ഉൽപത്തി 47:1-31

47  അങ്ങനെ യോ​സേഫ്‌ ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ അറിയി​ച്ചു:+ “എന്റെ അപ്പനും എന്റെ സഹോ​ദ​ര​ന്മാ​രും കനാൻ ദേശത്തു​നിന്ന്‌ എത്തിയി​ട്ടുണ്ട്‌. ആടുകൾ, കന്നുകാ​ലി​കൾ എന്നിവ തുടങ്ങി തങ്ങൾക്കു​ള്ളതെ​ല്ലാ​മാ​യാണ്‌ അവർ വന്നിരി​ക്കു​ന്നത്‌. അവർ ഇപ്പോൾ ഗോശെൻ ദേശത്തു​ണ്ട്‌.”+ 2  പിന്നെ അഞ്ചു സഹോ​ദ​ര​ന്മാ​രെ യോ​സേഫ്‌ ഫറവോ​ന്റെ സന്നിധിയിൽ+ കൊണ്ടുപോ​യി നിറുത്തി. 3  ഫറവോൻ യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാരോട്‌, “എന്താണു നിങ്ങളു​ടെ തൊഴിൽ” എന്നു ചോദി​ച്ചു. അവർ ഫറവോനോ​ടു പറഞ്ഞു: “അടിയ​ങ്ങ​ളും അടിയ​ങ്ങ​ളു​ടെ പൂർവി​ക​രും ആടുകളെ മേയ്‌ക്കു​ന്ന​വ​രാണ്‌.”+ 4  അവർ ഇങ്ങനെ​യും പറഞ്ഞു: “ഞങ്ങൾ ഈ ദേശത്ത്‌ പരദേശികളായി+ താമസി​ക്കാൻ വന്നതാണ്‌. കനാൻ ദേശത്ത്‌ ക്ഷാമം വളരെ രൂക്ഷമാ​ണ്‌.+ അടിയ​ങ്ങ​ളു​ടെ ആടുകൾക്കു മേയാൻ അവിടെ പുൽമേ​ടു​ക​ളില്ല. അതു​കൊണ്ട്‌ ഗോശെൻ ദേശത്ത്‌ താമസിക്കാൻ+ ഞങ്ങളെ അനുവ​ദി​ച്ചാ​ലും.” 5  അപ്പോൾ ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “നിന്റെ അപ്പനും നിന്റെ സഹോ​ദ​ര​ന്മാ​രും നിന്റെ അടുത്ത്‌ വന്നിരി​ക്കു​ക​യാ​ണ​ല്ലോ. 6  ഈജിപ്‌ത്‌ ദേശം ഇതാ, നിന്റെ കൈയി​ലി​രി​ക്കു​ന്നു. ദേശത്തെ ഏറ്റവും നല്ല ഭാഗത്തു​തന്നെ നിന്റെ അപ്പനെ​യും സഹോ​ദ​ര​ന്മാരെ​യും താമസി​പ്പി​ക്കുക.+ അവർ ഗോശെൻ ദേശത്ത്‌ താമസി​ക്കട്ടെ. അവരിൽ സമർഥ​രായ ആരെങ്കി​ലു​മുണ്ടെ​ങ്കിൽ എന്റെ മൃഗങ്ങ​ളു​ടെ ചുമതല അവരെ ഏൽപ്പി​ക്കണം.” 7  പിന്നെ യോ​സേഫ്‌ അപ്പനായ യാക്കോ​ബി​നെ അകത്ത്‌ കൊണ്ടു​വന്ന്‌ ഫറവോ​ന്റെ മുമ്പാകെ നിറുത്തി. യാക്കോ​ബ്‌ ഫറവോ​നെ അനു​ഗ്ര​ഹി​ച്ചു. 8  ഫറവോൻ യാക്കോ​ബിനോട്‌, “എത്ര വയസ്സായി” എന്നു ചോദി​ച്ചു. 9  യാക്കോബ്‌ പറഞ്ഞു: “പരദേ​ശി​യാ​യുള്ള എന്റെ പ്രയാണം* തുടങ്ങി​യിട്ട്‌ 130 വർഷമാ​യി. എന്റെ ജീവി​ത​കാ​ലം ഹ്രസ്വ​വും കഷ്ടത നിറഞ്ഞ​തും ആയിരു​ന്നു.