീതപരിപാടിയുടെ ഒരു സംഘാടകൻ അവരോടു പറഞ്ഞു: “ഞങ്ങളുടെ പാട്ടല്ലാതെ നിങ്ങൾ ഇവിടെ ഒന്നും കേൾക്കാൻപോകുന്നില്ല.”
സംഗീതപരിപാടി ഉച്ചയായപ്പോൾ തുടങ്ങി. പ്രതീക്ഷിച്ചതുപോലെ പരിപാടി നല്ല ഉച്ചത്തിലായിരുന്നു. സഹോദരങ്ങൾ ആദ്യം ഉദ്ദേശിച്ചതിലും ശബ്ദമുള്ള ഉച്ചഭാഷിണി ഉപയോഗിച്ചെങ്കിലും സംഗീതപരിപാടിയുടെ കോലാഹലം കാരണം മൈക്ക് പ്രവർത്തിക്കുന്നുണ്ടോ എന്നു കേട്ടുനോക്കാൻപോലും കഴിഞ്ഞില്ല. സഹോദരങ്ങൾക്ക് ആകെ വിഷമമായി. എങ്കിലും അവർ ഇക്കാര്യത്തെക്കുറിച്ച് ഉള്ളുരുകി പ്രാർഥിച്ചു. അവസാനം സ്മാരകാചരണം തുടങ്ങാറായി. 30 മിനിട്ട് മാത്രമേ ബാക്കിയുള്ളൂ. സഹോദരങ്ങൾ വന്നുതുടങ്ങി. പെട്ടെന്ന് സംഗീതഹാളിൽനിന്നുള്ള പാട്ടു നിലച്ചു. കുടിച്ച് പൂസായ ചിലർ സംഗീതഹാളിനുള്ളിൽവെച്ച് വഴക്കുണ്ടാക്കിയപ്പോൾ പോലീസ് വന്ന് പരിപാടി നിറുത്തിവെപ്പിച്ചതാണു കാരണം. അങ്ങനെ, സഹോദരങ്ങൾക്കു ശാന്തവും സമാധാനപരവും ആയ അന്തരീക്ഷത്തിൽ സ്മാരകം ആചരിക്കാൻ കഴിഞ്ഞു.
jw.org-നു പ്രശംസ
ഇറ്റലിയിലെ ഒരു സാധാരണ മുൻനിരസേവകനാണു ജൂസെപ്പ്. ഇന്റർനെറ്റ് കൺസൾട്ടിങ് സ്ഥാപനത്തിലാണു ജോലി. വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ജോലിയാണ് ഇത്. കഴിഞ്ഞ മെയ് മാസത്തിൽ 70-ഓളം സഹപ്രവർത്തകരുമൊത്ത് അദ്ദേഹം കമ്പനിയുടെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു. കമ്പനി നടപ്പാക്കേണ്ട ചില പുതിയ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ഈ മീറ്റിങ്ങ്. മാതൃകയായി ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റിനെക്കുറിച്ച്
പറഞ്ഞുകൊണ്ടാണു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തുടങ്ങിയത്. എന്നിട്ട് അദ്ദേഹം കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു വെബ്സൈറ്റ് കാണിച്ചു. jw.org-ന്റെ ആദ്യപേജ് തെളിഞ്ഞുവരുന്നതു കണ്ട ജൂസെപ്പ് അന്തം വിട്ടുപോയി. സിഇഒ പറഞ്ഞു: “ഇതാണു ലോകത്തിലെ ഏറ്റവും മികച്ച വെബ്സൈറ്റ്!” പിന്നെ അദ്ദേഹം jw.org-ന്റെ പ്രത്യേകതകൾ വിശകലനം ചെയ്യാൻ തുടങ്ങി. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇതിലെ ലിങ്കുകൾ, ആകർഷണീയമായ ചിത്രീകരണങ്ങൾ, ഇതിന്റെ രൂപസംവിധാനം എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പുകഴ്ത്തിപ്പറഞ്ഞു.“ഇത്രയധികം ഭാഷകളിൽ ഈ വെബ്സൈറ്റുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ സഹപ്രവർത്തകർക്ക് ആശ്ചര്യമായി. ആ മീറ്റിങ്ങിന്റെ അവസാനം അവിടെ കൂടിവന്നവരോടും സിഇഒ-യോടും എന്റെ ഓഫീസർ പറഞ്ഞു: ‘ജൂസെപ്പ് ഒരു യഹോവയുടെ സാക്ഷിയാണ്.’ അപ്പോൾ സിഇഒ എന്നോടു പറഞ്ഞു: ‘നിങ്ങളുടെ സംഘടനയെ തീർച്ചയായും അഭിനന്ദിക്കണം. ലോകത്തിലെ ഏതു കമ്പനിയെയും സ്ഥാപനത്തെയും
സംഘടനയെയും അസൂയപ്പെടുത്തുന്ന ഒരു വെബ്സൈറ്റാണു നിങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പുതിയ വിവരങ്ങൾ ചേർക്കാനും ആർക്കും ബുദ്ധിമുട്ടു കൂടാതെ ഉപയോഗിക്കാനും അതിന്റെ ഉള്ളടക്കത്തിനും വിശദാംശങ്ങൾക്കും ശ്രദ്ധ കൊടുക്കാനും നിങ്ങൾ എത്രമാത്രം ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് ഊഹിക്കാനേ കഴിയൂ.’ ഞാൻ ചെയ്യാത്ത ഒരു ജോലിക്ക് ഇത്രയേറെ പ്രശംസ കിട്ടിയതിൽ എനിക്ക് അല്പം അസ്വസ്ഥത തോന്നി. എന്നാൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാത്ത പലർക്കും ഒരു സാക്ഷ്യം കിട്ടിയതിൽ എനിക്ക് വളരെ സന്തോഷമായി. ഇപ്പോൾ ഞാൻ ചില സഹപ്രവർത്തകരോടു പതിവായി സന്തോഷവാർത്ത പറയുന്നുണ്ട്. അവരിൽ മൂന്നു പേരുമായി ബൈബിൾപഠനവും നടത്തുന്നു.” ജൂസെപ്പ് ജോലി ചെയ്യുന്ന കമ്പനി jw.org വെബ്സൈറ്റിനെക്കുറിച്ച് ഇപ്പോഴും “പഠിക്കുന്നു.” ജൂസെപ്പാകട്ടെ, സഹപ്രവർത്തകരുമായി ബൈബിൾചർച്ചകൾ തുടരുകയും ചെയ്യുന്നു.ഫുട്ബോളിനോടു വിടപറഞ്ഞു
അർജന്റീനയിലെ ഒരു യുവാവാണു ജോർജ്. 2010-ന്റെ തുടക്കത്തിലാണു ജോർജ് ഒരു സഹപാഠിയിൽനിന്ന് സന്തോഷവാർത്ത ആദ്യമായി കേട്ടത്. തുടർന്ന് അദ്ദേഹം ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം ഉപയോഗിച്ച് ബൈബിൾ പഠിക്കാൻ തുടങ്ങി. ജോർജ് ഫുട്ബോൾകളിയിൽ തിളങ്ങിനിന്ന കാലമായിരുന്നു അത്. ഒരു പ്രമുഖ ഫുട്ബോൾ ക്ലബ്ബിൽ ജോർജിന് ഒരു നല്ല സ്ഥാനവും കിട്ടി. അങ്ങനെയിരിക്കെ 2014 ഏപ്രിലിൽ ജർമനിയിൽ കളിക്കാൻ പോകുന്ന ടീമിൽ ജോർജിനെയും തിരഞ്ഞെടുത്തു. ആരെയും മോഹിപ്പിക്കുന്ന