നെഹമ്യ 10:1-39
10 അതിൽ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തിയവർ+ ഇവരാണ്:
ഹഖല്യയുടെ മകനും ഗവർണറും* ആയ നെഹമ്യയും കൂടാതെസിദെക്കിയ,
2 സെരായ, അസര്യ, യിരെമ്യ,
3 പശ്‌ഹൂർ, അമര്യ, മൽക്കീയ,
4 ഹത്തൂശ്, ശെബന്യ, മല്ലൂക്ക്,
5 ഹാരീം,+ മെരേമോത്ത്, ഓബദ്യ,
6 ദാനിയേൽ,+ ഗിന്നെഥോൻ, ബാരൂക്ക്,
7 മെശുല്ലാം, അബീയ, മീയാമിൻ,
8 മയസ്യ, ബിൽഗായി, ശെമയ്യ എന്നിവരും; ഇവർ പുരോഹിതന്മാരായിരുന്നു.
9 ലേവ്യർ: അസന്യയുടെ മകനായ യേശുവ, ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവി, കദ്മിയേൽ,+
10 അവരുടെ സഹോദരന്മാരായ ശെബന്യ, ഹോദിയ, കെലീത, പെലായ, ഹാനാൻ,
11 മീക്ക, രഹോബ്, ഹശബ്യ,
12 സക്കൂർ, ശേരെബ്യ,+ ശെബന്യ,
13 ഹോദിയ, ബാനി, ബനീനു.
14 ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്-മോവാബ്,+ ഏലാം, സത്ഥു, ബാനി,
15 ബുന്നി, അസ്ഗാദ്, ബേബായി,
16 അദോനിയ, ബിഗ്വായി, ആദീൻ,
17 ആതേർ, ഹിസ്‌കിയ, അസ്സൂർ,
18 ഹോദിയ, ഹാശൂം, ബസായി,
19 ഹാരീഫ്, അനാഥോത്ത്, നേബായി,
20 മഗ്‌പീയാശ്, മെശുല്ലാം, ഹേസീർ,
21 മെശേസബേൽ, സാദോക്ക്, യദ്ദൂവ,
22 പെലത്യ, ഹാനാൻ, അനായ,
23 ഹോശയ, ഹനന്യ, ഹശ്ശൂബ്,
24 ഹല്ലോഹേശ്, പിൽഹ, ശോബേക്ക്,
25 രഹൂം, ഹശബ്‌ന, മയസേയ,
26 അഹീയ, ഹാനാൻ, ആനാൻ,
27 മല്ലൂക്ക്, ഹാരീം, ബാനെ.
28 ബാക്കിയുള്ള ജനം, അതായത് പുരോഹിതന്മാരും ലേവ്യരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ദേവാലയസേവകരും* ദേശത്തെ ജനതകളിൽനിന്ന് തങ്ങളെത്തന്നെ വേർതിരിച്ച് സത്യദൈവത്തിന്റെ നിയമം അനുസരിക്കുന്ന എല്ലാവരും+ അവരുടെ ഭാര്യമാരും മക്കളും, അങ്ങനെ, അറിവും വകതിരിവും ഉള്ള എല്ലാവരും,*
29 അവരുടെ സഹോദരന്മാരായ പ്രമുഖരോടു ചേർന്ന് സത്യദൈവത്തിന്റെ ദാസനായ മോശയിലൂടെ കൊടുത്ത ദൈവത്തിന്റെ നിയമം അനുസരിച്ചുകൊള്ളാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ എല്ലാ കല്പനകളും ന്യായത്തീർപ്പുകളും ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊള്ളാമെന്നും, അങ്ങനെ ചെയ്യാത്തപക്ഷം ശാപം ഏറ്റുകൊള്ളാമെന്നും ആണയിട്ടു.
30 ഞങ്ങൾ ഞങ്ങളുടെ പെൺമക്കളെ ദേശത്തെ ജനതകൾക്കു കൊടുക്കുകയോ അവരുടെ പെൺമക്കളെ ഞങ്ങളുടെ ആൺമക്കൾക്കുവേണ്ടി എടുക്കുകയോ ചെയ്യില്ല.+
31 ശബത്തിലോ+ വിശുദ്ധദിവസത്തിലോ+ ദേശത്തെ ജനതകൾ ചരക്കുകളോ ഏതെങ്കിലും തരം ധാന്യമോ വിൽക്കാൻ കൊണ്ടുവന്നാൽ, ഞങ്ങൾ അവരിൽനിന്ന് ഒന്നും വാങ്ങില്ല. ഏഴാം വർഷം+ ഞങ്ങൾ വിളവെടുക്കുകയോ കിട്ടാനുള്ള കടം തിരികെ വാങ്ങുകയോ ചെയ്യില്ല.+
32 കൂടാതെ, നമ്മുടെ ദൈവത്തിന്റെ ഭവനത്തിലെ* ശുശ്രൂഷയ്ക്കുവേണ്ടി ഞങ്ങൾ ഓരോരുത്തരും വർഷംതോറും ഒരു ശേക്കെലിന്റെ* മൂന്നിലൊന്നു വീതം കൊടുക്കാം എന്നു പ്രതിജ്ഞ ചെയ്‌തു.+
33 ശബത്തിലെയും+ അമാവാസിയിലെയും+ കാഴ്ചയപ്പം,*+ പതിവ് ധാന്യയാഗം,+ പതിവ് ദഹനയാഗം എന്നിവയ്ക്കും ഉത്സവങ്ങൾ,+ വിശുദ്ധവസ്തുക്കൾ, ഇസ്രായേലിനു പാപപരിഹാരം വരുത്താനുള്ള പാപയാഗങ്ങൾ,+ നമ്മുടെ ദൈവത്തിന്റെ ഭവനത്തിലെ മറ്റു ജോലികൾ എന്നിവയ്ക്കും വേണ്ടിയായിരുന്നു ഇത്.
34 മാത്രമല്ല, നിയമത്തിൽ എഴുതിയിരിക്കുന്നതുപോലെ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറകു+ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും പിതൃഭവനക്രമത്തിൽ വർഷാവർഷം എപ്പോൾ കൊണ്ടുവരുമെന്നു ഞങ്ങൾ നറുക്കിട്ട് തീരുമാനിക്കുകയും ചെയ്‌തു.
35 ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളയും എല്ലാ തരം ഫലവൃക്ഷങ്ങളുടെയും ആദ്യഫലവും വർഷംതോറും യഹോവയുടെ ഭവനത്തിൽ കൊണ്ടുവരും.+
36 കൂടാതെ, നിയമത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയും കൊണ്ടുവരും.+ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെയും കൊടുക്കും. ഞങ്ങൾ അവയെ ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ, അവിടെ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുത്ത്, കൊണ്ടുവരും.+
37 ഞങ്ങളുടെ ആദ്യഫലമായ തരിമാവ്,+ സംഭാവനകൾ, എല്ലാ തരം മരങ്ങളുടെയും പഴങ്ങൾ,+ പുതുവീഞ്ഞ്, എണ്ണ+ എന്നിവ കൊണ്ടുവന്ന് ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിലെ സംഭരണമുറികളിൽ*+ പുരോഹിതന്മാരെ ഏൽപ്പിക്കും. ഒപ്പം, നിലങ്ങളിൽനിന്നുള്ള വിളവിന്റെ പത്തിലൊന്നു* ലേവ്യർക്കും കൊടുക്കും;+ ഞങ്ങളുടെ കാർഷികനഗരങ്ങളിലെ വിളവിന്റെ പത്തിലൊന്ന് അവർക്കുള്ളതാണല്ലോ.
38 ഈ പത്തിലൊന്നു ലേവ്യർ സ്വീകരിക്കുമ്പോൾ അഹരോന്റെ മകനായ പുരോഹിതൻ അവരോടൊപ്പമുണ്ടായിരിക്കണം. ഈ പത്തിലൊന്നിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽ, സംഭരണശാലയിലെ മുറികളിൽ, കൊടുക്കണം.+
39 ഇസ്രായേല്യരും ലേവ്യപുത്രന്മാരും ധാന്യവും പുതുവീഞ്ഞും എണ്ണയും+ സംഭാവനയായി കൊണ്ടുവരേണ്ടത്+ ഈ സംഭരണമുറികളിലേക്കാണ്. വിശുദ്ധമന്ദിരത്തിലെ പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ഉള്ളതും അവിടെയാണ്. നമ്മുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കില്ല.+
അടിക്കുറിപ്പുകള്‍
^ അഥവാ “തിർശാഥയും.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്.
^ അഥവാ “നെഥിനിമും.” അക്ഷ. “നൽകപ്പെട്ടവരും.”
^ മറ്റൊരു സാധ്യത “കാര്യങ്ങൾ മനസ്സിലാക്കാൻ തക്ക പ്രായമായ എല്ലാവരും.”
^ അഥവാ “ആലയത്തിലെ.”
^ അഥവാ “അടുക്കിവെച്ചിരിക്കുന്ന അപ്പം.”
^ അഥവാ “ദശാംശം.”
^ അഥവാ “ഊണുമുറികളിൽ.”