ന്യായാധിപന്മാർ 5:1-31
5 അന്നു ദബോര+ അബീനോവാമിന്റെ മകനായ ബാരാക്കിനോടൊപ്പം+ ഈ പാട്ടു പാടി:+
2 “ഇസ്രായേലിലെ അഴിച്ചിട്ട മുടി* നിമിത്തവുംജനം സ്വമനസ്സാലെ പോരാടിയതു+ നിമിത്തവുംയഹോവയെ സ്തുതിക്കുവിൻ!
3 രാജാക്കന്മാരേ, ശ്രദ്ധിക്കുവിൻ! അധിപതികളേ, ചെവി തരുവിൻ!
ഞാൻ യഹോവയ്ക്കു പാട്ടു പാടും.*
ഇസ്രായേലിൻദൈവമായ യഹോവയെ+ ഞാൻ പാടി സ്തുതിക്കും.+
4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,മേഘങ്ങൾ ജലം വർഷിച്ചു.
5 പർവതങ്ങൾ യഹോവയുടെ മുന്നിൽ ഉരുകിപ്പോയി,*+സീനായ്പോലും+ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ+ മുന്നിൽ അലിഞ്ഞുപോയി.
6 അനാത്തിന്റെ മകനായ ശംഗരിന്റെ+ കാലത്തുംയായേലിന്റെ+ കാലത്തും വീഥികൾ ശൂന്യമായിക്കിടന്നു,യാത്രികർ ഊടുവഴികളിലൂടെ സഞ്ചരിച്ചു.
7 ദബോര+ എന്ന ഞാൻ എഴുന്നേൽക്കുംവരെ,അതെ, ഞാൻ ഇസ്രായേലിനു മാതാവായി എഴുന്നേൽക്കുംവരെ,+ഇസ്രായേലിൽ ഗ്രാമീണർ ഇല്ലാതെയായി.
8 അവർ പുതുദൈവങ്ങളെ തിരഞ്ഞെടുത്തു,+അപ്പോൾ നഗരകവാടത്തിൽ യുദ്ധം തുടങ്ങി.+
ഇസ്രായേലിലെ 40,000-ത്തിന് ഇടയിൽഒരു പരിചയോ കുന്തമോ കാണാനില്ലായിരുന്നു.
9 എന്റെ ഹൃദയം ഇസ്രായേലിലെ സൈന്യാധിപന്മാരോടുകൂടെയാണ്,+അവർ സ്വമനസ്സാലെ ജനത്തോടൊപ്പം പോയല്ലോ!+
യഹോവയെ സ്തുതിക്കുവിൻ!
10 ചെങ്കഴുതപ്പുറത്ത് സവാരി ചെയ്യുന്നവരേ,മേത്തരം പരവതാനികളിൽ ഇരിക്കുന്നവരേ,വീഥിയിലൂടെ നടന്നുനീങ്ങുന്നവരേ,ചിന്തിക്കുവിൻ!
11 വെള്ളം കോരിക്കൊടുക്കുന്നവരുടെ ശബ്ദം നീർപ്പാത്തികൾക്കരികെ കേട്ടു,അവിടെ അവർ യഹോവയുടെ നീതിപ്രവൃത്തികൾ വർണിച്ചുകൊണ്ടിരുന്നു,ഇസ്രായേലിൽ ദൈവത്തിന്റെ ഗ്രാമവാസികളുടെ നീതിപ്രവൃത്തികൾതന്നെ.
പിന്നെ യഹോവയുടെ ജനം നഗരകവാടങ്ങളിലേക്കു പോയി.
12 ഉണരൂ ദബോരാ,+ ഉണരൂ!
ഉണർന്നെഴുന്നേറ്റ് ഒരു പാട്ടു പാടൂ!+
ബാരാക്കേ, എഴുന്നേൽക്കൂ!+ അബീനോവാമിന്റെ മകനേ, ബന്ദികളെ കൊണ്ടുപോകൂ!
13 അപ്പോൾ, ശേഷിച്ചവർ ശ്രേഷ്ഠന്മാരുടെ അടുത്തേക്കു വന്നു;വീരന്മാരോടു പോരാടാൻ യഹോവയുടെ ജനം എന്റെ അടുത്തേക്കു വന്നു.
14 താഴ്വരയിൽ വന്നവരുടെ ഉത്ഭവം എഫ്രയീമിൽനിന്നായിരുന്നു,ബന്യാമീനേ, നിന്റെ ജനത്തോടൊപ്പം അവർ നിന്നെ അനുഗമിക്കുന്നു.
മാഖീരിൽനിന്ന്+ സൈന്യാധിപന്മാരും,സെബുലൂനിൽനിന്ന് സേനാനായകരുടെ ദണ്ഡു വഹിക്കുന്നവരും* ഇറങ്ങിവന്നു.
15 യിസ്സാഖാരിന്റെ പ്രഭുക്കന്മാർ ദബോരയോടൊപ്പമുണ്ടായിരുന്നു,യിസ്സാഖാരിനെപ്പോലെതന്നെ ബാരാക്കും.+
താഴ്വരയിലേക്ക് അയാൾ കാൽനടയായി പോയി.+
രൂബേന്റെ കുലങ്ങളിലാകട്ടെ, തീവ്രമായ കൂടിയാലോചനകൾ നടന്നു.
16 ആട്ടിൻപറ്റങ്ങളെ വിളിച്ചുകൊണ്ടുള്ള അവരുടെ കുഴൽവിളി കേട്ട്+രണ്ടു ചുമടുകൾക്കു മധ്യേ നീ ഇരുന്നത് എന്ത്?
രൂബേന്റെ കുലങ്ങളിലാകട്ടെ, തീവ്രമായ കൂടിയാലോചനകൾ നടന്നു.
17 ഗിലെയാദ് യോർദാന് അക്കരെ വസിച്ചു;+ദാൻ കപ്പലുകൾക്കൊപ്പം താമസിച്ചത് എന്തിന്?+
ആശേർ കടൽത്തീരത്ത് അനങ്ങാതിരുന്നു,തന്റെ തുറമുഖങ്ങളിൽനിന്ന് ആശേർ അനങ്ങിയില്ല.+
18 സെബുലൂൻ മരണം വകവയ്ക്കാതെ, ജീവൻ പണയപ്പെടുത്തിയ ജനം;നഫ്താലിയും+ കുന്നിന്മുകളിൽ+ തങ്ങളുടെ ജീവൻ വകവെച്ചില്ല.
19 രാജാക്കന്മാർ വന്നു, അവർ പൊരുതി;+താനാക്കിൽവെച്ച്, മെഗിദ്ദോ+ നീരുറവിന് അരികിൽവെച്ച്,കനാന്യരാജാക്കന്മാരും പൊരുതി.
വെള്ളിയൊന്നും കൊള്ളയടിക്കാൻ അവർക്കായില്ല.+
20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പോരാടി;അവയുടെ ഭ്രമണപഥങ്ങളിൽനിന്നുകൊണ്ട് അവ സീസെരയ്ക്കെതിരെ യുദ്ധം ചെയ്തു.
21 കീശോൻ ജലപ്രവാഹം*+ അവരെ ഒഴുക്കിക്കളഞ്ഞു;പുരാതനമായ കീശോൻ പ്രവാഹംതന്നെ.
എൻ ദേഹിയേ,* നീ ശക്തരെ ചവിട്ടിമെതിച്ചു.
22 കുളമ്പുകൾകൊണ്ട് ചവിട്ടിമെതിച്ച്സീസെരയുടെ പടക്കുതിരകൾ+ കുതിച്ചുപാഞ്ഞു.
