വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു യഥാർഥ​സു​ഹൃ​ത്താ​യി​രി​ക്കുക—സൗഹൃ​ദ​ത്തി​നു ഭീഷണി നേരി​ടു​മ്പോ​ഴും

ഒരു യഥാർഥ​സു​ഹൃ​ത്താ​യി​രി​ക്കുക—സൗഹൃ​ദ​ത്തി​നു ഭീഷണി നേരി​ടു​മ്പോ​ഴും

ജാനീയും മൗറീ​റ്റ്‌സോ​യും ഏകദേശം 50 വർഷമാ​യി സുഹൃ​ത്തു​ക്ക​ളാണ്‌. എന്നാൽ ഒരിക്കൽ അവരുടെ സൗഹൃദം തകർച്ച​യു​ടെ വക്കോളം എത്തി. മൗറീ​റ്റ്‌സോ സഹോ​ദരൻ പറയുന്നു: “പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു സമയത്ത്‌ ഞാൻ ഗുരു​ത​ര​മായ ചില തെറ്റുകൾ ചെയ്‌തു. അതു ഞങ്ങളെ തമ്മിൽ അകറ്റി.” ജാനീ സഹോ​ദരൻ പറയുന്നു: “ബൈബിൾ പഠിച്ചു​തു​ട​ങ്ങിയ സമയത്ത്‌ മൗറീ​റ്റ്‌സോ​യാ​യി​രു​ന്നു എന്റെ അധ്യാ​പകൻ. ആത്മീയ​കാ​ര്യ​ങ്ങ​ളിൽ എന്റെ വഴികാ​ട്ടി​യാ​യി​രുന്ന മൗറീ​റ്റ്‌സോ അങ്ങനെ​യൊ​ക്കെ ചെയ്‌തെന്ന്‌ എനിക്കു വിശ്വ​സി​ക്കാ​നാ​യില്ല. ഞങ്ങളുടെ സുഹൃ​ദ്‌ബന്ധം തകരാൻപോ​കു​ക​യാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. ആകാശം ഇടിഞ്ഞു​വീ​ഴു​ന്ന​തു​പോ​ലെ, അദ്ദേഹം എന്നെ ഉപേക്ഷി​ച്ച​തു​പോ​ലെ, എനിക്കു തോന്നി.”

നല്ല സുഹൃ​ത്തു​ക്കൾക്കു പകരം​വെ​ക്കാൻ മറ്റൊ​ന്നില്ല. നിലനിൽക്കുന്ന സൗഹൃദം പെട്ടെ​ന്നൊ​രു സുപ്ര​ഭാ​ത​ത്തിൽ പൊട്ടി​മു​ള​യ്‌ക്കു​ന്ന​തു​മല്ല. അതു​കൊണ്ട്‌ സുഹൃ​ദ്‌ബന്ധം തകരു​മെന്ന സാഹച​ര്യം വന്നാൽ എന്തു ചെയ്യാ​നാ​കും? നല്ല സുഹൃ​ത്തു​ക്ക​ളാ​യി​രുന്ന ചില​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. സൗഹൃദം നഷ്ടപ്പെ​ടുന്ന സാഹച​ര്യം വന്നപ്പോൾ അവർ എന്തു ചെയ്‌തെന്നു നമുക്കു നോക്കാം.

സുഹൃത്തു തെറ്റു ചെയ്യു​മ്പോൾ

ഇടയനും രാജാ​വും ആയിരുന്ന ദാവീ​ദി​നു നല്ല സുഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. യോനാ​ഥാ​ന്റെ കാര്യ​മാ​യി​രി​ക്കും പെട്ടെന്നു നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌. (1 ശമു. 18:1) എന്നാൽ ദാവീ​ദി​നു വേറെ​യും സുഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. അവരിൽ ഒരാളാ​യി​രു​ന്നു നാഥാൻ പ്രവാ​ചകൻ. അവരുടെ സുഹൃ​ദ്‌ബന്ധം എപ്പോ​ഴാ​ണു തുടങ്ങി​യ​തെന്നു ബൈബിൾ കൃത്യ​മാ​യി പറയു​ന്നില്ല. എങ്കിലും ഒരു ഉറ്റ സുഹൃ​ത്തി​നോ​ടു നമ്മൾ രഹസ്യങ്ങൾ പങ്കു​വെ​ക്കു​ന്ന​തു​പോ​ലെ, ഒരിക്കൽ ദാവീദ്‌ തനിക്കു തോന്നിയ ഒരു ആഗ്രഹം സ്വകാ​ര്യ​മാ​യി നാഥാ​നോ​ടു പറഞ്ഞതാ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യഹോ​വ​യ്‌ക്ക്‌ ഒരു ഭവനം പണിയു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു ദാവീദ്‌ പറഞ്ഞത്‌. ഒരു സുഹൃ​ത്തും യഹോ​വ​യു​ടെ ആത്മാവുള്ള വ്യക്തി​യും ആയ നാഥാന്റെ അഭി​പ്രാ​യം അറിയാൻ രാജാവ്‌ അതിയാ​യി ആഗ്രഹി​ച്ചു.—2 ശമു. 7:2, 3.

എന്നാൽ അവരുടെ സൗഹൃ​ദ​ത്തി​നു ഭീഷണി ഉയർത്തിയ ഒരു കാര്യം സംഭവി​ച്ചു. ദാവീദ്‌ രാജാവ്‌ ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്യു​ക​യും ബത്ത്‌-ശേബയു​ടെ ഭർത്താ​വായ ഊരി​യാ​വി​നെ കൊല്ലി​ക്കു​ക​യും ചെയ്‌തു. (2 ശമു. 11:2-21) കാലങ്ങ​ളാ​യി യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രുന്ന, നീതി​ക്കു​വേണ്ടി നില​കൊണ്ട വ്യക്തി​യാ​യി​രു​ന്നു ദാവീദ്‌. എന്നാൽ ഇപ്പോൾ ഇതാ ആ നല്ല രാജാവ്‌ വളരെ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തി​രി​ക്കു​ന്നു. എന്താണു ദാവീ​ദി​നു സംഭവി​ച്ചത്‌? ആ തെറ്റു​ക​ളു​ടെ ഗൗരവം ദാവീ​ദി​നു മനസ്സി​ലാ​യി​ല്ലേ? ചെയ്‌ത​തെ​ല്ലാം ദൈവ​ത്തിൽനിന്ന്‌ ഒളിച്ചു​വെ​ക്കാൻ കഴിയു​മെന്നു രാജാവ്‌ ചിന്തി​ച്ചോ?

ഇപ്പോൾ നാഥാൻ എന്തു ചെയ്യും? മറ്റ്‌ ആരെങ്കി​ലും ഇതെക്കു​റിച്ച്‌ രാജാ​വി​നോ​ടു സംസാ​രി​ക്കട്ടേ എന്നു ചിന്തി​ക്കു​മാ​യി​രു​ന്നോ? ‘ഊരി​യാ​വി​നെ കൊല്ലി​ക്കാൻ ദാവീദ്‌ ചെയ്‌ത കാര്യങ്ങൾ മറ്റുള്ള​വർക്കും അറിയാ​മ​ല്ലോ. അതു​കൊണ്ട്‌ വെറുതേ എന്തിന്‌ ഈ വിഷയ​ത്തിൽ തലയിട്ട്‌ കാലങ്ങ​ളാ​യുള്ള ഒരു സുഹൃ​ദ്‌ബന്ധം ഇല്ലാതാ​ക്കണം’ എന്നു നാഥാൻ ചിന്തി​ച്ചോ? ഒരുപക്ഷേ, രാജാ​വി​നോട്‌ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞാൽ നാഥാന്റെ ജീവൻതന്നെ നഷ്ടപ്പെ​ടു​മാ​യി​രു​ന്നു. നിഷ്‌ക​ള​ങ്ക​നായ ഊരി​യാ​വി​നെ ദാവീദ്‌ കൊല്ലി​ച്ചതേ ഉണ്ടായി​രു​ന്നു​ള്ളൂ.

എന്നാൽ, ദൈവ​ത്തി​ന്റെ സന്ദേശങ്ങൾ മറ്റുള്ള​വരെ അറിയി​ക്കുന്ന ഒരാളാ​യി​രു​ന്നു നാഥാൻ പ്രവാ​ചകൻ. താൻ മിണ്ടാ​തി​രു​ന്നാൽ ദാവീ​ദു​മാ​യുള്ള ബന്ധം മുമ്പു​ണ്ടാ​യി​രു​ന്ന​പോ​ലെ ആയിരി​ക്കി​ല്ലെ​ന്നും മനസ്സാക്ഷി തന്നെ കുത്തി​നോ​വി​ക്കു​മെ​ന്നും ആ പ്രവാ​ച​കന്‌ അറിയാ​മാ​യി​രു​ന്നു. യഹോവ വെറു​ത്തി​രുന്ന കാര്യ​ങ്ങ​ളാ​ണു ദാവീദ്‌ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌. നേർവ​ഴി​യി​ലേക്കു വരാൻ പെട്ടെ​ന്നു​തന്നെ രാജാ​വി​നു സഹായം വേണമാ​യി​രു​ന്നു. ഒരു യഥാർഥ​സു​ഹൃ​ത്തി​നു മാത്രമേ ദാവീ​ദി​നെ സഹായി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. താൻ അങ്ങനെ​യുള്ള ഒരു സുഹൃ​ത്താ​ണെന്നു നാഥാൻ തെളി​യി​ച്ചു. പണ്ട്‌ ഇടയനാ​യി​രുന്ന ആ രാജാ​വി​ന്റെ ഹൃദയ​ത്തി​ലേക്ക്‌ ആഴ്‌ന്നി​റ​ങ്ങുന്ന ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌ നാഥാൻ വിഷയം അവതരി​പ്പി​ച്ചു. തെറ്റു​ക​ളു​ടെ ഗൗരവം മനസ്സി​ലാ​ക്കി, നേർവ​ഴി​യി​ലേക്കു തിരി​ച്ചു​വ​രാൻ പ്രേരി​പ്പി​ക്കുന്ന വിധത്തി​ലാ​ണു നാഥാൻ ദൈവ​ത്തി​ന്റെ സന്ദേശം ദാവീ​ദി​നെ അറിയി​ച്ചത്‌.—2 ശമു. 12:1-14.

നിങ്ങളു​ടെ സുഹൃത്തു ഗുരു​ത​ര​മായ ഒരു പാപം ചെയ്യു​ക​യോ ഒരു വലിയ പിഴവ്‌ വരുത്തു​ക​യോ ചെയ്‌തെന്നു കരുതുക. തെറ്റു ചൂണ്ടി​ക്കാ​ണി​ച്ചാൽ ആ സൗഹൃദം തകരു​മെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ആ വ്യക്തിയെ സഹായി​ക്കാൻ മൂപ്പന്മാർക്കു കഴിയു​മെന്നു നിങ്ങൾക്ക്‌ അറിയാം; പക്ഷേ മൂപ്പന്മാ​രോ​ടു പറയു​ന്നതു സുഹൃ​ത്തി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​തി​നു തുല്യ​മാ​യി​രി​ക്കു​മെ​ന്നും നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കും. അത്തരം ഒരു സാഹച​ര്യ​ത്തിൽ നിങ്ങൾ എന്തു ചെയ്യും?

നേരത്തേ പരാമർശിച്ച ജാനീ പറയുന്നു: “മൗറീ​റ്റ്‌സോ​യ്‌ക്ക്‌ എന്തൊ​ക്കെ​യോ മാറ്റം വന്നെന്ന്‌ എനിക്കു മനസ്സി​ലാ​യി, എന്നിൽനിന്ന്‌ എന്തോ ഒളിച്ചു​വെ​ക്കു​ന്ന​തു​പോ​ലെ! ഇക്കാര്യ​ത്തെ​പ്പറ്റി സംസാ​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. പക്ഷേ അത്‌ ഒട്ടും എളുപ്പ​മ​ല്ലാ​യി​രു​ന്നു. ‘ഞാൻ എന്തെങ്കി​ലും പറയേണ്ട ആവശ്യ​മു​ണ്ടോ? എന്താണു ചെയ്യേ​ണ്ട​തെന്നു മൗറീ​റ്റ്‌സോ​യ്‌ക്ക്‌ അറിയാ​മ​ല്ലോ,’ ‘മൗറീ​റ്റ്‌സോ ദേഷ്യ​പ്പെ​ടു​മോ’ എന്നൊക്കെ ഞാൻ ചിന്തിച്ചു. എന്നാൽ ഞങ്ങൾ ഒരുമിച്ച്‌ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ഓർത്ത​പ്പോൾ സംസാ​രി​ക്കാ​നുള്ള ധൈര്യം എനിക്കു കിട്ടി. എനിക്കു സഹായം ആവശ്യ​മാ​യി​രു​ന്ന​പ്പോ​ഴൊ​ക്കെ മൗറീ​റ്റ്‌സോ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. ആ സുഹൃ​ത്തി​നെ നഷ്ടപ്പെ​ടു​ത്താൻ എനിക്ക്‌ ആഗ്രഹ​മില്ല. എനിക്കു മൗറീ​റ്റ്‌സോ​യെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ സഹായി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു.”

മൗറീ​റ്റ്‌സോ പറയുന്നു: “തികഞ്ഞ ആത്മാർഥ​ത​യോ​ടെ​യാ​ണു ജാനീ എന്നോടു സംസാ​രി​ച്ചത്‌. ജാനീ പറഞ്ഞ​തെ​ല്ലാം ശരിയു​മാ​യി​രു​ന്നു. ജാനീ​യു​ടെ​യോ യഹോ​വ​യു​ടെ​യോ ഭാഗത്തെ തെറ്റു​കൊ​ണ്ടല്ല, എന്റെതന്നെ തെറ്റായ തീരു​മാ​ന​ങ്ങ​ളു​ടെ ഭവിഷ്യ​ത്തു​ക​ളാ​ണു ഞാൻ അനുഭ​വി​ക്കു​ന്ന​തെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ ശിക്ഷണം സ്വീക​രി​ച്ചു. പതു​ക്കെ​പ്പ​തു​ക്കെ ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കു​ക​യും ചെയ്‌തു.”

സുഹൃത്തു കുഴപ്പ​ത്തി​ലാ​കു​മ്പോൾ

ബുദ്ധി​മു​ട്ടേ​റിയ സമയങ്ങ​ളിൽ വിട്ടു​പോ​കാ​തെ ഒപ്പം നിന്ന മറ്റു സുഹൃ​ത്തു​ക്ക​ളും ദാവീ​ദി​നു​ണ്ടാ​യി​രു​ന്നു. അവരിൽ ഒരാളാ​ണു ഹൂശായി. ബൈബിൾ അദ്ദേഹത്തെ “ദാവീ​ദി​ന്റെ കൂട്ടു​കാ​രൻ” എന്നു വിളി​ക്കു​ന്നു. (2 ശമു. 16:16; 1 ദിന. 27:33) ഒരുപക്ഷേ ഹൂശായി കൊട്ടാ​ര​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കാം. രാജാ​വി​ന്റെ ആത്മമി​ത്ര​മാ​യി​രുന്ന അദ്ദേഹ​മാ​ണു രഹസ്യ​സ്വ​ഭാ​വ​മുള്ള ചില രാജക​ല്‌പ​നകൾ നടപ്പാ​ക്കി​യി​രു​ന്നത്‌.

ദാവീ​ദി​ന്റെ മകനായ അബ്‌ശാ​ലോം സിംഹാ​സനം തട്ടി​യെ​ടു​ത്ത​പ്പോൾ പല ഇസ്രാ​യേ​ല്യ​രും അബ്‌ശാ​ലോ​മി​ന്റെ കൂടെ​ക്കൂ​ടി. പക്ഷേ ഹൂശായി അങ്ങനെ ചെയ്‌തില്ല. ദാവീദ്‌ പലായനം ചെയ്‌ത​പ്പോൾ ഹൂശായി ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു. സ്വന്തം മകനും താൻ വിശ്വ​സിച്ച കുറെ പേരും ചേർന്ന്‌ തന്നെ ചതിച്ചതു ദാവീ​ദി​ന്റെ ഹൃദയത്തെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. എന്നാൽ ഹൂശായി വിശ്വ​സ്‌ത​നാ​യി തുടർന്നു. ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും ഹൂശായി, ശത്രു​ക്ക​ളു​ടെ ഗൂഢാ​ലോ​ചന തകർക്കാ​നുള്ള ഒരു ദൗത്യം ഏറ്റെടു​ത്തു. ഒരു കൊട്ടാ​രോ​ദ്യോ​ഗ​സ്ഥന്റെ കടമ​യെ​ന്ന​പോ​ലെയല്ല അദ്ദേഹം അതു ചെയ്‌തത്‌. ദാവീ​ദി​ന്റെ ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്താ​ണു താനെന്നു ഹൂശായി തെളി​യി​ച്ചു.—2 ശമു. 15:13-17, 32-37; 16:15–17:16.

സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ടെ​യോ സ്ഥാനമാ​ന​ങ്ങ​ളു​ടെ​യോ പേരിലല്ല, പകരം നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി ഒരു ആത്മബന്ധ​മു​ള്ള​തു​കൊ​ണ്ടാ​ണു നമ്മളെ​ല്ലാം ഒറ്റക്കെ​ട്ടാ​യി നിൽക്കു​ന്നത്‌. അവരുടെ സ്‌നേ​ഹ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ അവർ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ നിങ്ങളു​ടെ സുഹൃ​ത്താ​യി​രി​ക്കു​ന്നതു വെറും കടപ്പാ​ടി​ന്റെ പേരിലല്ല. നിങ്ങൾ എനിക്കു വേണ്ടപ്പെട്ട ഒരാളാ​യ​തു​കൊ​ണ്ടാണ്‌.”

ഇത്തരം സ്‌നേഹം അനുഭ​വി​ച്ച​റിഞ്ഞ ഒരാളാ​ണു ഫെഡറി​കോ സഹോ​ദരൻ. ജീവി​ത​ത്തി​ലെ ബുദ്ധി​മു​ട്ടേ​റിയ ഒരു കാലഘ​ട്ട​ത്തിൽ ഫെഡറി​കോ​യെ അന്റോ​ണി​യോ എന്ന ഉറ്റ സുഹൃത്ത്‌ വളരെ​യ​ധി​കം സഹായി​ച്ചു. ഫെഡറി​കോ പറയുന്നു: “അന്റോ​ണി​യോ ഞങ്ങളുടെ സഭയി​ലേക്കു വന്ന്‌ അധികം വൈകാ​തെ ഞങ്ങൾ കൂട്ടു​കാ​രാ​യി. ഞങ്ങൾ രണ്ടു പേരും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യി​രു​ന്നു. സഭയിലെ പല കാര്യ​ങ്ങ​ളും ഞങ്ങൾ ഒരുമിച്ച്‌ ചെയ്‌തു. താമസി​യാ​തെ അന്റോ​ണി​യോ മൂപ്പനാ​യി. അന്റോ​ണി​യോ എനി​ക്കൊ​രു സുഹൃത്തു മാത്ര​മ​ല്ലാ​യി​രു​ന്നു, ഒരു നല്ല മാതൃ​ക​യു​മാ​യി​രു​ന്നു.” പക്ഷേ, കുറച്ച്‌ നാളു​കൾക്കു ശേഷം ഫെഡറി​കോ ഒരു തെറ്റു ചെയ്‌തു. പെട്ടെ​ന്നു​തന്നെ ആത്മീയ​സ​ഹാ​യം തേടി​യെ​ങ്കി​ലും ശുശ്രൂ​ഷാ​ദാ​സ​നും മുൻനി​ര​സേ​വ​ക​നും ആയി തുടരാ​നുള്ള യോഗ്യത ഫെഡറി​കോ​യ്‌ക്കു നഷ്ടമായി. അപ്പോൾ അന്റോ​ണി​യോ എന്തു ചെയ്‌തു?

ഫെഡറികോയ്‌ക്ക്‌ ഒരു പ്രശ്‌ന​മു​ണ്ടാ​യ​പ്പോൾ സുഹൃ​ത്തായ അന്റോ​ണി​യോ അദ്ദേഹം പറഞ്ഞതു ശ്രദ്ധി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു

ഫെഡറി​കോ പറയുന്നു: “അന്റോ​ണി​യോ​യ്‌ക്കു ഞാൻ അനുഭ​വി​ക്കുന്ന വേദന മനസ്സി​ലാ​യി. എന്റെ തകർന്ന മനസ്സിനു ശക്തി പകരാൻ അന്റോ​ണി​യോ പരമാ​വധി ശ്രമിച്ചു. ഞാൻ ആത്മീയ​ശക്തി വീണ്ടെ​ടു​ക്കു​ന്നതു കാണാൻ അന്റോ​ണി​യോ ആഗ്രഹി​ച്ചു, എന്നെ ഒരിക്ക​ലും ഉപേക്ഷി​ച്ചില്ല. ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കാ​നും മടുത്തു​പോ​കാ​തെ അതിനാ​യി ശ്രമി​ക്കാ​നും അന്റോ​ണി​യോ പ്രോ​ത്സാ​ഹി​പ്പി​ച്ചു.” അന്റോ​ണി​യോ വിശദീ​ക​രി​ക്കു​ന്നു: “ഞാൻ ഫെഡറി​കോ​യോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ച്ചു. എന്നോട്‌ എന്തും സംസാ​രി​ക്കാ​നുള്ള, അനുഭ​വി​ക്കുന്ന വേദന​യെ​ക്കു​റി​ച്ചു​പോ​ലും പറയാ​നുള്ള, സ്വാത​ന്ത്ര്യം ഫെഡറി​കോ​യ്‌ക്കു തോന്നി.” സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, കുറച്ച്‌ കാലത്തി​നു ശേഷം ഫെഡറി​കോ ആത്മീയ​മാ​യി പുരോ​ഗ​മി​ച്ചു. അദ്ദേഹം വീണ്ടും മുൻനി​ര​സേ​വ​ക​നും ശുശ്രൂ​ഷാ​ദാ​സ​നും ആയി. അന്റോ​ണി​യോ പറയുന്നു: “ഞങ്ങൾ ഇപ്പോൾ വെവ്വേറെ സഭകളി​ലാ​ണെ​ങ്കി​ലും മുമ്പ​ത്തേ​തി​ലും അടുപ്പം ഇപ്പോ​ഴുണ്ട്‌.”

വഞ്ചിക്ക​പ്പെ​ട്ട​താ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

നിങ്ങൾക്ക്‌ ഏറ്റവും ആവശ്യ​മുള്ള ഒരു സമയത്ത്‌ ഒരു ഉറ്റ സുഹൃത്തു നിങ്ങളെ ഉപേക്ഷി​ച്ചു​പോ​യി​ട്ടു​ണ്ടോ? അതിന്റെ വേദന പറഞ്ഞറി​യി​ക്കാ​നാ​കില്ല. ആ സുഹൃ​ത്തി​നോ​ടു ക്ഷമിക്കാൻ നിങ്ങൾക്കു കഴിഞ്ഞോ? ആ ബന്ധം ഇപ്പോ​ഴും മുമ്പ​ത്തേ​തു​പോ​ലെ ശക്തമാ​ണോ?

ഭൂമി​യി​ലെ അവസാ​ന​ദി​വ​സ​ങ്ങ​ളിൽ യേശു​വി​നു സംഭവി​ച്ചത്‌ എന്താ​ണെന്നു നമുക്കു നോക്കാം. വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യേശു ധാരാളം സമയം ചെലവ​ഴി​ച്ചി​രു​ന്നു. അവർക്കി​ട​യിൽ ഒരു പ്രത്യേ​ക​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു അവരെ സ്‌നേ​ഹി​ത​ന്മാർ എന്നാണു വിളി​ച്ചത്‌. (യോഹ. 15:15) എന്നിട്ടും യേശു​വി​നെ അറസ്റ്റ്‌ ചെയ്‌ത സമയത്ത്‌ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നെ വിട്ട്‌ ഓടി​പ്പോ​യി. യേശു​വി​നെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്നു പത്രോസ്‌ പരസ്യ​മാ​യി പ്രഖ്യാ​പി​ച്ചി​രു​ന്നു. പക്ഷേ ആ രാത്രി​യിൽത്തന്നെ യേശു​വി​നെ അറിയു​ക​പോ​ലു​മി​ല്ലെന്നു പത്രോസ്‌ പറഞ്ഞു.—മത്താ. 26:31-33, 56, 69-75.

തന്റെ അന്തിമ​പ​രി​ശോ​ധ​ന​യു​ടെ സമയത്ത്‌ ഒറ്റയ്‌ക്കാ​യി​രി​ക്കു​മെന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും, അപ്പോ​സ്‌ത​ല​ന്മാർ വേദനി​പ്പി​ച്ച​ല്ലോ എന്ന്‌ ഓർത്ത്‌ യേശു​വി​നു വിഷമ​വും നിരാ​ശ​യും ഒക്കെ തോന്നാ​മാ​യി​രു​ന്നു. എന്നാൽ യേശു​വി​ന്റെ ഉള്ളിൽ നിരാ​ശ​യു​ടെ​യോ വെറു​പ്പി​ന്റെ​യോ ഖേദത്തി​ന്റെ​യോ ഒരു കണിക​പോ​ലു​മു​ണ്ടാ​യി​രു​ന്നില്ല. പുനരു​ത്ഥാ​നം പ്രാപിച്ച്‌ ഏതാനും ദിവസ​ങ്ങൾക്കു ശേഷം യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞ വാക്കുകൾ അക്കാര്യം വ്യക്തമാ​ക്കു​ന്നു. അറസ്റ്റ്‌ ചെയ്‌ത രാത്രി​യിൽ ശിഷ്യ​ന്മാർ ഉപേക്ഷി​ച്ചു​പോ​യ​ത​ടക്കം, അവർ ചെയ്‌ത തെറ്റു​ക​ളു​ടെ ഒരു വലിയ കണക്കു നിരത്തേണ്ട ആവശ്യ​മു​ണ്ടെന്നു യേശു​വി​നു തോന്നി​യില്ല.

