‘നിങ്ങളെക്കുറിച്ച് ചിന്തയുള്ളവൻ’
ആരു നിങ്ങളെ ഉപേക്ഷിച്ചാലും നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കാത്ത ഒരാളുണ്ട്. ആരാണ് അത്?
ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ സ്വീകരിക്കും.”—സങ്കീർത്തനം 27:10.
യഹോവ “മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ. നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം നമ്മളെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.
“ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:7.
ദൈവത്തിനു നിങ്ങളെക്കുറിച്ച് ചിന്തയുള്ളത് ഏതൊക്കെ വിധത്തിലാണെന്നു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്‌തകത്തിന്റെ 8-ാം പാഠം കാണുക. www.mt1130.com വെബ്സൈറ്റിലും ഈ പുസ്‌തകം ലഭ്യമാണ്.