23 യഹോവയുടെ ദൂതൻ പറഞ്ഞു, ‘മേരോസിനെ ശപിക്കുക,അതെ, അതിലെ നിവാസികളെ ശപിക്കുവിൻ!അവർ യഹോവയുടെ സഹായത്തിന് എത്തിയില്ലല്ലോ,ശക്തരോടുകൂടെ യഹോവയുടെ സഹായത്തിന് എത്തിയില്ലല്ലോ.’
24 കേന്യനായ ഹേബെരിന്റെ+ ഭാര്യ യായേൽ+സ്ത്രീകളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ!കൂടാരവാസികളായ സ്ത്രീകളിൽ ഏറ്റവും അനുഗൃഹീത!
25 സീസെര വെള്ളം ചോദിച്ചു, യായേൽ പാൽ കൊടുത്തു;
പ്രൗഢിയേറിയ വിരുന്നുപാത്രത്തിൽ സീസെരയ്ക്കു തൈരു* കൊടുത്തു.+
26 കൂടാരക്കുറ്റി എടുക്കാൻ യായേൽ കൈ നീട്ടി,പണിക്കാരന്റെ കൊട്ടുവടി എടുക്കാൻ വലതുകൈ നീട്ടി.
യായേൽ ചുറ്റികകൊണ്ട് അടിച്ച് സീസെരയുടെ തല തകർത്തു,ആഞ്ഞടിച്ച് സീസെരയുടെ ചെന്നി തുളച്ചു.+
27 യായേലിന്റെ കാൽച്ചുവട്ടിൽ അയാൾ വീണു; അയാൾ ചലനമറ്റ് കിടന്നു,യായേലിന്റെ കാൽച്ചുവട്ടിൽ വീണുകിടന്നു.വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
28 ജനലിലൂടെ ഒരു സ്ത്രീ നോക്കിനിന്നു,ജനലഴികളിലൂടെ സീസെരയുടെ അമ്മ ഉറ്റുനോക്കി,‘സീസെരയുടെ രഥം വൈകുന്നത് എന്താണ്?
അവന്റെ രഥം വലിക്കുന്ന കുതിരകളുടെ കുളമ്പടിശബ്ദം കേൾക്കാത്തത് എന്താണ്?’+
29 അപ്പോൾ ജ്ഞാനമുള്ള കുലീനതോഴിമാർ മറുപടി പറയും,അതെ, അവളും തന്നോടുതന്നെ ഇങ്ങനെ പറയും:
30 ‘അവർ കൊള്ളമുതൽ വീതിക്കുകയായിരിക്കും,ഓരോ പടയാളിക്കും ഒന്നും രണ്ടും പെൺകുട്ടികൾ,*സീസെരയ്ക്കു ചായം മുക്കിയ വസ്ത്രങ്ങൾ,കൊള്ളയായി കിട്ടിയ നിറം മുക്കിയ വസ്ത്രങ്ങൾതന്നെ;കൊള്ളയടിച്ചവരുടെ കഴുത്തിൽ അണിയാൻനിറം പിടിപ്പിച്ച, ചിത്രത്തയ്യലുള്ള വസ്ത്രം, ചിത്രത്തയ്യലുള്ള രണ്ടു വസ്ത്രങ്ങൾ.’
31 യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ,+എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.”
പിന്നെ ദേശത്ത് 40 വർഷം സ്വസ്ഥത ഉണ്ടായി.+
അടിക്കുറിപ്പുകള്
^ അഥവാ “മുടി അഴിച്ചിട്ട യോദ്ധാക്കൾ.”
^ അഥവാ “സംഗീതം ഉതിർക്കും.”
^ മറ്റൊരു സാധ്യത “കുലുങ്ങി.”
^ മറ്റൊരു സാധ്യത “പകർപ്പെഴുത്തുകാരന്റെ ഉപകരണം കൈകാര്യം ചെയ്യുന്നവരും.”
^ അഥവാ “അരുവി.”
^ അഥവാ “വെണ്ണ.”
^ അക്ഷ. “ഗർഭപാത്രങ്ങൾ.”