പകരം യേശു പത്രോ​സി​നും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാർക്കും ധൈര്യം പകർന്നു. മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ന​ത്തി​നു​വേണ്ട നിർദേ​ശങ്ങൾ അവർക്കു കൊടു​ത്തു​കൊണ്ട്‌ തനിക്ക്‌ ഇപ്പോ​ഴും അവരെ വിശ്വാ​സ​മാ​ണെന്നു യേശു കാണിച്ചു. യേശു​വിന്‌ അപ്പോ​ഴും അപ്പോ​സ്‌ത​ല​ന്മാർ സ്‌നേ​ഹി​ത​ന്മാർത​ന്നെ​യാ​യി​രു​ന്നു. യേശു​വി​ന്റെ സ്‌നേഹം അവർക്ക്‌ ഒരിക്ക​ലും മറക്കാൻ കഴിയു​മാ​യി​രു​ന്നില്ല. പിന്നീ​ടൊ​രി​ക്ക​ലും അവരുടെ യജമാ​നനെ നിരാ​ശ​പ്പെ​ടു​ത്താ​തി​രി​ക്കാൻ അവർ കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു. കിട്ടിയ നിയമനം അവർ നന്നായി നിറ​വേ​റ്റു​ക​യും ചെയ്‌തു.—പ്രവൃ. 1:8; കൊലോ. 1:23.

ജൂലി​യാ​ന എന്ന ഉറ്റ സുഹൃ​ത്തു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടാ​യ​തി​നെ​പ്പറ്റി എൽവീറ എന്ന സഹോ​ദരി ഓർക്കു​ന്നു: “ഞാൻ ചെയ്‌ത ചില കാര്യങ്ങൾ വിഷമി​പ്പി​ച്ചെന്നു ജൂലി​യാന എന്നോടു പറഞ്ഞ​പ്പോൾ എനിക്കു സങ്കടം തോന്നി. വേണ​മെ​ങ്കിൽ ജൂലി​യാ​ന​യ്‌ക്ക്‌ എന്നോടു ദേഷ്യ​പ്പെ​ടാ​മാ​യി​രു​ന്നു. പക്ഷേ എന്നെക്കു​റി​ച്ചും എന്റെ പ്രവൃ​ത്തി​ക​ളു​ടെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചും ആണ്‌ ജൂലി​യാന ചിന്തി​ച്ചത്‌. അത്‌ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. ഞാൻ ചെയ്‌ത തെറ്റി​ലാ​യി​രു​ന്നില്ല ജൂലി​യാ​ന​യു​ടെ ശ്രദ്ധ. പകരം എനിക്കു​തന്നെ വരുന്ന ദോഷ​ത്തി​ലാ​യി​രു​ന്നു. സ്വന്തം വികാ​ര​ങ്ങ​ളെ​ക്കാൾ എന്റെ ക്ഷേമത്തിൽ താത്‌പ​ര്യം കാണി​ക്കുന്ന ഒരു സുഹൃ​ത്തി​നെ തന്നതിൽ ഞാൻ യഹോ​വ​യോ​ടു നന്ദി പറഞ്ഞു.”

ചുരു​ക്ക​ത്തിൽ, സൗഹൃ​ദ​ത്തി​നു ഭീഷണി നേരി​ടുന്ന ഒരു സാഹച​ര്യം വന്നാൽ ഒരു നല്ല സുഹൃത്ത്‌ എന്തായി​രി​ക്കും ചെയ്യുക? ആവശ്യ​മെ​ങ്കിൽ ദയയോ​ടെ തുറന്നു​സം​സാ​രി​ക്കാൻ ആ സുഹൃത്തു മനസ്സു കാണി​ക്കും. പ്രശ്‌നങ്ങൾ നിറഞ്ഞ സമയങ്ങ​ളിൽ ഹൂശാ​യി​യെ​യും നാഥാ​നെ​യും പോലെ വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കും. യേശു​വി​നെ​പ്പോ​ലെ ക്ഷമിക്കാൻ മനസ്സു കാണി​ക്കു​ക​യും ചെയ്യും. അത്തരത്തി​ലുള്ള ഒരു സുഹൃ​ത്താ​ണോ നിങ്ങൾ?