ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും ഉള്ള സത്യം
മനുഷ്യർ ഇന്ന് നിരവധി ദൈവങ്ങളെ ആരാധിക്കുന്നുണ്ടെങ്കിലും സത്യദൈവം ഒന്നേ ഉള്ളൂ. (യോഹന്നാൻ 17:3) ആ ദൈവമാണ് ‘പരമോന്നതനായ’ ദൈവം. എല്ലാത്തിന്റെയും സ്രഷ്ടാവും ജീവന്റെ ഉറവിടവും ആ ദൈവമാണ്. നമ്മുടെ ആരാധനയ്ക്കു യോഗ്യൻ ആ ദൈവം മാത്രമാണ്.—ദാനിയേൽ 7:18; വെളിപാട് 4:11.
ദൈവം ആരാണ്?
ദൈവത്തിന്റെ പേര് എന്താണ്? ദൈവം തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “യഹോവ! അതാണ് എന്റെ പേര്.” (യശയ്യ 42:8) ദൈവത്തിന്റെ പേര് ഏതാണ്ട് 7,000 പ്രാവശ്യം ബൈബിളിൽ കാണാം. എന്നാൽ പല ബൈബിൾപരിഭാഷകരും ദൈവനാമം നീക്കി അവിടെ “കർത്താവ്” എന്നതുപോലുള്ള സ്ഥാനപ്പേരുകൾ ചേർത്തിരിക്കുന്നു. നിങ്ങൾ ദൈവത്തിന്റെ സുഹൃത്തായിത്തീരാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് ‘തിരുനാമം വിളിച്ചപേക്ഷിക്കാൻ’ ദൈവം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—സങ്കീർത്തനം 105:1.
യഹോവയുടെ സ്ഥാനപ്പേരുകൾ. ബൈബിളിൽ യഹോവയ്ക്കു “ദൈവം,” “സർവശക്തൻ,” “സ്രഷ്ടാവ്,” “പിതാവ്,” “കർത്താവ്,” “പരമാധികാരി” എന്നൊക്കെയുള്ള സ്ഥാനപ്പേരുകൾ കൊടുത്തിട്ടുണ്ട്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പല പ്രാർഥനകളിലും യഹോവയെ വളരെ ബഹുമാനത്തോടെ സ്ഥാനപ്പേരുകൾ ഉപയോഗിച്ചുകൊണ്ടും യഹോവ എന്ന പേരുതന്നെ ഉപയോഗിച്ചുകൊണ്ടും വിളിച്ചിട്ടുണ്ട്.—ദാനിയേൽ 9:4.
യോഹന്നാൻ 4:24) ഒരു മനുഷ്യനും “ദൈവത്തെ കണ്ടിട്ടില്ല” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 1:18) യഹോവയുടെ വികാരങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നു. ആളുകൾക്ക് ‘ദൈവത്തെ സന്തോഷിപ്പിക്കാനും’ ദുഃഖിപ്പിക്കാനും കഴിയുമെന്ന് അത് പറയുന്നു.—സുഭാഷിതങ്ങൾ 11:20; സങ്കീർത്തനം 78:40, 41.
ദൈവത്തിന്റെ രൂപം. ദൈവം ഒരു ആത്മവ്യക്തിയാണ്. (ദൈവത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ. എല്ലാ ദേശത്തിൽനിന്നും പശ്ചാത്തലത്തിൽനിന്നും ഉള്ള ആളുകളോട് ദൈവം പക്ഷപാതമില്ലാതെ ഇടപെടുന്നു. (പ്രവൃത്തികൾ 10:34, 35) കൂടാതെ, ‘യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവവും, പെട്ടെന്നു കോപിക്കാത്തവനും, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞ’ ദൈവവും ആണ്. (പുറപ്പാട് 34:6, 7) എന്നാൽ ദൈവത്തിന്റെ പ്രധാനപ്പെട്ട നാലു ഗുണങ്ങൾ വളരെ ആകർഷകമാണ്.
ശക്തി. ‘ദൈവം സർവശക്തനായതുകൊണ്ട്’ താൻ ചെയ്തിരിക്കുന്ന വാഗ്ദാനങ്ങളെല്ലാം നിവർത്തിക്കാനുള്ള നിലയ്ക്കാത്ത ശക്തി ദൈവത്തിനുണ്ട്.—ഉൽപത്തി 17:1.
ജ്ഞാനം. മറ്റാരെക്കാളും ജ്ഞാനിയാണ് യഹോവ. ആ അർഥത്തിലാണ് ബൈബിളിൽ ദൈവത്തെ “ഒരേ ഒരു ജ്ഞാനി” എന്നു വിളിക്കുന്നത്.—റോമർ 16:27.
നീതി. എപ്പോഴും ശരിയായ കാര്യങ്ങളാണു ദൈവം ചെയ്യുന്നത്. ദൈവത്തിന്റെ പ്രവൃത്തികൾ ‘അത്യുത്തമവും’ ‘അനീതിയില്ലാത്തതും’ ആണ്.—ആവർത്തനം 32:4.
സ്നേഹം. “ദൈവം സ്നേഹമാണ്”എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) ദൈവം സ്നേഹം കാണിക്കുക മാത്രമല്ല ചെയ്യുന്നത് ദൈവത്തിന്റെ വ്യക്തിത്വംതന്നെ സ്നേഹമാണ്. ദൈവത്തിന്റെ വിശിഷ്ടമായ ഈ ഗുണമാണ് എല്ലാം ചെയ്യാൻ ദൈവത്തെ പ്രേരിപ്പിക്കുന്നത്. അത് പലവിധങ്ങളിൽ നമുക്ക് പ്രയോജനം ചെയ്യുന്നു.
മനുഷ്യരോടുള്ള ദൈവത്തിന്റെ സൗഹൃദം. സ്നേഹവാനായ സ്വർഗീയപിതാവാണ് നമ്മുടെ ദൈവം. (മത്തായി 6:9) ആ ദൈവത്തിൽ വിശ്വാസം അർപ്പിച്ചാൽ നമുക്ക് ആ ദൈവത്തിന്റെ കൂട്ടുകാരാകാം. (സങ്കീർത്തനം 25:14) “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ” ഇടാനും പ്രാർഥനയിലൂടെ ആ ദൈവത്തോട് അടുത്തുചെല്ലാൻപോലും ദൈവം ക്ഷണിക്കുന്നു.—1 പത്രോസ് 5:7; യാക്കോബ് 4:8.
ദൈവവും യേശുവും തമ്മിലുള്ള വ്യത്യാസം എന്താണ്?
യേശു ദൈവമല്ല. ദൈവം നേരിട്ട് സൃഷ്ടിച്ച ഒരേ ഒരു വ്യക്തി യേശുവാണ്. അതുകൊണ്ടാണ് ബൈബിളിൽ യേശുവിനെ ദൈവത്തിന്റെ ഒരേ ഒരു മകൻ എന്നു വിളിക്കുന്നത്. (യോഹന്നാൻ 1:14) യേശുവിനെ സൃഷ്ടിച്ചതിനു ശേഷം യഹോവ തന്റെ ആദ്യജാതനെ “ഒരു വിദഗ്ധജോലിക്കാരനായി” മറ്റെല്ലാം സൃഷ്ടിക്കാൻ ഉപയോഗിച്ചു.—സുഭാഷിതങ്ങൾ 8:30, 31; കൊലോസ്യർ 1:15, 16.
യോഹന്നാൻ 7:29) തന്റെ ശിഷ്യന്മാരിൽ ഒരാളോടു സംസാരിച്ചപ്പോൾ യേശു യഹോവയെ, “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നാണ് വിളിച്ചത്. (യോഹന്നാൻ 20:17) യേശു മരിച്ചശേഷം യഹോവ യേശുവിനെ സ്വർഗത്തിലേക്ക് ഉയിർപ്പിച്ചു. ദൈവത്തിന്റെ വലതുഭാഗത്ത് യേശുവിന് വലിയ അധികാരവും നൽകി.—മത്തായി 28:18; പ്രവൃത്തികൾ 2:32, 33.
താൻ ദൈവമാണെന്ന് യേശുക്രിസ്തു ഒരിക്കലും അവകാശപ്പെട്ടില്ല. പകരം യേശു പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ ആ വ്യക്തിയുടെ (ദൈവത്തിന്റെ) പ്രതിനിധിയാണ്. ആ വ്യക്തിയാണ് എന്നെ അയച്ചത്.” (ദൈവത്തോട് അടുത്തുചെല്ലാൻ നിങ്ങളെ സഹായിക്കാൻ യേശുക്രിസ്തുവിനാകും
ഭൂമിയിൽ വന്നപ്പോൾ യേശു തന്റെ പിതാവിനെക്കുറിച്ച് പഠിപ്പിച്ചു. യഹോവ യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ. ഇവൻ പറയുന്നതു ശ്രദ്ധിക്കണം.” (മർക്കോസ് 9:7) മറ്റാരെക്കാളും നന്നായി ദൈവത്തെ അറിയാവുന്നത് യേശുവിനാണ്. യേശു പറഞ്ഞു: “പിതാവ് ആരാണെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്പര്യപ്പെടുന്നവനും അല്ലാതെ ആരും അറിയുന്നില്ല.”—ലൂക്കോസ് 10:22.
യഹോവയുടെ ഗുണങ്ങൾ യേശു അതേപടി പകർത്തി. യഹോവയുടെ ഗുണങ്ങൾ വളരെ നന്നായി പകർത്തിയ യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9) തന്റെ പിതാവിന്റെ സ്നേഹം വാക്കുകളിലും പ്രവൃത്തികളിലും കാണിച്ചുകൊടുത്തുകൊണ്ട് യേശു ആളുകളെ ദൈവത്തിലേക്ക് അടുപ്പിച്ചു. യേശു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) യേശു ഇങ്ങനെയും പറഞ്ഞു: “സത്യാരാധകർ പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു; വാസ്തവത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ് അന്വേഷിക്കുന്നത്.” (യോഹന്നാൻ 4:23) ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ ആഗ്രഹിക്കുന്ന നിങ്ങളെപ്പോലുള്ള ആളുകളെയാണ് യഹോവ അന്വേഷിക്കുന്നത്. അതിനെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ!