യിരെമ്യ 4:1-31

4  യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഇസ്രാ​യേലേ, നീ മടങ്ങി​വ​ന്നാൽ,നീ എന്റെ അടു​ത്തേക്കു തിരി​ച്ചു​വന്ന്‌എന്റെ മുന്നിൽനി​ന്ന്‌ നിന്റെ മ്ലേച്ഛവി​ഗ്ര​ഹങ്ങൾ നീക്കി​ക്ക​ള​ഞ്ഞാൽ,നിനക്കു നാടു വിട്ട്‌ അലയേ​ണ്ടി​വ​രില്ല.+  2  ഇനി, ‘യഹോ​വ​യാ​ണെ!’ എന്നു നീ നീതി​യോ​ടും ന്യായ​ത്തോ​ടും കൂടെആത്മാർഥ​മാ​യി സത്യം ചെയ്‌താൽജനതകൾ ദൈവ​ത്തി​ന്റെ അനു​ഗ്രഹം നേടി​യെ​ടു​ക്കും.ദൈവ​ത്തിൽ അവർ അഭിമാ​നം​കൊ​ള്ളും.”+ 3  കാരണം, യഹോവ യഹൂദാ​പു​രു​ഷ​ന്മാ​രോ​ടും യരുശ​ലേ​മി​നോ​ടും പറയുന്നു: “മുള്ളിന്‌ ഇടയിൽ വിതച്ചു​കൊ​ണ്ടി​രി​ക്കാ​തെനിലം ഉഴുത്‌ കൃഷി​യോ​ഗ്യ​മാ​ക്കുക.+  4  യഹൂദാപുരുഷന്മാരേ, യരുശ​ലേം​നി​വാ​സി​കളേ,യഹോ​വ​യ്‌ക്കു​വേണ്ടി നിങ്ങൾ പരി​ച്ഛേ​ദ​ന​യേൽക്കുക,*നിങ്ങളു​ടെ ഹൃദയ​ത്തി​ന്റെ അഗ്രചർമം മുറി​ച്ചു​ക​ള​യുക.+അല്ലാത്ത​പ​ക്ഷം, നിങ്ങളു​ടെ ദുഷ്‌കൃ​ത്യ​ങ്ങൾ കാരണംഎന്റെ കോപം തീപോ​ലെ ആളിക്ക​ത്തും;അതു കത്തി​ക്കൊ​ണ്ടി​രി​ക്കും, കെടു​ത്താൻ ആരുമു​ണ്ടാ​കില്ല.”+  5  യഹൂദയിൽ ഇതു പ്രഖ്യാ​പി​ക്കുക; യരുശ​ലേ​മിൽ ഇതു ഘോഷി​ക്കുക. കൊമ്പു വിളിച്ച്‌ ദേശ​മെ​ങ്ങും വിളി​ച്ചു​പ​റ​യുക.+ ഉറക്കെ ഇങ്ങനെ ആഹ്വാനം ചെയ്യുക: “നമുക്ക്‌ ഒരുമി​ച്ചു​കൂ​ടികോട്ട​മ​തി​ലു​ള്ള നഗരങ്ങ​ളി​ലേക്ക്‌ ഓടി​ര​ക്ഷ​പ്പെ​ടാം.+  6  സീയോനിലേക്കു വഴി ചൂണ്ടുന്ന ഒരു അടയാളം* സ്ഥാപി​ക്കുക. അഭയം തേടി ഓടൂ; എങ്ങും നിൽക്ക​രുത്‌.” കാരണം, ഞാൻ വടക്കു​നിന്ന്‌ ഒരു ദുരന്തം വരുത്തു​ന്നു,+ ഒരു വൻദു​രന്തം!  7  കുറ്റിക്കാട്ടിൽനിന്ന്‌ ഇറങ്ങി​വ​രുന്ന സിംഹ​ത്തെ​പ്പോ​ലെ അവൻ വരുന്നു.+ജനതക​ളു​ടെ സംഹാ​രകൻ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു.+ നിന്റെ ദേശം പേടി​പ്പെ​ടു​ത്തുന്ന സ്ഥലമാക്കി മാറ്റാൻ അവൻ തന്റെ സ്ഥലത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. നിന്റെ നഗരങ്ങൾ ആൾപ്പാർപ്പി​ല്ലാത്ത നാശകൂ​മ്പാ​ര​മാ​കും;+  8  അതുകൊണ്ട്‌ വിലാ​പ​വ​സ്‌ത്രം ധരിക്കുക;+ദുഃഖിച്ച്‌* വിലപി​ക്കുക;യഹോ​വ​യു​ടെ ഉഗ്ര​കോ​പം നമ്മളെ വിട്ട്‌ മാറി​യി​ട്ടി​ല്ല​ല്ലോ.  9  “അന്നു രാജാ​വി​ന്റെ ധൈര്യം ചോർന്നു​പോ​കും;*+പ്രഭു​ക്ക​ന്മാ​രു​ടെ ധൈര്യം ക്ഷയിച്ചു​പോ​കും.*പുരോ​ഹി​ത​ന്മാർ പേടി​ച്ചു​വി​റ​യ്‌ക്കും; പ്രവാ​ച​ക​ന്മാർ സ്‌തം​ഭി​ച്ചു​നിൽക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 10  അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, വാസ്‌ത​വ​ത്തിൽ വാൾ ഞങ്ങളുടെ കഴുത്തിൽ ഇരിക്കെ,* ‘നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​കും’+ എന്നു പറഞ്ഞ്‌ അങ്ങ്‌ ഈ ജനത്തെ​യും യരുശ​ലേ​മി​നെ​യും ശരിക്കും കബളി​പ്പി​ച്ച​ല്ലോ.”+ 11  അന്ന്‌ ഈ ജനത്തോ​ടും യരുശ​ലേ​മി​നോ​ടും ഇങ്ങനെ പറയും: “മരുഭൂ​മി​യി​ലെ തരിശു​കു​ന്നു​ക​ളിൽനി​ന്നുള്ള ഒരു ഉഷ്‌ണ​ക്കാറ്റ്‌എന്റെ ജനത്തിൻപുത്രിയുടെ* മേൽ വീശും;പതിരു നീക്കാ​നോ വെടി​പ്പാ​ക്കാ​നോ അല്ല, 12  എന്റെ വിളി കേട്ടാണു ശക്തമായ ആ കാറ്റു വരുന്നത്‌. ഇപ്പോൾ ഞാൻ അവർക്കെ​തി​രെ വിധി പ്രസ്‌താ​വി​ക്കും. 13  കണ്ടോളൂ! അവൻ മഴമേ​ഘ​ങ്ങൾപോ​ലെ വരും.അവന്റെ രഥങ്ങൾ കൊടു​ങ്കാ​റ്റു​പോ​ലെ​യാണ്‌.+ അവന്റെ കുതി​ര​കൾക്കു കഴുക​ന്മാ​രെ​ക്കാൾ വേഗമു​ണ്ട്‌.+ അയ്യോ, കഷ്ടം! നമ്മൾ നശിച്ചു! 14  യരുശലേമേ, രക്ഷപ്പെ​ട​ണ​മെ​ങ്കിൽ നിന്റെ ഹൃദയ​ത്തിൽനിന്ന്‌ ദുഷ്ടത കഴുകി​ക്ക​ള​യുക.+ എത്ര നാൾ നീ ദുഷ്ടചി​ന്തകൾ മനസ്സിൽ കൊണ്ടു​ന​ട​ക്കും? 15  ദാനിൽനിന്ന്‌ ഒരു ശബ്ദം ആ വാർത്ത അറിയി​ക്കു​ന്നു.+ആപത്തു വരു​ന്നെന്ന്‌ എഫ്രയീം​മ​ല​നി​ര​ക​ളിൽനിന്ന്‌ അതു ഘോഷി​ക്കു​ന്നു. 16  ഇതു ജനതകളെ അറിയി​ക്കുക;യരുശ​ലേ​മിന്‌ എതിരെ ഇതു ഘോഷി​ക്കുക.” “ഒരു ദൂര​ദേ​ശ​ത്തു​നിന്ന്‌ പടയാളികൾ* വരുന്നു;യഹൂദാ​ന​ഗ​ര​ങ്ങൾക്കു നേരെ അവർ അവരുടെ ശബ്ദം ഉയർത്തും. 17  വയലിനു കാവൽ നിൽക്കു​ന്ന​വ​രെ​പ്പോ​ലെ അവർ അവളെ വളയുന്നു;+കാരണം, അവൾ എന്നെ ധിക്കരി​ച്ചു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 18  “നിന്റെ വഴികൾക്കും പ്രവൃ​ത്തി​കൾക്കും നീ വില​യൊ​ടു​ക്കേ​ണ്ടി​വ​രും.+ അതു നിന്റെ ഹൃദയ​ത്തോ​ളം തുളച്ചു​ചെ​ന്നി​രി​ക്കു​ന്ന​ല്ലോ!നിന്റെ ദുരന്തം എത്ര കയ്‌പേ​റി​യത്‌!” 19  അയ്യോ, അതി​വേദന,* അതി​വേദന! എന്റെ ഹൃദയം* കഠിന​മാ​യി വേദനി​ക്കു​ന്നു. എന്റെ ഹൃദയം വല്ലാതെ മിടി​ക്കു​ന്നു. എനിക്കു മിണ്ടാ​തി​രി​ക്കാൻ വയ്യാ.ഞാൻ കൊമ്പു​വി​ളി കേട്ടു;യുദ്ധാരവം* എന്റെ കാതു​ക​ളിൽ മുഴങ്ങു​ന്നു.+ 20  ഒന്നിനു പുറകേ ഒന്നായി ദുരന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ കേൾക്കു​ന്നു.ദേശം മുഴുവൻ നശിച്ചു​പോ​യി​രി​ക്കു​ന്നു. ക്ഷണനേ​രം​കൊണ്ട്‌ എന്റെ കൂടാ​രങ്ങൾ തകർന്ന​ടി​ഞ്ഞു;നിമി​ഷ​നേ​രം​കൊണ്ട്‌ എന്റെ കൂടാ​ര​ത്തു​ണി​കൾ നശിച്ചു​പോ​യി.+ 21  എത്ര കാലം ഞാൻ ആ അടയാളം* കണ്ടു​കൊ​ണ്ടി​രി​ക്കും?എത്ര സമയം കൊമ്പു​വി​ളി കേട്ടു​കൊ​ണ്ടി​രി​ക്കും?+ 22  “എന്റെ ജനം വിഡ്‌ഢി​ക​ളാ​യി​പ്പോ​യ​ല്ലോ;+ഞാൻ പറയു​ന്നത്‌ അവർ ശ്രദ്ധി​ക്കു​ന്നേ ഇല്ല. അവർ മണ്ടന്മാ​രാണ്‌; വകതി​രി​വി​ല്ലാത്ത മക്കൾ. ദുഷ്ടത ചെയ്യുന്ന കാര്യ​ത്തിൽ അവർക്കു നല്ല മിടു​ക്കാണ്‌;പക്ഷേ നന്മ ചെയ്യാൻ അവർക്ക്‌ അറിയില്ല.” 23  ഞാൻ ദേശത്തെ നോക്കി; അതാ! അതു പാഴും വിജന​വും ആയി കിടക്കു​ന്നു.+ ഞാൻ ആകാശ​ത്തേക്കു നോക്കി; അവിടെ പ്രകാശം ഇല്ലാതാ​യി​രി​ക്കു​ന്നു.+ 24  ഞാൻ മലകളി​ലേക്കു നോക്കി. അതാ! അവ കുലു​ങ്ങു​ന്നു;കുന്നു​ക​ളി​ലേ​ക്കു നോക്കി. അതാ! അവ വിറയ്‌ക്കു​ന്നു.+ 25  ഞാൻ നോക്കി​യ​പ്പോൾ അവി​ടെ​യെ​ങ്ങും ഒറ്റ മനുഷ്യ​നില്ല;ആകാശ​ത്തി​ലെ പക്ഷിക​ളും ഒന്നൊ​ഴി​യാ​തെ പറന്നു​പോ​യി​രി​ക്കു​ന്നു.+ 26  ഫലവൃക്ഷത്തോപ്പു മരുഭൂമിയായതും* ഞാൻ കണ്ടു.അവിടത്തെ നഗരങ്ങ​ളെ​ല്ലാം നിലം​പ​തി​ച്ചി​രി​ക്കു​ന്നു.+ ഇതെല്ലാം യഹോ​വ​യു​ടെ കൈയാൽ സംഭവി​ച്ചു,ദൈവ​ത്തി​ന്റെ ഉഗ്ര​കോ​പ​മാ​യി​രു​ന്നു ഇതിനു പിന്നിൽ. 27  കാരണം, യഹോവ ഇങ്ങനെ പറയുന്നു: “ദേശം മുഴുവൻ പാഴി​ട​മാ​കും;+പക്ഷേ ഒരു സമ്പൂർണ​നാ​ശം ഞാൻ വരുത്തില്ല. 28  ഇതുമൂലം ദേശം ദുഃഖി​ക്കും;+ആകാശം ഇരുണ്ടു​പോ​കും.+ കാരണം, ഞാൻ പറഞ്ഞി​രി​ക്കു​ന്നു; ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു;ഞാൻ മനസ്സു മാറ്റില്ല;* ഇതിൽനി​ന്ന്‌ പിന്മാ​റു​ക​യു​മില്ല.+ 29  കുതിരപ്പടയാളികളുടെയും വില്ലാ​ളി​ക​ളു​ടെ​യും ശബ്ദം കേട്ട്‌നഗരത്തി​ലു​ള്ള​വ​രെ​ല്ലാം ഓടി​പ്പോ​കു​ന്നു.+ അവർ കുറ്റി​ക്കാ​ട്ടിൽ ഒളിക്കു​ന്നു;പാറ​ക്കെ​ട്ടു​ക​ളിൽ വലിഞ്ഞു​ക​യ​റു​ന്നു.+ നഗരങ്ങ​ളെ​ല്ലാം ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു;അവി​ടെ​യെ​ങ്ങും ജനവാ​സ​മി​ല്ലാ​താ​യി.” 30  നീ ഇപ്പോൾ നശിച്ച​ല്ലോ; ഇനി നീ എന്തു ചെയ്യും? നീ കടുഞ്ചു​വ​പ്പു​വ​സ്‌ത്രം ധരിച്ചുംസ്വർണാ​ഭ​ര​ണ​ങ്ങൾ അണിഞ്ഞും നടന്നി​രു​ന്നു.നീ മഷി​യെ​ഴു​തി കണ്ണിനു ഭംഗി വരുത്തി​യി​രു​ന്നു. പക്ഷേ നീ അണി​ഞ്ഞൊ​രു​ങ്ങി​യ​തെ​ല്ലാം വെറു​തേ​യാ​യി​പ്പോ​യി.+കാരണം, നിന്നെ കാമിച്ച്‌ പുറകേ നടന്നവർ നിന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു.അവർ ഇപ്പോൾ നിന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.+ 31  അസുഖം വന്ന സ്‌ത്രീ​യു​ടേ​തു​പോ​ലുള്ള ഒരു ശബ്ദമാണു ഞാൻ കേൾക്കു​ന്നത്‌;ആദ്യമാ​യി പ്രസവി​ക്കുന്ന സ്‌ത്രീ​യു​ടെ കരച്ചിൽപോ​ലൊന്ന്‌;ശ്വാസം കിട്ടാതെ വിഷമി​ക്കുന്ന സീയോൻപു​ത്രി​യു​ടെ ശബ്ദം. കൈകൾ വിരി​ച്ചു​പി​ടിച്ച്‌ അവൾ പറയുന്നു:+ “അയ്യോ, എന്റെ​യൊ​രു ദുരവസ്ഥ! കൊല​യാ​ളി​കൾ കാരണം ഞാൻ തളർന്നു!”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “കൊടി​മരം.”
അഥവാ “നെഞ്ചത്ത്‌ അടിച്ച്‌.”
അക്ഷ. “ഹൃദയം തളരും.”
അക്ഷ. “ഹൃദയം തളരും.”
അഥവാ “വാൾ ഞങ്ങളുടെ പ്രാണ​നോ​ളം എത്തിയി​രി​ക്കെ.”
വ്യക്തിത്വം കല്‌പി​ക്കുന്ന കാവ്യ​ശൈലി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അനുക​മ്പ​യോ സഹതാ​പ​മോ കാണി​ക്കാ​നാ​കാം.
അക്ഷ. “നിരീ​ക്ഷി​ക്കു​ന്നവർ.” അതായത്‌, ആക്രമി​ക്കേണ്ട സമയം നിശ്ചയി​ക്കാൻ നഗരത്തെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നവർ.
അക്ഷ. “എന്റെ കുടൽ.”
അക്ഷ. “ഹൃദയ​ഭി​ത്തി​കൾ.”
മറ്റൊരു സാധ്യത “പോർവി​ളി.”
അഥവാ “കൊടി​മരം.”
അഥവാ “വിജന​ഭൂ​മി​യാ​യ​തും.” പദാവലി കാണുക.
അഥവാ “ഖേദി​ക്കില്ല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം