സഭാ​പ്ര​സം​ഗകൻ 6:1-12

6  സൂര്യനു കീഴെ ഞാൻ കണ്ട മറ്റൊരു ദുരന്ത​മുണ്ട്‌. മനുഷ്യ​രു​ടെ ഇടയിൽ പൊതു​വേ കണ്ടുവ​രുന്ന ഒരു കാര്യം: 2  ആഗ്രഹിക്കുന്ന ഒന്നിനും കുറവു​വ​രാത്ത വിധം സത്യ​ദൈവം ഒരുവനു സമ്പത്തും വസ്‌തു​വ​ക​ക​ളും പ്രതാ​പ​വും കൊടു​ക്കു​ന്നു. പക്ഷേ ഒന്നും അനുഭ​വി​ക്കാൻ ദൈവം അയാൾക്ക്‌ അവസരം കൊടു​ക്കു​ന്നില്ല. അതേസ​മയം ഒരു അന്യൻ അവ അനുഭ​വി​ച്ചേ​ക്കാം. ഇതു വ്യർഥ​ത​യും വലിയ കഷ്ടവും ആണ്‌. 3  ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പി​ച്ചാ​ലും വളരെ​ക്കാ​ലം ജീവിച്ച്‌ വൃദ്ധനാ​യി​ത്തീർന്നാ​ലും ശവക്കു​ഴി​യി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ തനിക്കുള്ള നല്ലതെ​ല്ലാം ആസ്വദി​ക്കു​ന്നി​ല്ലെ​ങ്കിൽ, അയാ​ളെ​ക്കാൾ ഭേദം ചാപി​ള്ള​യാ​യി ജനിക്കു​ന്ന​വ​നാ​ണെന്നു ഞാൻ പറയും.+ 4  ഇവൻ വെറുതേ വന്നു, ഇരുളി​ലേക്കു യാത്ര​യാ​യി, ഇവന്റെ പേർ ഇരുളിൽ മറയുന്നു. 5  സൂര്യനെ ഒരിക്ക​ലും കണ്ടിട്ടി​ല്ലെ​ങ്കി​ലും ഒന്നും അറിഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, മുമ്പ്‌ പറഞ്ഞയാ​ളെ​ക്കാൾ ഇവൻ എത്രയോ ഭേദം!*+ 6  ആയിരമോ രണ്ടായി​ര​മോ വർഷം ജീവി​ച്ചാ​ലും ജീവിതം ആസ്വദി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കിൽ എന്തു പ്രയോ​ജനം? എല്ലാവ​രും പോകു​ന്നത്‌ ഒരേ സ്ഥലത്തേ​ക്കല്ലേ?+ 7  വയറു നിറയ്‌ക്കാൻവേ​ണ്ടി​യാ​ണു മനുഷ്യ​ന്റെ അധ്വാ​ന​മെ​ല്ലാം.+ പക്ഷേ ഒരിക്ക​ലും അവന്റെ വിശപ്പ്‌ അടങ്ങു​ന്നില്ല. 8  ആ സ്ഥിതിക്കു മണ്ടന്മാ​രെ​ക്കാൾ ബുദ്ധി​മാന്‌ എന്തു മേന്മയാ​ണു​ള്ളത്‌?+ കഴിഞ്ഞുകൂടാൻ* അറിയാ​മെ​ന്ന​തു​കൊണ്ട്‌ ദരി​ദ്രന്‌ എന്താണു പ്രയോ​ജനം? 9  ആഗ്രഹങ്ങൾക്കു പിന്നാലെ പായു​ന്ന​തി​നെ​ക്കാൾ ഏറെ നല്ലതു കൺമു​ന്നി​ലു​ള്ളത്‌ ആസ്വദി​ക്കു​ന്ന​താണ്‌. ഇതും വ്യർഥ​ത​യാണ്‌, കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം. 10  അസ്‌തിത്വത്തിൽ വന്നിട്ടു​ള്ള​വ​യ്‌ക്കെ​ല്ലാം ഇതി​നോ​ടകം പേരി​ട്ടി​ട്ടുണ്ട്‌. മനുഷ്യൻ വാസ്‌ത​വ​ത്തിൽ ആരാ​ണെ​ന്നും വെളി​പ്പെ​ട്ടി​രി​ക്കു​ന്നു. തന്നെക്കാൾ ശക്തനാ​യ​വ​നോ​ടു തർക്കിക്കാൻ* അവനു കഴിവില്ല. 11  വാക്കുകൾ* പെരു​കു​മ്പോൾ വ്യർഥ​ത​യും പെരു​കു​ന്നു. ആ സ്ഥിതിക്ക്‌ ഏറെ വാക്കു​കൾകൊണ്ട്‌ മനുഷ്യ​ന്‌ എന്തു പ്രയോ​ജനം? 12  നിഴൽപോലെ പെട്ടെന്നു കടന്നു​പോ​കുന്ന വ്യർഥ​മായ ജീവി​ത​ത്തിൽ മനുഷ്യ​നു ചെയ്യാ​നാ​കുന്ന ഏറ്റവും നല്ല കാര്യം എന്താ​ണെന്നു പറഞ്ഞു​കൊ​ടു​ക്കാൻ ആർക്കാ​കും?+ അവൻ പോയ​ശേഷം സൂര്യനു കീഴെ എന്തു നടക്കു​മെന്ന്‌ ആർക്ക്‌ അവനോ​ടു പറയാ​നാ​കും?

അടിക്കുറിപ്പുകള്‍

അക്ഷ. “ഇവന്‌ ഏറെ സ്വസ്ഥത​യു​ണ്ട്‌.”
അക്ഷ. “ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ മുമ്പാകെ നടക്കാൻ.”
അഥവാ “വാദി​ച്ചു​നിൽക്കാൻ.”
മറ്റൊരു സാധ്യത “വസ്‌തു​ക്കൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം