യിരെമ്യ 31:1-40

31  “ആ കാലത്ത്‌ ഞാൻ ഇസ്രാ​യേ​ലി​ലെ എല്ലാ കുടും​ബ​ങ്ങ​ളു​ടെ​യും ദൈവ​മാ​കും; അവർ എന്റെ ജനവു​മാ​കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  2  യഹോവ പറയുന്നു: “ഇസ്രാ​യേൽ വിശ്ര​മ​സ്ഥ​ല​ത്തേക്കു പൊയ്‌ക്കൊ​ണ്ടി​രി​ക്കു​മ്പോൾവാളിന്‌ ഇരയാ​കാ​തെ ബാക്കി​യാ​യ​വർക്കു വിജന​ഭൂ​മി​യിൽവെച്ച്‌ പ്രീതി കിട്ടി.”  3  ദൂരത്തുനിന്ന്‌ യഹോവ എനിക്കു പ്രത്യ​ക്ഷ​നാ​യി എന്നോടു പറഞ്ഞു: “അനന്തമായ സ്‌നേ​ഹ​ത്തോ​ടെ ഞാൻ നിന്നെ സ്‌നേ​ഹി​ച്ചു. അതു​കൊ​ണ്ടാണ്‌, അചഞ്ചല​സ്‌നേ​ഹ​ത്തോ​ടെ ഞാൻ നിന്നെ എന്നി​ലേക്ക്‌ അടുപ്പി​ച്ചത്‌.*+  4  വീണ്ടും ഞാൻ നിന്നെ പുതു​ക്കി​പ്പ​ണി​യും; അങ്ങനെ നിന്നെ പുനർനിർമി​ക്കും.+ ഇസ്രാ​യേൽ കന്യകേ, നീ വീണ്ടും തപ്പ്‌ എടുത്ത്‌ആനന്ദനൃ​ത്തം ചവിട്ടും.+  5  ശമര്യമലനിരകളിൽ നീ വീണ്ടും മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കും.+നട്ടുപി​ടി​പ്പി​ക്കു​ന്ന​വർതന്നെ വിളവ്‌ ആസ്വദി​ക്കും.+  6  ‘വരൂ. നമുക്കു സീയോ​നിൽ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്കു പോകാം’+ എന്ന്‌ എഫ്രയീം​മ​ല​നാ​ട്ടി​ലെ കാവൽക്കാർ വിളി​ച്ചു​പ​റ​യുന്ന നാൾ വരും.”  7  യഹോവ ഇങ്ങനെ പറയുന്നു: “യാക്കോ​ബിന്‌ ആഹ്ലാദ​ത്തോ​ടെ ആർപ്പിടൂ. നീ ജനതകൾക്കു മീതെ​യാ​യി​രി​ക്ക​യാൽ സന്തോ​ഷാ​രവം മുഴക്കൂ.+ അതി​നെ​ക്കു​റിച്ച്‌ ഘോഷി​ക്കൂ; സ്‌തുതി പാടൂ.‘യഹോവേ, അങ്ങയുടെ ജനത്തെ, ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നെ,+ രക്ഷി​ക്കേ​ണമേ’ എന്നു പറയൂ.  8  വടക്കുള്ള ദേശത്തു​നിന്ന്‌ ഞാൻ അവരെ തിരികെ കൊണ്ടു​വ​രു​ന്നു.+ ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ ഞാൻ അവരെ കൂട്ടി​ച്ചേർക്കും.+ അവരുടെ കൂട്ടത്തിൽ അന്ധനും മുടന്തനും+ഗർഭി​ണി​യും പ്രസവി​ക്കാ​റാ​യ​വ​ളും എല്ലാമു​ണ്ടാ​കും. ഒരു മഹാസ​ഭ​യാ​യി അവർ ഇവിടെ മടങ്ങി​യെ​ത്തും.+  9  അവർ കരഞ്ഞു​കൊണ്ട്‌ വരും.+ പ്രീതി​ക്കാ​യി യാചി​ക്കുന്ന അവരെ ഞാൻ വഴിന​യി​ക്കും. വെള്ളമുള്ള അരുവികളിലേക്കു* ഞാൻ അവരെ നടത്തും.+അവരുടെ കാൽ ഇടറാത്ത, നിരപ്പായ വഴിയി​ലൂ​ടെ ഞാൻ അവരെ കൊണ്ടു​പോ​കും. കാരണം, ഞാൻ ഇസ്രാ​യേ​ലി​ന്റെ അപ്പനാണ്‌; എഫ്രയീം എന്റെ മൂത്ത മകനും.”+ 10  ജനതകളേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ.വിദൂ​ര​ദ്വീ​പു​ക​ളിൽ അതു ഘോഷി​ക്കൂ:+ “ഇസ്രാ​യേ​ലി​നെ ചിതറി​ച്ചു​ക​ള​ഞ്ഞവൻ അവനെ ഒരുമി​ച്ചു​കൂ​ട്ടും. ഒരു ഇടയൻ സ്വന്തം ആട്ടിൻകൂ​ട്ടത്തെ കാക്കു​ന്ന​തു​പോ​ലെ ദൈവം അവനെ കാക്കും.+ 11  യഹോവ യാക്കോ​ബി​നെ മോചി​പ്പി​ക്കും;*+അവനെ​ക്കാൾ ബലമു​ള്ള​വന്റെ കൈയിൽനി​ന്ന്‌ അവനെ രക്ഷിക്കും.*+ 12  അവർ സീയോൻമ​ല​മു​ക​ളിൽ ചെന്ന്‌ സന്തോ​ഷി​ച്ചാർക്കും.+ധാന്യം, പുതു​വീഞ്ഞ്‌,+ എണ്ണ,ആട്ടിൻകു​ട്ടി​കൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോ​വ​യു​ടെ നന്മയാൽ* അവരുടെ മുഖം ശോഭി​ക്കും. അവർ നല്ല നീരൊ​ഴു​ക്കുള്ള ഒരു തോട്ടം​പോ​ലെ​യാ​കും.+ഇനി ഒരിക്ക​ലും അവർ വാടി​ത്ത​ള​രില്ല.”+ 13  “അപ്പോൾ കന്യക ആഹ്ലാദ​നൃ​ത്തം ചവിട്ടും.യുവാ​ക്ക​ളും പ്രായമായവരും+ ഒന്നിച്ച്‌ നൃത്തം ചെയ്യും. അവരുടെ വിലാപം ഞാൻ ആഹ്ലാദ​മാ​ക്കി മാറ്റും.+ ഞാൻ അവരെ ആശ്വസി​പ്പി​ക്കും; അവരുടെ ദുഃഖം അകറ്റി സന്തോഷം നൽകും.+ 14  ഞാൻ സമൃദ്ധി​കൊണ്ട്‌ പുരോ​ഹി​ത​ന്മാ​രെ തൃപ്‌ത​രാ​ക്കും.എന്റെ നന്മയാൽ എന്റെ ജനം തൃപ്‌ത​രാ​കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 15  “യഹോവ പറയുന്നു; ‘രാമയിൽ+ ഒരു ശബ്ദം കേൾക്കു​ന്നു, വിലാ​പ​ത്തി​ന്റെ​യും മനം​നൊന്ത്‌ കരയു​ന്ന​തി​ന്റെ​യും ശബ്ദം. റാഹേൽ പുത്രന്മാരെ* ഓർത്ത്‌ കരയുന്നു.+ അവർ മരിച്ചു​പോ​യ​തു​കൊണ്ട്‌അവൾ ആശ്വാസം കൈ​ക്കൊ​ള്ളാൻ കൂട്ടാ​ക്കു​ന്നില്ല.’”+ 16  യഹോവ പറയുന്നു: “‘കരച്ചിൽ നിറുത്തൂ. കണ്ണീർ തുടയ്‌ക്കൂ.കാരണം, നിന്റെ പ്രവൃ​ത്തിക്ക്‌ ഒരു പ്രതി​ഫ​ല​മുണ്ട്‌. ശത്രു​ദേ​ശ​ത്തു​നിന്ന്‌ അവർ മടങ്ങി​വ​രും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 17  ‘നിനക്കു നല്ലൊരു ഭാവി​ക്കു​വേണ്ടി പ്രത്യാ​ശി​ക്കാം.+ നിന്റെ പുത്ര​ന്മാർ സ്വദേ​ശ​ത്തേക്കു മടങ്ങി​വ​രും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 18  “എഫ്രയീ​മി​ന്റെ വിലാപം ഞാൻ കേട്ടി​രി​ക്കു​ന്നു:‘ഒരു കാളക്കു​ട്ടി​യെ മെരു​ക്കു​ന്ന​തു​പോ​ലെഅങ്ങ്‌ എന്നെ തിരുത്തി; അങ്ങനെ ഞാൻ നേരെ​യാ​യി. എന്നെ തിരികെ കൊണ്ടു​വരൂ. ഞാൻ ഉടൻ തിരി​ഞ്ഞു​വ​രും.അങ്ങ്‌ എന്റെ ദൈവ​മായ യഹോ​വ​യാ​ണ​ല്ലോ. 19  തിരിഞ്ഞുവന്ന ഞാൻ പശ്ചാത്ത​പി​ച്ചു.+കാര്യങ്ങൾ പറഞ്ഞ്‌ മനസ്സി​ലാ​ക്കി​ത്ത​ന്ന​പ്പോൾ ഞാൻ ദുഃഖ​ത്തോ​ടെ തുടയിൽ അടിച്ചു. ചെറു​പ്പ​ത്തിൽ ചെയ്‌ത​തി​ന്റെ നിന്ദാ​ഭാ​ര​ത്താൽഎനിക്കു നാണ​ക്കേ​ടും അപമാ​ന​വും തോന്നി.’”+ 20  “എഫ്രയീം എന്റെ പ്രിയ​മ​ക​നല്ലേ, എന്റെ പൊ​ന്നോ​മന?+ ഞാൻ കൂടെ​ക്കൂ​ടെ അവന്‌ എതിരെ സംസാ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും അവനെ ഞാൻ എപ്പോ​ഴും ഓർക്കാ​റുണ്ട്‌. അതു​കൊ​ണ്ടാണ്‌ എന്റെ ഹൃദയം* അവനു​വേണ്ടി തുടി​ക്കു​ന്നത്‌.+ എനിക്ക്‌ അവനോ​ടു നിശ്ചയ​മാ​യും അലിവ്‌ തോന്നും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 21  “നിനക്കു​വേണ്ടി വഴിയ​ട​യാ​ളങ്ങൾ സ്ഥാപിക്കൂ.ചൂണ്ടു​പ​ല​ക​കൾ നാട്ടൂ.+ നീ പോകുന്ന പ്രധാ​ന​വീ​ഥി നന്നായി ശ്രദ്ധിച്ച്‌ മനസ്സിൽ കുറി​ച്ചി​ട്ടു​കൊ​ള്ളുക.+ ഇസ്രാ​യേൽ കന്യകേ, മടങ്ങൂ. നിന്റെ നഗരങ്ങ​ളി​ലേക്കു തിരികെ വരൂ. 22  അവിശ്വസ്‌തയായ മകളേ, എത്ര നാൾ നീ ഇങ്ങനെ അലഞ്ഞു​ന​ട​ക്കും? യഹോവ ഭൂമി​യിൽ പുതി​യ​തൊ​ന്നു സൃഷ്ടി​ച്ചി​രി​ക്കു​ന്നു: ഒരു സ്‌ത്രീ താത്‌പ​ര്യ​ത്തോ​ടെ ഒരു പുരു​ഷന്റെ പിന്നാലെ നടക്കും.” 23  ഇസ്രായേലിന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ഞാൻ അവരുടെ ബന്ദികളെ ഒരുമി​ച്ചു​കൂ​ട്ടു​മ്പോൾ യഹൂദാ​ദേ​ശ​ത്തും അതിന്റെ നഗരങ്ങ​ളി​ലും അവർ വീണ്ടും ഈ വാക്കുകൾ പറയും: ‘നീതി വസിക്കുന്ന സ്ഥലമേ,+ വിശു​ദ്ധ​പർവ​തമേ,+ യഹോവ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ.’ 24  അതിൽ യഹൂദ​യും അതിന്റെ എല്ലാ നഗരങ്ങ​ളും ഒന്നിച്ച്‌ താമസി​ക്കും. കർഷക​രും ഇടയന്മാ​രും അവി​ടെ​യു​ണ്ടാ​കും.+ 25  ഞാൻ ക്ഷീണിച്ച്‌ അവശനാ​യി​രി​ക്കു​ന്ന​വനെ ഉന്മേഷ​വാ​നാ​ക്കും; വിശന്ന്‌ തളർന്ന​വന്റെ വയറു നിറയ്‌ക്കും.”+ 26  അപ്പോൾ ഞാൻ ഉറക്കം വിട്ട്‌ കണ്ണു തുറന്നു. എന്റെ ഉറക്കം സുഖക​ര​മാ​യി​രു​ന്നു. 27  “ഇസ്രാ​യേൽഗൃ​ഹ​ത്തി​ലും യഹൂദാ​ഗൃ​ഹ​ത്തി​ലും ഞാൻ മനുഷ്യ​ന്റെ വിത്തും* മൃഗങ്ങ​ളു​ടെ വിത്തും വിതയ്‌ക്കുന്ന നാളുകൾ ഇതാ വരുന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 28  “പിഴു​തെ​റി​യാ​നും പൊളി​ക്കാ​നും ഇടിച്ചു​ക​ള​യാ​നും നശിപ്പി​ക്കാ​നും ഉപദ്രവിക്കാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടി​വെ​ച്ച​തു​പോ​ലെ, പണിതു​യർത്താ​നും നടാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടി​വെ​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 29  “‘പുളിയൻ മുന്തി​രിങ്ങ തിന്നത്‌ അപ്പന്മാർ; പല്ലു പുളി​ച്ചതു മക്കൾക്ക്‌’*+ എന്ന്‌ അവർ അക്കാലത്ത്‌ പറയില്ല. 30  ഓരോരുത്തനും മരിക്കു​ന്നതു സ്വന്തം തെറ്റു കാരണ​മാ​യി​രി​ക്കും. പുളിയൻ മുന്തി​രിങ്ങ തിന്നു​ന്ന​വന്റെ പല്ലേ പുളിക്കൂ.” 31  “ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടും യഹൂദാ​ഗൃ​ഹ​ത്തോ​ടും ഞാൻ ഒരു പുതിയ ഉടമ്പടി+ ചെയ്യുന്ന കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 32  “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അവരുടെ പൂർവി​കരെ കൈപി​ടിച്ച്‌ കൊണ്ടു​വന്ന നാളിൽ ഞാൻ അവരു​മാ​യി ചെയ്‌ത ഉടമ്പടി​പോ​ലെ​യാ​യി​രി​ക്കില്ല ഇത്‌.+ ‘ഞാൻ അവരുടെ യഥാർഥ​ത്തി​ലുള്ള യജമാനനായിരുന്നിട്ടും* എന്റെ ആ ഉടമ്പടി അവർ ലംഘി​ച്ച​ല്ലോ’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 33  “ആ നാളു​കൾക്കു ശേഷം ഞാൻ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു ചെയ്യുന്ന ഉടമ്പടി ഇതായി​രി​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ വെക്കും.+ അവരുടെ ഹൃദയ​ത്തിൽ ഞാൻ അത്‌ എഴുതും.+ ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആകും.”+ 34  “അവർ ആരും പിന്നെ അവരുടെ അയൽക്കാ​ര​നെ​യോ സഹോ​ദ​ര​നെ​യോ ‘യഹോ​വയെ അറിയൂ!’+ എന്ന്‌ ഉപദേ​ശി​ക്കില്ല. കാരണം, ചെറി​യ​വൻമു​തൽ വലിയ​വൻവരെ അവർ എല്ലാവ​രും എന്നെ അറിയു​ന്ന​വ​രാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കു​ക​യു​മില്ല.”+ 35  പകൽസമയത്ത്‌ പ്രകാ​ശ​മേ​കാൻ സൂര്യനെ തന്ന,രാത്രി​യിൽ പ്രകാ​ശ​മേ​കാൻ ചന്ദ്രനും നക്ഷത്ര​ങ്ങൾക്കും നിയമങ്ങൾ വെച്ച,തിരമാ​ല​കൾ ഇരമ്പി​യാർക്കും​വി​ധം സമു​ദ്രത്തെ ഇളക്കി​മ​റി​ക്കുന്ന,സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നു പേരുള്ള ദൈവം,അതെ യഹോവ, പറയുന്നു:+ 36  “‘ഈ നിയമങ്ങൾ എന്നെങ്കി​ലും പരാജ​യ​പ്പെ​ട്ടാൽ മാത്രമേഇസ്രാ​യേ​ലി​ന്റെ സന്തതി ഒരു ജനത എന്ന നിലയിൽ എന്റെ മുന്നിൽനി​ന്ന്‌ എന്നേക്കു​മാ​യി നീങ്ങി​പ്പോ​കൂ’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 37  യഹോവ പറയു​ന്നത്‌ ഇതാണ്‌: “‘മീതെ​യുള്ള ആകാശം അളക്കാ​നും താഴെ​യുള്ള ഭൂമി​യു​ടെ അടിസ്ഥാ​നങ്ങൾ തിരഞ്ഞ്‌ കണ്ടുപി​ടി​ക്കാ​നും കഴിയു​മോ? എങ്കിൽ മാത്രമേ ഇസ്രാ​യേ​ലി​ന്റെ സന്തതിയെ അവർ ചെയ്‌തു​കൂ​ട്ടി​യ​തി​ന്റെ​യെ​ല്ലാം പേരിൽ ഞാൻ അപ്പാടേ തള്ളിക്ക​ളയൂ’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”+ 38  “യഹോ​വ​യ്‌ക്കാ​യി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാ​നുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 39  “അളവുനൂൽ+ നേരെ ഗാരേബ്‌ കുന്നി​ലേക്കു ചെന്ന്‌ ഗോവ​ഹി​ലേക്കു തിരി​യും. 40  ശവങ്ങളുടെയും ചാരത്തിന്റെയും* താഴ്‌വ​ര​യും, അതു​പോ​ലെ കി​ദ്രോൻ താഴ്‌വര+ വരെ തട്ടുത​ട്ടാ​യി തിരി​ച്ചി​ട്ടുള്ള നിലങ്ങൾ കിഴക്ക്‌ കുതിരക്കവാടത്തിന്റെ+ മൂലവ​രെ​യും യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാ​യി​രി​ക്കും.+ ഇനി ഒരിക്ക​ലും അതിനെ പിഴു​തെ​റി​യു​ക​യോ ഇടിച്ചു​ക​ള​യു​ക​യോ ഇല്ല.”

അടിക്കുറിപ്പുകള്‍

അഥവാ “അതു​കൊ​ണ്ടാ​ണ്‌, ഞാൻ തുടർന്നും നിന്നോ​ട്‌ അചഞ്ചല​സ്‌നേഹം കാണി​ച്ചത്‌.”
അഥവാ “നീർച്ചാ​ലു​ക​ളി​ലേക്ക്‌.”
അഥവാ “തിരികെ വാങ്ങും.”
അക്ഷ. “വീണ്ടെ​ടു​ക്കും.”
അഥവാ “യഹോ​വ​യിൽനി​ന്നുള്ള നല്ല വസ്‌തു​ക്ക​ളാൽ.”
അഥവാ “മക്കളെ.”
അക്ഷ. “കുടലു​കൾ.”
അഥവാ “സന്തതി​യെ​യും.”
അക്ഷ. “പല്ലിന്റെ സംവേ​ദ​ന​ക്ഷമത നഷ്ടപ്പെ​ട്ടതു പുത്ര​ന്മാർക്ക്‌.”
മറ്റൊരു സാധ്യത “അവരുടെ ഭർത്താ​വാ​യി​രു​ന്നി​ട്ടും.”
അതായത്‌, ബലിമൃ​ഗ​ങ്ങ​ളു​ടെ നെയ്യിൽ കുതിർന്ന ചാരം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം