സങ്കീർത്ത​നം 141:1-10

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 141  യഹോവേ, ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+ വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+ ഞാൻ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ ശ്രദ്ധി​ക്കേ​ണമേ.+  2  തിരുസന്നിധിയിൽ+ എന്റെ പ്രാർഥന, പ്രത്യേ​കം തയ്യാർ ചെയ്‌ത സുഗന്ധക്കൂട്ടുപോലെയും+ഉയർത്തിപ്പിടിച്ച കൈകൾ, വൈകു​ന്നേ​രത്തെ ധാന്യയാഗംപോലെയും+ ആയിരി​ക്കട്ടെ.  3  യഹോവേ, എന്റെ വായ്‌ക്ക്‌ ഒരു കാവൽക്കാ​രനെ നിയമി​ക്കേ​ണമേ;എന്റെ അധരക​വാ​ട​ങ്ങൾക്കു കാവൽ ഏർപ്പെ​ടു​ത്തേ​ണമേ.+  4  ഞാൻ ദുഷ്ടന്മാ​രോ​ടൊ​പ്പം നീചകാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌,എന്റെ ഹൃദയം മോശ​മായ കാര്യ​ങ്ങ​ളി​ലേക്കു ചായാൻ സമ്മതി​ക്ക​രു​തേ;+ഞാൻ അവരുടെ വിശി​ഷ്ട​വി​ഭ​വങ്ങൾ ആസ്വദി​ക്കാൻ ഇടവര​രു​തേ.  5  നീതിമാൻ എന്നെ അടിച്ചാൽ അത്‌ അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌;+അവൻ എന്നെ ശാസി​ച്ചാൽ അത്‌ എന്റെ തലയിൽ എണ്ണപോ​ലെ;+എന്റെ തല അത്‌ ഒരിക്ക​ലും നിരസി​ക്കില്ല.+ അവരുടെ ദുരി​ത​കാ​ല​ത്തും ഞാൻ അവർക്കു​വേണ്ടി പ്രാർഥി​ക്കും.  6  ജനത്തിന്റെ ന്യായാ​ധി​പ​ന്മാ​രെ പാറ​ക്കെ​ട്ടു​ക​ളിൽനിന്ന്‌ തള്ളിയി​ട്ടേ​ക്കാം;എങ്കിലും എന്റെ വാക്കുകൾ ഹൃദ്യ​മാ​യ​തു​കൊണ്ട്‌ ജനം എന്നെ ശ്രദ്ധി​ക്കും.  7  ഉഴുതുമറിച്ചിട്ടിരിക്കുന്ന മണ്ണു​പോ​ലെഞങ്ങളുടെ എല്ലുകൾ ശവക്കുഴിയുടെ* വായ്‌ക്കൽ ചിതറി​ക്കി​ട​ക്കു​ന്നു.  8  എങ്കിലും പരമാ​ധി​കാ​രി​യാം യഹോവേ, എന്റെ കണ്ണുകൾ അങ്ങയി​ലേക്കു നോക്കു​ന്നു.+ അങ്ങയെ ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നു. എന്റെ ജീവൻ എടുത്തു​ക​ള​യ​രു​തേ.*  9  അവർ എനിക്കാ​യി ഒരുക്കിയ കെണി​യു​ടെ വായിൽനി​ന്ന്‌,ദുഷ്‌പ്രവൃത്തിക്കാരുടെ കുടു​ക്കു​ക​ളിൽനിന്ന്‌, എന്നെ സംരക്ഷി​ക്കേ​ണമേ. 10  ദുഷ്ടന്മാർ ഒന്നടങ്കം അവർ വിരിച്ച വലയിൽത്തന്നെ വീഴും;+ഞാനോ സുരക്ഷി​ത​നാ​യി കടന്നു​പോ​കും.

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഒഴിച്ചു​ക​ള​യ​രു​തേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം