ചോദ്യം 2
ദൈവത്തെക്കുറിച്ച് പഠിക്കാനുള്ള മാർഗങ്ങൾ ഏതെല്ലാം?
“ഈ നിയമപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കണം. അങ്ങനെ ചെയ്താൽ നീ വിജയിക്കും. നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.”
“അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.”
‘ദുഷ്ടന്മാരുടെ ഉപദേശമനുസരിച്ച് നടക്കാത്ത മനുഷ്യൻ സന്തുഷ്ടൻ. യഹോവയുടെ നിയമമാണ് അവന് ആനന്ദം പകരുന്നത്. അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.’
‘ഫിലിപ്പോസ് രഥത്തിന് അടുത്തേക്ക് ഓടിയെത്തിയപ്പോൾ ഷണ്ഡൻ യശയ്യ പ്രവാചകന്റെ പുസ്തകം ഉറക്കെ വായിക്കുന്നതു കേട്ടു. ഫിലിപ്പോസ് ഷണ്ഡനോട്, “വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ” എന്നു ചോദിച്ചു. “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്” എന്നു ഷണ്ഡൻ ചോദിച്ചു.’
“ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദിവ്യത്വവും ലോകാരംഭംമുതൽ ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട് അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.”
“ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക. ഇവയിൽ മുഴുകിയിരിക്കുക. അങ്ങനെ നിന്റെ പുരോഗതി എല്ലാവരും വ്യക്തമായി കാണട്ടെ.”
“സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. . . . നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്.”
“അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ; അപ്പോൾ അയാൾക്ക് അതു കിട്ടും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.”