ബൈബിൾ എന്താണു പറയുന്നത്?
ദൈവമാണോ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
അതെ
അല്ല
ഒരുപക്ഷേ
ബൈബിൾ പറയുന്നത്
“ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് ദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.” (ഇയ്യോബ് 34:10) നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും തിന്മയ്ക്കും ഉത്തരവാദി ഒരിക്കലും ദൈവമല്ല.
ബൈബിളിൽനിന്ന് നമ്മൾ കൂടുതലായി പഠിക്കുന്നത്
‘ഈ ലോകത്തിന്റെ ഭരണാധികാരിയായ’ പിശാചായ സാത്താനാണ് കഷ്ടപ്പാടുകളുടെ മുഖ്യസൂത്രധാരൻ.—യോഹന്നാൻ 14:30.
ആളുകളുടെ തെറ്റായ തിരഞ്ഞെടുപ്പുകളാണ് തിന്മയ്ക്കും കഷ്ടപ്പാടിനും ഉള്ള മറ്റൊരു കാരണം.—യാക്കോബ് 1:14, 15.
കഷ്ടപ്പാടുകൾ എന്നെങ്കിലും അവസാനിക്കുമോ?
ചിലർ വിശ്വസിക്കുന്നത് കൂട്ടായ പരിശ്രമത്തിലൂടെ മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ്. മറ്റു ചിലർക്ക് പ്രശ്നങ്ങൾ പൂർണമായി മാറുമെന്ന് ഒരു പ്രതീക്ഷയുമില്ല. എന്നാൽ നിങ്ങൾക്കോ?
ബൈബിൾ പറയുന്നത്
കഷ്ടപ്പാടുകൾ ദൈവം തുടച്ചുനീക്കും. “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:3, 4.
ബൈബിളിൽനിന്ന് നമ്മൾ കൂടുതലായി പഠിക്കുന്നത്
പിശാചായ സാത്താൻ വരുത്തിവെച്ച കഷ്ടപ്പാടുകൾ തുടച്ചുനീക്കാൻ ദൈവം യേശുവിനെ ഉപയോഗിക്കും.—1 യോഹന്നാൻ 3:8.
നല്ലവരായ ആളുകൾ ഭൂമിയിൽ എന്നേക്കും ജീവിക്കും.—സങ്കീർത്തനം 37:9-11, 29.