ചോദ്യം 12
മരിച്ചുപോയവരെക്കുറിച്ച് നമുക്ക് എന്തു പ്രത്യാശയാണുള്ളത്?
“ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു.”
‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.’
“മരിച്ചവർ, വലിയവരും ചെറിയവരും എല്ലാം, സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ചുരുളുകൾ തുറന്നു. ജീവന്റെ ചുരുൾ എന്ന മറ്റൊരു ചുരുളും തുറന്നു. ചുരുളുകളിൽ എഴുതിയിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരെ അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിച്ചു. കടൽ അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും ശവക്കുഴിയും അവയിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. അവരെ ഓരോരുത്തരെയും അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിച്ചു.”