+ അത്‌ എന്റെ പൂർവി​ക​രു​ടെ പ്രയാ​ണ​കാ​ലത്തോ​ളം എത്തിയി​ട്ടില്ല.”+ 10  പിന്നെ യാക്കോ​ബ്‌ ഫറവോ​നെ അനു​ഗ്ര​ഹി​ച്ചിട്ട്‌ ഫറവോ​ന്റെ സന്നിധി​യിൽനിന്ന്‌ പോയി. 11  അങ്ങനെ, യോ​സേഫ്‌ അപ്പനെ​യും തന്റെ സഹോ​ദ​ര​ന്മാരെ​യും ഈജി​പ്‌ത്‌ ദേശത്ത്‌ താമസി​പ്പി​ച്ചു. ഫറവോൻ കല്‌പി​ച്ച​തുപോ​ലെ രമെസേസ്‌+ ദേശത്തി​ന്റെ ഏറ്റവും നല്ല ഭാഗത്ത്‌ അവർക്ക്‌ അവകാശം കൊടു​ത്തു. 12  മാത്രമല്ല, യോ​സേഫ്‌ അപ്പനും സഹോ​ദ​ര​ന്മാർക്കും അപ്പന്റെ വീട്ടി​ലുള്ള എല്ലാവർക്കും അവരുടെ കുട്ടി​ക​ളു​ടെ എണ്ണമനു​സ​രിച്ച്‌ ഭക്ഷണവും കൊടു​ത്തുപോ​ന്നു. 13  ക്ഷാമം വളരെ രൂക്ഷമാ​യി​രു​ന്ന​തി​നാൽ ദേശത്ത്‌ ഒരിട​ത്തും ആഹാര​മി​ല്ലാതെ​യാ​യി. ഈജി​പ്‌ത്‌ ദേശവും കനാൻ ദേശവും ക്ഷാമത്താൽ വലഞ്ഞു.+ 14  ഈജിപ്‌തിലെയും കനാനിലെ​യും ആളുക​ളിൽനിന്ന്‌ പണം വാങ്ങി യോ​സേഫ്‌ അവർക്കെ​ല്ലാം ധാന്യം കൊടു​ത്തു.+ ആ പണമെ​ല്ലാം യോ​സേഫ്‌ ഫറവോ​ന്റെ അരമന​യിലേക്കു കൊണ്ടു​വ​രു​മാ​യി​രു​ന്നു. 15  അങ്ങനെ ഈജി​പ്‌ത്‌ ദേശ​ത്തെ​യും കനാൻ ദേശ​ത്തെ​യും പണമെ​ല്ലാം തീർന്നു. അപ്പോൾ ഈജി​പ്‌തു​കാരെ​ല്ലാം യോ​സേ​ഫി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങൾക്കു ഭക്ഷണം തരൂ! ഞങ്ങളുടെ പണം മുഴുവൻ തീർന്നു! ഞങ്ങൾ അങ്ങയുടെ കൺമു​ന്നിൽ മരിച്ചു​വീ​ഴു​ന്നത്‌ എന്തിന്‌?” 16  അപ്പോൾ യോ​സേഫ്‌ പറഞ്ഞു: “നിങ്ങളു​ടെ പണം തീർന്നുപോയെ​ങ്കിൽ നിങ്ങളു​ടെ മൃഗങ്ങളെ എനിക്കു തരുക. അവയ്‌ക്കു പകരം ഞാൻ നിങ്ങൾക്ക്‌ ആഹാരം തരാം.” 17  അങ്ങനെ അവർ അവരുടെ മൃഗങ്ങളെ യോ​സേ​ഫി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവരുടെ കുതി​രകൾ, ആടുകൾ, കന്നുകാ​ലി​കൾ, കഴുതകൾ എന്നിവ​യ്‌ക്കു പകരം യോ​സേഫ്‌ അവർക്ക്‌ ആഹാരം കൊടു​ത്തു. അങ്ങനെ അവരുടെ മൃഗങ്ങൾക്കു പകരം ഭക്ഷണം നൽകി​ക്കൊ​ണ്ട്‌ ആ വർഷം മുഴുവൻ യോ​സേഫ്‌ അവരെ സംരക്ഷി​ച്ചു. 18  അങ്ങനെ ആ വർഷം അവസാ​നി​ച്ചു. അടുത്ത വർഷം അവർ വീണ്ടും യോ​സേ​ഫി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങൾ യജമാ​നനോട്‌ ഒന്നും ഒളിക്കു​ന്നില്ല. ഞങ്ങളുടെ പണവും ഞങ്ങളുടെ വളർത്തു​മൃ​ഗ​ങ്ങ​ളും ഞങ്ങൾ തന്നുക​ഴി​ഞ്ഞു. ഞങ്ങളുടെ ശരീര​വും നിലവും അല്ലാതെ വേറെയൊ​ന്നും ഞങ്ങളുടെ കൈയി​ലില്ല. 19  ഞങ്ങൾ മരിക്കു​ക​യും ഞങ്ങളുടെ നിലം നശിക്കു​ക​യും ചെയ്യു​ന്നത്‌ എന്തിനാ​ണ്‌? ഞങ്ങളെ​യും ഞങ്ങളുടെ നിലങ്ങളെ​യും വിലയ്‌ക്കു വാങ്ങി​യിട്ട്‌ ഞങ്ങൾക്ക്‌ ആഹാരം തരുക. ഞങ്ങൾ ഫറവോ​ന്‌ അടിമ​ക​ളാ​യിക്കൊ​ള്ളാം; ഞങ്ങളുടെ നിലങ്ങ​ളും ഫറവോൻ എടുത്തുകൊ​ള്ളട്ടെ. ഞങ്ങൾ മരിക്കാ​തെ ജീവ​നോ​ടി​രി​ക്കാ​നും ഞങ്ങളുടെ നിലം ശൂന്യ​മാ​യി​ക്കി​ട​ക്കാ​തി​രി​ക്കാ​നും ഞങ്ങൾക്കു വിത്തു തരുക.” 20  അപ്പോൾ യോ​സേഫ്‌ ഈജി​പ്‌തു​കാ​രു​ടെ നില​മെ​ല്ലാം ഫറവോ​നുവേണ്ടി വിലയ്‌ക്കു വാങ്ങി. ക്ഷാമം വളരെ രൂക്ഷമാ​യി​രു​ന്ന​തി​നാൽ ഈജി​പ്‌തു​കാർക്കെ​ല്ലാം നിലം വിൽക്കേ​ണ്ടി​വന്നു. അങ്ങനെ നിലങ്ങളെ​ല്ലാം ഫറവോന്റേ​താ​യി. 21  പിന്നെ യോ​സേഫ്‌ ഈജി​പ്‌ത്‌ ദേശത്തി​ന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ​യുള്ള ജനങ്ങളെ നഗരങ്ങ​ളിലേക്കു മാറ്റി​പ്പാർപ്പി​ച്ചു.+ 22  എന്നാൽ പുരോ​ഹി​ത​ന്മാ​രു​ടെ നിലം മാത്രം യോ​സേഫ്‌ വാങ്ങി​യില്ല.+ കാരണം പുരോ​ഹി​ത​ന്മാർക്കു ഫറവോൻ ആഹാര​വി​ഹി​തം നൽകു​മാ​യി​രു​ന്നു. ഫറവോൻ നൽകിയ ആ ആഹാര​വി​ഹി​തംകൊണ്ട്‌ ജീവി​ച്ചി​രു​ന്ന​തി​നാൽ അവർക്ക്‌ അവരുടെ നിലം വിൽക്കേ​ണ്ടി​വ​ന്നില്ല. 23  യോസേഫ്‌ ജനങ്ങ​ളോ​ടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങ​ളെ​യും നിങ്ങളു​ടെ നിലങ്ങളെ​യും ഫറവോ​നുവേണ്ടി വിലയ്‌ക്കു വാങ്ങി​യി​രി​ക്കു​ന്നു. ഇതാ വിത്ത്‌, ഇതു കൊണ്ടുപോ​യി വിതച്ചുകൊ​ള്ളുക! 24  എന്നാൽ വിള​വെ​ടു​ക്കുമ്പോൾ അഞ്ചി​ലൊ​ന്നു നിങ്ങൾ ഫറവോ​നു കൊടു​ക്കണം.+ ബാക്കി​യുള്ള നാലു ഭാഗം നിങ്ങൾക്ക്‌ എടുക്കാം. വിതയ്‌ക്കാ​നുള്ള വിത്താ​യും നിങ്ങൾക്കും വീട്ടി​ലു​ള്ള​വർക്കും നിങ്ങളു​ടെ കുഞ്ഞു​ങ്ങൾക്കും ആഹാര​മാ​യും അത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.” 25  അപ്പോൾ അവർ പറഞ്ഞു: “അങ്ങ്‌ ഞങ്ങളുടെ ജീവൻ രക്ഷിച്ചി​രി​ക്കു​ന്നു.+ ഞങ്ങൾക്കു യജമാ​നന്റെ പ്രീതി​യു​ണ്ടാ​യാൽ മതി. ഞങ്ങൾ ഫറവോ​ന്‌ അടിമ​ക​ളാ​യിക്കൊ​ള്ളാം.”+ 26  അങ്ങനെ, അഞ്ചി​ലൊ​ന്നു ഫറവോ​നു​ള്ള​താ​യി​രി​ക്കും എന്നൊരു കല്‌പന യോ​സേഫ്‌ പുറ​പ്പെ​ടു​വി​ച്ചു. ആ നിയമം ഇന്നും ഈജി​പ്‌ത്‌ ദേശത്ത്‌ പ്രാബ​ല്യ​ത്തി​ലുണ്ട്‌. പുരോ​ഹി​ത​ന്മാ​രു​ടെ നിലം മാത്രമേ ഫറവോന്റേ​താ​കാ​തി​രു​ന്നു​ള്ളൂ.+ 27  ഇസ്രായേൽ ഈജി​പ്‌ത്‌ ദേശത്തെ ഗോ​ശെ​നിൽത്തന്നെ താമസി​ച്ചു.+ അവർ അവിടെ താമസ​മു​റ​പ്പിച്ച്‌ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി.+ 28  യാക്കോബ്‌ 17 വർഷം ഈജി​പ്‌ത്‌ ദേശത്ത്‌ താമസി​ച്ചു. യാക്കോ​ബി​ന്റെ ജീവി​ത​കാ​ലം ആകെ 147 വർഷമാ​യി​രു​ന്നു.+ 29  മരണസമയം അടുത്തപ്പോൾ+ ഇസ്രാ​യേൽ മകനായ യോ​സേ​ഫി​നെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിനക്ക്‌ എന്നോട്‌ ഇഷ്ടമുണ്ടെ​ങ്കിൽ നിന്റെ കൈ എന്റെ തുടയു​ടെ കീഴിൽ വെച്ചിട്ട്‌, അചഞ്ചല​മായ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കുമെന്ന്‌ എന്നോടു സത്യം ചെയ്യുക. ദയവുചെ​യ്‌ത്‌ എന്നെ ഈജി​പ്‌തിൽ അടക്കം ചെയ്യരു​ത്‌.+ 30  ഞാൻ മരിക്കുമ്പോൾ* നീ എന്നെ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടുപോ​യി എന്റെ പൂർവി​ക​രു​ടെ കല്ലറയിൽ അടക്കം ചെയ്യണം.”+ അപ്പോൾ യോ​സേഫ്‌ പറഞ്ഞു: “അപ്പൻ പറഞ്ഞതുപോ​ലെ ഞാൻ ചെയ്യാം.” 31  “എന്നോടു സത്യം ചെയ്യുക” എന്ന്‌ ഇസ്രാ​യേൽ പറഞ്ഞ​പ്പോൾ യോ​സേഫ്‌ സത്യം ചെയ്‌തു.+ പിന്നെ ഇസ്രാ​യേൽ തന്റെ കട്ടിലി​ന്റെ തലയ്‌ക്കൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “താത്‌കാ​ലി​ക​വാ​സം.”
അക്ഷ. “എന്റെ പിതാ​ക്ക​ന്മാരോടൊ​പ്പം കിടക്കു​മ്പോൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം