വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാർബൺ എന്ന അത്ഭുതം

കാർബൺ എന്ന അത്ഭുതം

“കാർബൺപോലെ ജീവന്‍റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിമായ മറ്റൊരു മൂലകവുമില്ല” എന്നു പ്രകൃതിയുടെ നിർമാകങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. കാർബണിനുള്ള ചില പ്രത്യേവിശേതകൾ കാരണം അതിനു മറ്റു കാർബൺ ആറ്റങ്ങളോടും മറ്റു പല രാസമൂങ്ങളോടും കൂടിച്ചേർന്ന് ദശലക്ഷക്കക്കിനു സംയുക്തങ്ങൾക്കു രൂപംകൊടുക്കാനുള്ള കഴിവുണ്ട്. അത്തരം പല സംയുക്തങ്ങളും പ്രകൃതിയിൽനിന്ന് കണ്ടെടുത്തുകൊണ്ടിരിക്കുന്നു. കൃത്രിമായി ഉണ്ടാക്കിയെടുക്കുന്നയും അനവധിയാണ്‌.

താഴെ കൊടുത്തിരിക്കുന്ന ഉദാഹണങ്ങൾ കാണിക്കുന്നതുപോലെ കാർബൺ ആറ്റങ്ങൾ മറ്റു കാർബൺ ആറ്റങ്ങളോടു ചേർന്ന് ചങ്ങലകൾ, പിരമിഡുകൾ, വളയങ്ങൾ, ഷീറ്റുകൾ, ട്യൂബുകൾ എന്നിങ്ങനെ വ്യത്യസ്‌ത ആകൃതികൾ സ്വീകരിക്കാറുണ്ട്. കാർബൺ എന്ന മൂലകം ശരിക്കും ഒരു അത്ഭുതം തന്നെ!

വജ്രം

കാർബൺ ആറ്റങ്ങൾ പിരമിഡുളുടെ രൂപത്തിൽ (tetrahedrons) കൂടിച്ചേരുമ്പോൾ ആ ഘടനയ്‌ക്കു വളരെധികം ഉറപ്പു ലഭിക്കുന്നു. വജ്രത്തിന്‍റെ ഈയൊരു ഘടന അതിനെ പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും കാഠിന്യമേറിയ വസ്‌തുവാക്കുന്നു. നല്ലൊരു വജ്രം ശരിക്കും പല കാർബൺ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന ഒരൊറ്റ തന്മാത്രയാണ്‌.

ഗ്രാഫൈറ്റ്‌

ഇതിന്‍റെ ഘടന പാളിളായാണ്‌. ഒരു പാളിയിലെ കാർബൺ ആറ്റങ്ങൾ തമ്മിലുള്ള ബന്ധനം ഉറപ്പുള്ളതാണെങ്കിലും വിവിധ പാളികൾ തമ്മിലുള്ള ബന്ധനം അത്ര ഉറപ്പുള്ളതല്ല. ഒരു കെട്ട് പേപ്പറിനോടു താരതമ്യപ്പെടുത്താവുന്ന ഗ്രാഫൈറ്റ്‌ ഘടനയിലെ ഒരു പാളിക്കു മറ്റൊരു പാളിയിൽനിന്ന് തെന്നിമാറാൻ കഴിയും. ഈ സവിശേളുള്ളതുകൊണ്ട് ഗ്രാഫൈറ്റിനെ ഘർഷണം കുറയ്‌ക്കാനായി (lubricant) ഉപയോഗിക്കാറുണ്ട്. പെൻസിൽമുന ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രമുവുമാണ്‌ ഇത്‌. *

ഗ്രാഫീൻ

ഷഡ്‌ഭുജാകൃതിയിൽ കണ്ണികളുള്ള ഒരു വലപോലെ കാർബൺ ആറ്റങ്ങൾ ഒറ്റ പാളിയായി ക്രമീരിച്ചിരിക്കുന്നതാണു ഗ്രാഫീൻ. ഇതിന്‍റെ ആയതിബലം (tensile strength) ഉരുക്കിന്‍റേതിനെക്കാൾ പല മടങ്ങു കൂടുലാണ്‌. പെൻസിൽകൊണ്ട് ഒരു വര ഇട്ടാൽ അതിൽ വളരെ ചെറിയ അളവിൽ ഗ്രാഫീന്‍റെ ഒന്നോ അതിലധിമോ പാളികൾ കണ്ടേക്കാം.

ഫുളറീൻ

അകം പൊള്ളയായ കാർബൺ തന്മാത്രളാണു ഫുളറീനുകൾ. അതിസൂക്ഷ്മമായ ഗോളങ്ങളുടെയോ ട്യൂബുളുടെയോ (നാനോട്യൂബുകൾ എന്നാണ്‌ അവയെ വിളിക്കുന്നത്‌) രൂപത്തിലും മറ്റു പല രൂപങ്ങളിലും അവയെ കാണാം. ഒരു മീറ്ററിന്‍റെ 100 കോടിയിലൊരംമായ നാനോമീറ്റർ എന്ന ഏകകത്തിലാണ്‌ അവയെ അളക്കുന്നത്‌.

ജീവജാങ്ങൾ

ചെടിളുടെയും മൃഗങ്ങളുടെയും മനുഷ്യരീത്തിന്‍റെയും നിർമാങ്ങളായ എണ്ണമറ്റ കോശങ്ങൾ ഒരു കാർബൺ ചട്ടക്കൂടിലാണു പണിതുയർത്തിയിരിക്കുന്നത്‌. കാർബോഹൈഡ്രേറ്റുളിലും കൊഴുപ്പുളിലും അമിനോ അമ്ലങ്ങളിലും ഈ മൂലകത്തെ കാണാനാകും.▪ (g16-E No. 5)

‘(ദൈവത്തിന്‍റെ) അദൃശ്യഗുണങ്ങൾ . . . സൃഷ്ടിളിലൂടെ വ്യക്തമായി കാണാം.’ —റോമർ 1:20.

^ ഖ. 7 2007 ജൂലൈ ലക്കം ഉണരുക!-യിലെ “ഒരു പെൻസിൽ തരാമോ?” എന്ന ലേഖനം കാണുക.