ഒരു വാഗ്ദാനം! ടീമിൽ സ്ഥിരമായി കളിക്കാനുള്ള ക്ഷണം ജോർജിനെ ആവേശഭരിതനാക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. യൂറോപ്പിലേക്കു യാത്ര പുറപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ജോർജിന്റെ പരിശീലകൻ ഇങ്ങനെ പറഞ്ഞു: “നീയൊരു യഹോവയുടെ സാക്ഷിയല്ലേ? വിദേശത്ത് പോയി നിന്റെ ജീവിതം നശിപ്പിക്കരുത്. ചെറുപ്പത്തിൽ ഞാനും ഒരു സാക്ഷിയായിരുന്നു. ഒരു ഏഷ്യൻരാജ്യത്തെ ടീമിൽ ചേരാനുള്ള ക്ഷണം എനിക്കു കിട്ടി. അവർ തന്ന വാഗ്ദാനങ്ങളിൽ മയങ്ങിപ്പോയ ഞാൻ കുടുംബസമേതം അങ്ങോട്ടു പോയി. പക്ഷേ, ഞങ്ങൾ മടങ്ങിയത് വളരെ നിരാശരായിട്ടാണ്.” ജോർജ് പറയുന്നു: “അദ്ദേഹത്തിന്റെ അഭിപ്രായം എന്നെ ചിന്തിപ്പിച്ചു. യൂറോപ്പിലേക്കു പോകേണ്ടാ എന്നു തീരുമാനമെടുത്ത ഞാൻ 2015-ൽ ഒരു പ്രചാരകനാകുകയും സ്നാനമേൽക്കുകയും ചെയ്തു.”
വിലതീരാത്ത അനുഗ്രഹം, വില കൊടുക്കാതെ!
2015 സെപ്റ്റംബറിലെ “യേശുവിനെ അനുകരിക്കുക!” മേഖലാ കൺവെൻഷൻ യുഗാണ്ടയിലെ കമ്പാല നഗരത്തിൽ വെച്ച് നടന്നു. കൂടിവന്നവരെ ആവേശഭരിതരാക്കിക്കൊണ്ട് ഭരണസംഘത്തിലെ മാർക്ക് സാൻഡെഴ്സൺ സഹോദരൻ ലുഗാണ്ട ഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം പ്രകാശനം ചെയ്തു.
ഒരു ബൈബിൾവിദ്യാർഥി പറഞ്ഞു: “ഈ മനോഹരമായ ബൈബിൾ കിട്ടിയതിൽ എനിക്കു വളരെ സന്തോഷമുണ്ട്! ആളുകളെല്ലാം പോപ്പിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന സമയമായിരുന്നു അത്. അതിലേക്കുള്ള ചെലവുകൾക്കായി വെഞ്ചരിച്ച കൊന്ത 3,400 രൂപയ്ക്ക് (30 ഡോളർ) കൊടുക്കുന്നുണ്ടായിരുന്നു. അനുഗ്രഹം കിട്ടാൻ പലരും അതു വാങ്ങാൻ ആഗ്രഹിച്ചെങ്കിലും മിക്കവർക്കും പണമില്ലായിരുന്നു. എന്നാൽ എനിക്കു ശരിക്കുള്ള അനുഗ്രഹം ഒരു വിലയും കൊടുക്കാതെ കിട്ടി. കൺവെൻഷനു വന്നവർക്കെല്ലാം യഹോവ ബൈബിൾ കൊടുത്തു, മനസ്സോടെ സംഭാവന കൊടുക്കാൻ ആഗ്രഹിച്ചവർക്കൊക്കെ അങ്ങനെ ചെയ്യാമായിരുന്നു. യഹോവയുടെ വചനം മാതൃഭാഷയിൽ എന്നും വായിച്ച് ദൈവത്തെ കൂടുതൽ അടുത്ത് അറിയുമ്പോൾ ഞാൻ ശരിക്കും അനുഗൃഹീതയായി എന്ന് എനിക്കു തോന്നുന്നു. സ്വന്തമായി ഒരു ബൈബിൾ തന്നതിനു ഞാൻ യഹോവയോട് എന്നും നന്ദിയുള്ളവളാണ്.”
ഭൂതങ്ങൾ അച്ചടിക്കുന്നതോ?
www.mt1130.com വെബ്സൈറ്റിനെ താഴ്ത്തിക്കെട്ടാൻ കോംഗോ (കിൻഷാസ) രാജ്യത്തെ ചില സഭാവിഭാഗങ്ങളുടെ നേതാക്കന്മാർ ശ്രമിച്ചു. അതിന് അവർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ ഭൂതങ്ങളുടെ ലോകത്താണ് അച്ചടിക്കുന്നതെന്നു സഭയിലുള്ളവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ഈ അവകാശവാദം തെളിയിക്കാൻ അവർ നമ്മുടെ സൈറ്റിന്റെ “www” എന്ന അക്ഷരങ്ങൾ വെളിപാട് പുസ്തകത്തിലെ 666 എന്ന സംഖ്യയുമായി ബന്ധിപ്പിച്ചു. (വെളി. 13:18) അതുകൊണ്ട് ചില ബൈബിൾവിദ്യാർഥികൾ പഠനം നിറുത്തി.
യഹോവയുടെ സാക്ഷികൾ—സുവാർത്ത പ്രസംഗിക്കാൻ സംഘടിതർ എന്ന വീഡിയോ അവരെ കാണിച്ചു. നമ്മുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് അവർ കേട്ടിരുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്ന് അവർക്ക് അപ്പോൾ ബോധ്യമായി. പിറ്റേ ആഴ്ച, അവരിൽ ഒരാളുടെ ഭർത്താവ് 7,000 രൂപ (100 ഡോളർ) കൊണ്ടുവന്ന് അതു ലോകവ്യാപക പ്രവർത്തനങ്ങൾക്കു സംഭാവനയായി അയച്ചുകൊടുക്കണമെന്നു നിർബന്ധിച്ചു. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടുപോലും ഇല്ലായിരുന്നു.
മുൻനിരസേവനം ചെയ്യുന്ന ഒരു ദമ്പതികൾ ഇക്കാര്യത്തെക്കുറിച്ച് പ്രാർഥിച്ചശേഷം തങ്ങളുടെ ബൈബിൾവിദ്യാർഥികളെയും അവരുടെ ഇണകളെയും വീട്ടിലേക്കു ക്ഷണിച്ചു. മൂന്നു കുടുംബങ്ങൾ വന്നു. ഭക്ഷണത്തിനു ശേഷംപുതിയ പാട്ടുകൾ പഠിക്കുന്നു
പാപ്പുവ ന്യൂഗിനിയിൽ ഉൾപ്രദേശത്ത് താമസിക്കുന്ന ചില സഹോദരങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലെങ്കിലും പുതിയ രാജ്യഗീതങ്ങൾ പഠിക്കാൻ വലിയ ആഗ്രഹമാണ്. മുൺഡിപ്പ് സഭയിലെ സഹോദരങ്ങൾ എന്താണു ചെയ്യുന്നതെന്നോ? ഒരു സഹോദരനെ ഇന്റർനെറ്റ് സൗകര്യമുള്ള പട്ടണത്തിലേക്ക് അയയ്ക്കും. സഭയുടെ ഏറ്റവും അടുത്തുള്ള ആ പട്ടണത്തിൽ എത്താൻ രണ്ടു മണിക്കൂർ നടന്നശേഷം വീണ്ടും രണ്ടു മണിക്കൂർ ബസ്സിൽ യാത്ര ചെയ്യുകയും വേണം. അവിടെ എത്തിയിട്ട് സഹോദരൻ നമ്മുടെ സൈറ്റിലുള്ള പാട്ടിന്റെ വരികൾ ഒരു ബുക്കിൽ എഴുതിയെടുക്കും. പിന്നെ തിരിച്ചുവന്ന് എല്ലാവർക്കും കാണാനായി രാജ്യഹാളിലെ ബോർഡിൽ ഈ വരികൾ എഴുതിയിടും. സഭയിലുള്ളവർ ഇത് എഴുതിയെടുത്ത് പാടിപ്പഠിക്കും. യഹോവയെ ആരാധിക്കുന്നതിന്റെ ഭാഗമായി ലോകത്തെമ്പാടുമുള്ള മറ്റു സഭകളോട് ഒത്തുചേരാൻ കഴിയുന്നത് അവർ അങ്ങേയറ്റം വിലമതിക്കുന്നു.