ശമുവേൽ രണ്ടാം ഭാഗം 12:1-31

12  അതു​കൊണ്ട്‌, യഹോവ നാഥാനെ+ ദാവീ​ദി​ന്റെ അടു​ത്തേക്ക്‌ അയച്ചു. നാഥാൻ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്ന്‌+ പറഞ്ഞു: “ഒരു നഗരത്തിൽ രണ്ടു പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഒരാൾ ധനവാ​നും മറ്റേയാൾ ദരി​ദ്ര​നും. 2  ആ ധനവാനു വളരെ​യ​ധി​കം ആടുമാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.+ 3  പക്ഷേ ദരി​ദ്ര​നാ​കട്ടെ, താൻ വിലയ്‌ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടി+ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അയാൾ അതിനെ പോറ്റി​വ​ളർത്തി. അയാളുടെ​യും മക്കളുടെ​യും കൂടെ അതു വളർന്നു. ആ ആട്ടിൻകു​ട്ടി, അയാൾക്ക്‌ ആകെയു​ണ്ടാ​യി​രുന്ന അൽപ്പം ഭക്ഷണത്തിൽനി​ന്ന്‌ കഴിക്കു​ക​യും അയാൾ കുടി​ക്കു​ന്ന​തി​ന്റെ പങ്കു കുടി​ക്കു​ക​യും അയാളു​ടെ കൈക​ളിൽ കിടന്ന്‌ ഉറങ്ങു​ക​യും ചെയ്‌തുപോ​ന്നു. അത്‌ അയാൾക്കു സ്വന്തം മകളെപ്പോലെ​യാ​യി​രു​ന്നു. 4  അങ്ങനെയിരിക്കെ, ആ ധനവാന്റെ വീട്ടി​ലേക്ക്‌ ഒരാൾ വന്നു. പക്ഷേ, തന്റെ അടുത്ത്‌ വന്ന ആ വഴിയാത്ര​ക്കാ​ര​നുവേണ്ടി സ്വന്തം ആടുമാ​ടു​ക​ളിൽ ഒന്നിനെ എടുക്കു​ന്ന​തി​നു പകരം ധനവാൻ ആ ദരി​ദ്രന്റെ ആട്ടിൻകു​ട്ടി​യെ കൊന്ന്‌ പാകം ചെയ്‌തു.”+ 5  അപ്പോൾ, ദാവീ​ദിന്‌ ആ മനുഷ്യനോ​ടു വല്ലാത്ത ദേഷ്യം തോന്നി. ദാവീദ്‌ നാഥാനോ​ടു പറഞ്ഞു: “യഹോ​വ​യാ​ണെ,+ ഇതു ചെയ്‌തവൻ മരിക്കണം! 6  അയാൾ ഒട്ടും കരുണ​യി​ല്ലാ​തെ ഇതു ചെയ്‌ത​തുകൊണ്ട്‌ ആ ചെമ്മരി​യാ​ടി​നുവേണ്ടി നാലിരട്ടി+ നഷ്ടപരി​ഹാ​ര​വും കൊടു​ക്കണം.” 7  അപ്പോൾ, നാഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാ​ണ്‌! ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തത്‌ ഈ ഞാനാണ്‌.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനി​ന്ന്‌ രക്ഷിച്ചു.+ 8  നിന്റെ യജമാ​നന്റെ ഭവനം നിനക്കു നൽകാനും+ നിന്റെ യജമാ​നന്റെ ഭാര്യമാരെ+ നിനക്കു തരാനും ഞാൻ മനസ്സു​കാ​ണി​ച്ചു. ഇസ്രായേൽഗൃ​ഹ​വും യഹൂദാ​ഗൃ​ഹ​വും ഞാൻ നിനക്കു തന്നു.+ നിനക്കു​വേണ്ടി അതി​ലേറെ ചെയ്യാ​നും ഞാൻ ഒരുക്ക​മാ​യി​രു​ന്നു.+ 9  നീ യഹോ​വ​യു​ടെ കണ്ണിൽ മോശ​മാ​യതു ചെയ്‌ത്‌ ദൈവ​ത്തി​ന്റെ വാക്കുകൾ പുച്ഛി​ച്ചു​ത​ള്ളി​യത്‌ എന്തിനാ​ണ്‌? ഹിത്യ​നായ ഊരി​യാ​വി​നെ നീ വാളു​കൊ​ണ്ട്‌ കൊന്നു!+ അമ്മോ​ന്യ​രു​ടെ വാളു​കൊ​ണ്ട്‌ ഊരി​യാ​വി​നെ കൊന്ന്‌+ അയാളു​ടെ ഭാര്യയെ സ്വന്തമാ​ക്കി.+ 10  ഇങ്ങനെ, നീ ഹിത്യ​നായ ഊരി​യാ​വി​ന്റെ ഭാര്യയെ സ്വന്തം ഭാര്യ​യാ​ക്കി എന്നോട്‌ അനാദ​രവ്‌ കാണി​ച്ച​തുകൊണ്ട്‌ വാൾ ഇനി ഒരിക്ക​ലും നിന്റെ ഭവനത്തെ വിട്ടു​മാ​റില്ല.’+ 11  യഹോവ ഇങ്ങനെ പറയുന്നു: ‘ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനി​ന്നു​തന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോ​കു​ന്നു.+ ഞാൻ നിന്റെ ഭാര്യ​മാ​രെ നിന്റെ കൺമു​ന്നിൽവെച്ച്‌ മറ്റൊ​രാൾക്കു കൊടു​ക്കും.+ അയാൾ പട്ടാപ്പകൽ* നിന്റെ ഭാര്യ​മാ​രുടെ​കൂ​ടെ കിടക്കും.+ 12  നീ അതു രഹസ്യ​ത്തിൽ ചെയ്‌തു.+ പക്ഷേ, ഞാൻ ഇതു പട്ടാപ്പകൽ ഇസ്രായേ​ല്യർ മുഴുവൻ കാൺകെ ചെയ്യും.’” 13  അപ്പോൾ, ദാവീദ്‌ നാഥാ​നോ​ട്‌, “ഞാൻ യഹോ​വയോ​ടു പാപം ചെയ്‌തുപോ​യി”+ എന്നു പറഞ്ഞു. നാഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കു​ന്നു.+ അങ്ങ്‌ മരിക്കില്ല.+ 14  പക്ഷേ, ഇക്കാര്യ​ത്തിൽ അങ്ങ്‌ യഹോ​വയോ​ടു കടുത്ത അനാദ​രവ്‌ കാണി​ച്ച​തുകൊണ്ട്‌ അങ്ങയ്‌ക്ക്‌ ഇപ്പോൾ ജനിച്ച മകൻ നിശ്ചയ​മാ​യും മരിക്കും.” 15  അതിനു ശേഷം, നാഥാൻ വീട്ടി​ലേക്കു പോയി. ഊരി​യാ​വി​ന്റെ ഭാര്യ ദാവീ​ദി​നു പ്രസവിച്ച കുട്ടിയെ യഹോവ പ്രഹരി​ച്ചു, കുട്ടിക്കു രോഗം വന്നു. 16  കുട്ടിക്കുവേണ്ടി ദാവീദ്‌ സത്യദൈ​വത്തോ​ടു യാചിച്ചു. ദാവീദ്‌ കടുത്ത ഉപവാസം തുടങ്ങി; തറയിൽ കിടന്ന്‌ രാത്രി​കാ​ലങ്ങൾ കഴിച്ചു​കൂ​ട്ടി.+ 17  ദാവീദിന്റെ ഭവനത്തി​ലെ മൂപ്പന്മാർ അടുത്ത്‌ ചെന്ന്‌ എഴു​ന്നേൽപ്പി​ക്കാൻ ശ്രമിച്ചെ​ങ്കി​ലും ദാവീദ്‌ എഴു​ന്നേൽക്കാ​നോ അവരുടെ​കൂ​ടെ ആഹാരം കഴിക്കാ​നോ കൂട്ടാ​ക്കി​യില്ല. 18  ഏഴാം ദിവസം കുട്ടി മരിച്ചു. പക്ഷേ, കുട്ടി മരി​ച്ചെന്നു ദാവീ​ദി​നെ അറിയി​ക്കാൻ ദാസന്മാർ പേടിച്ചു. അവർ പറഞ്ഞു: “കുട്ടി ജീവി​ച്ചി​രു​ന്നപ്പോൾ നമ്മൾ പറയു​ന്നതു കേൾക്കാൻ അദ്ദേഹം കൂട്ടാ​ക്കി​യില്ല. ഇനി ഇപ്പോൾ, കുട്ടി മരിച്ചെന്ന കാര്യം എങ്ങനെ അറിയി​ക്കും? രാജാവ്‌ വല്ല കടും​കൈ​യും ചെയ്‌താ​ലോ?” 19  ദാസന്മാർ തമ്മിൽ രഹസ്യം പറയു​ന്നതു കണ്ടപ്പോൾ കുട്ടി മരി​ച്ചെന്നു ദാവീ​ദി​നു മനസ്സി​ലാ​യി. ദാവീദ്‌ ദാസന്മാ​രോ​ട്‌, “എന്താ, കുട്ടി മരിച്ചുപോ​യോ” എന്നു ചോദി​ച്ചു. “മരിച്ചുപോ​യി” എന്ന്‌ അവർ പറഞ്ഞു. 20  അപ്പോൾ, ദാവീദ്‌ നിലത്തു​നിന്ന്‌ എഴു​ന്നേറ്റ്‌ കുളിച്ച്‌ തൈലം പൂശി+ വസ്‌ത്രം മാറി യഹോ​വ​യു​ടെ ഭവനത്തിൽ+ ചെന്ന്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. അതിനു ശേഷം, വീട്ടിലേക്കു* ചെന്നു. ദാവീദ്‌ ആവശ്യപ്പെ​ട്ട​ത​നു​സ​രിച്ച്‌ അവർ ഭക്ഷണം കൊണ്ടു​വന്ന്‌ വെച്ച​പ്പോൾ അദ്ദേഹം അതു കഴിച്ചു. 21  ദാസന്മാർ രാജാ​വിനോ​ടു ചോദി​ച്ചു: “അങ്ങ്‌ എന്താണ്‌ ഇങ്ങനെ ചെയ്യു​ന്നത്‌? കുട്ടി ജീവ​നോ​ടി​രു​ന്നപ്പോൾ അങ്ങ്‌ ഉപവസി​ച്ച്‌ കരഞ്ഞുകൊ​ണ്ടി​രു​ന്നു. പക്ഷേ, കുട്ടി മരിച്ച ഉടൻ അങ്ങ്‌ എഴു​ന്നേറ്റ്‌ ആഹാരം കഴിക്കു​ന്നു.” 22  അപ്പോൾ ദാവീദ്‌ പറഞ്ഞു: “ശരിയാ​ണ്‌. കുട്ടി ജീവ​നോ​ടി​രു​ന്നപ്പോൾ ഞാൻ ഉപവസിച്ച്‌+ കരഞ്ഞുകൊ​ണ്ടി​രു​ന്നു. ‘യഹോ​വ​യ്‌ക്ക്‌ എന്നോടു കനിവ്‌ തോന്നി കുട്ടിയെ ജീവി​ക്കാൻ അനുവ​ദി​ച്ചാ​ലോ’ എന്നായി​രു​ന്നു എന്റെ ചിന്ത.+ 23  പക്ഷേ, കുട്ടി മരിച്ച സ്ഥിതിക്ക്‌ ഇനി ഞാൻ എന്തിന്‌ ഉപവസി​ക്കണം? എനിക്ക്‌ അവനെ മടക്കിക്കൊ​ണ്ടു​വ​രാൻ കഴിയു​മോ?+ ഞാൻ അവന്റെ അടു​ത്തേക്കു പോകുകയല്ലാതെ+ അവൻ എന്റെ അടു​ത്തേക്കു വരില്ല​ല്ലോ.”+ 24  പിന്നെ, ദാവീദ്‌ ഭാര്യ​യായ ബത്ത്‌-ശേബയെ+ ആശ്വസി​പ്പി​ച്ചു. ദാവീദ്‌ ബത്ത്‌-ശേബയു​ടെ അടുത്ത്‌ ചെന്ന്‌ അവളു​മാ​യി ബന്ധപ്പെട്ടു. ബത്ത്‌-ശേബ ഒരു മകനെ പ്രസവി​ച്ചു. കുട്ടിക്കു ശലോമോൻ*+ എന്നു പേരിട്ടു. യഹോവ ശലോമോ​നെ സ്‌നേ​ഹി​ച്ചു.+ 25  അതുകൊണ്ട്‌, തനിക്കു​വേണ്ടി കുട്ടിക്കു യദീദ്യ* എന്നു പേരി​ട​ണമെന്നു പറയാൻ യഹോവ നാഥാൻ+ പ്രവാ​ച​കനെ അങ്ങോട്ട്‌ അയച്ചു. 26  അമ്മോന്യരുടെ+ രബ്ബയ്‌ക്കു+ നേരെ യുദ്ധം തുടർന്ന യോവാ​ബ്‌ ആ രാജന​ഗരം പിടി​ച്ച​ടക്കി.+ 27  യോവാബ്‌ ദാവീ​ദി​ന്റെ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ രബ്ബയ്‌ക്കു+ നേരെ യുദ്ധം ചെയ്‌ത്‌ ജലനഗരം* പിടി​ച്ച​ട​ക്കി​യി​ട്ടുണ്ട്‌. 28  ഇപ്പോൾ അങ്ങ്‌, ബാക്കി സൈന്യ​ത്തെ ഒരുമി​ച്ചു​കൂ​ട്ടി നഗരത്തി​ന്‌ എതിരെ പാളയ​മ​ടിച്ച്‌ അതിനെ പിടി​ച്ച​ട​ക്കുക. അല്ലാത്ത​പക്ഷം ഞാൻ നഗരത്തെ പിടി​ച്ച​ട​ക്കാ​നും അതിന്റെ മഹത്ത്വം എനിക്കു കിട്ടാ​നും ഇടവരും.”* 29  അങ്ങനെ, ദാവീദ്‌ സൈന്യ​ത്തെ മുഴുവൻ ഒരുമി​ച്ചു​കൂ​ട്ടി രബ്ബയി​ലേക്കു ചെന്ന്‌ യുദ്ധം ചെയ്‌ത്‌ അതു പിടി​ച്ച​ടക്കി. 30  തുടർന്ന്‌ ദാവീദ്‌ മൽക്കാമിന്റെ* തലയിൽനി​ന്ന്‌ കിരീടം എടുത്തു. അത്‌ ഒരു താലന്തു* സ്വർണംകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. അതിൽ അമൂല്യ​ര​ത്‌ന​ങ്ങ​ളും പതിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ കിരീടം ദാവീ​ദി​ന്റെ തലയിൽ വെച്ചു. ദാവീദ്‌ നഗരത്തിൽനി​ന്ന്‌ ധാരാളം വസ്‌തു​ക്കൾ കൊള്ളയടിക്കുകയും+ ചെയ്‌തു.+ 31  ദാവീദ്‌ ആ നഗരത്തി​ലു​ള്ള​വരെയെ​ല്ലാം കൊണ്ടു​വന്ന്‌ കല്ലുകൾ അറുക്കാ​നും മൂർച്ച​യുള്ള ഇരുമ്പാ​യു​ധങ്ങൾ, ഇരുമ്പുകോ​ടാ​ലി​കൾ എന്നിവ​കൊ​ണ്ട്‌ പണി ചെയ്യാ​നും നിയോ​ഗി​ച്ചു. ഇഷ്ടിക​നിർമാ​ണ​വും അവരെ ഏൽപ്പിച്ചു. എല്ലാ അമ്മോ​ന്യ​ന​ഗ​ര​ങ്ങളോ​ടും ദാവീദ്‌ ഇങ്ങനെ​തന്നെ ചെയ്‌തു. ഒടുവിൽ ദാവീ​ദും സൈന്യ​വും യരുശലേ​മിലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അക്ഷ. “ഈ സൂര്യന്റെ കണ്ണിനു നേരെ.”
അഥവാ “കൊട്ടാ​ര​ത്തി​ലേക്ക്‌.”
“സമാധാ​നം” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌.
അർഥം: “യാഹിനു പ്രിയ​ങ്കരൻ.”
നഗരത്തിന്റെ ജല​സ്രോ​ത​സ്സി​നെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
അക്ഷ. “അത്‌ എന്റെ പേരിൽ അറിയ​പ്പെ​ടാ​നും ഇടവരും.”
ഇത്‌ അമ്മോ​ന്യ​രു​ടെ ഒരു വിഗ്ര​ഹ​ദൈ​വ​മാ​യി​രി​ക്കാം. മറ്റിട​ങ്ങ​ളിൽ മോ​ലേക്ക്‌ എന്നും മിൽക്കോം എന്നും വിളി​ച്ചി​രി​ക്കു​ന്നു.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം