വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ഇസ്രായേല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു എന്നു ബൈബിൾ മാത്രമേ പറയു​ന്നു​ള്ളോ, അതോ മറ്റ്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ?

മിദ്യാ​ന്യർ യോ​സേ​ഫി​നെ ഈജി​പ്‌തി​ലേക്കു കൊണ്ടു​പോ​യി കുറെ കഴിഞ്ഞ്‌, ഗോ​ത്ര​പി​താ​വായ യാക്കോ​ബും കുടും​ബ​വും കനാനിൽനിന്ന്‌ ഈജി​പ്‌തി​ലേക്കു താമസം മാറി​യെന്നു ബൈബിൾ പറയുന്നു. അവർ ഈജി​പ്‌തിൽ നൈൽന​ദീ​ത​ട​ത്തി​ലുള്ള ഗോശെൻ ദേശത്ത്‌ താമസ​മാ​ക്കി. (നൈൽന​ദീ​തടം എന്നു പറയു​ന്നതു നദി കൈവ​ഴി​ക​ളാ​യി പിരിഞ്ഞ്‌ മഹാസ​മു​ദ്ര​ത്തിൽ ചെന്നു​ചേ​രുന്ന വിസ്‌തൃ​ത​മായ പ്രദേ​ശ​മാണ്‌.) (ഉൽപ. 47:1, 6) അവിടെ ഇസ്രാ​യേ​ല്യർ “അസാധാ​ര​ണ​മാ​യി വർധിച്ച്‌ ശക്തിയാർജിച്ചുകൊണ്ടിരുന്നു.” അതു​കൊണ്ട്‌ ഈജി​പ്‌തു​കാർ ഇസ്രാ​യേ​ല്യ​രെ ഭയപ്പെ​ടു​ക​യും അവരെ നിർബ​ന്ധിച്ച്‌ അടിമ​ക​ളാ​ക്കു​ക​യും ചെയ്‌തു.—പുറ. 1:7-14.

ആധുനി​ക​കാ​ല​ത്തെ ചില നിരൂ​പകർ ഈ ബൈബിൾവി​വ​രണം ഒരു കെട്ടു​ക​ഥ​യാ​ണെന്നു പറഞ്ഞ്‌ കളിയാ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ സീമൈറ്റുകൾ a പുരാതന ഈജി​പ്‌തിൽ അടിമ​ക​ളാ​യി കഴിഞ്ഞി​രു​ന്നു എന്നതിനു തെളി​വു​ക​ളുണ്ട്‌.

ഉദാഹ​ര​ണ​ത്തിന്‌, വടക്കൻ ഈജി​പ്‌തിൽ ആളുകൾ പണ്ടു വീടു വെച്ച്‌ താമസി​ച്ചി​രുന്ന സ്ഥലങ്ങളു​ടെ അവശി​ഷ്ടങ്ങൾ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ കുഴി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. വടക്കൻ ഈജി​പ്‌തി​ന്റെ ആ ഭാഗത്ത്‌, ശേമ്യ​വം​ശ​ജ​രു​ടെ അങ്ങനെ​യുള്ള 20-ലധികം താമസ​സ്ഥ​ലങ്ങൾ ഉണ്ടായി​രു​ന്നു എന്നതിനു തെളി​വു​ക​ളു​ണ്ടെന്നു ഡോക്ടർ ജോൺ ബിംസൺ പറയുന്നു. കൂടാതെ, ഈജി​പ്‌തി​ന്റെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ പഠിക്കുന്ന ജെയിംസ്‌ കെ. ഹോഫ്‌മെയർ പറയുന്നു: “ഏകദേശം ബി.സി. 1800 മുതൽ ബി.സി. 1540 വരെയുള്ള കാലഘ​ട്ട​ത്തിൽ, പടിഞ്ഞാ​റൻ ഏഷ്യയി​ലെ സെമി​റ്റിക്‌ ഭാഷ സംസാ​രി​ക്കുന്ന ആളുകൾ, കുടി​യേറി താമസി​ക്കാൻ പറ്റിയ ഒരു സ്ഥലമായി ഈജി​പ്‌തി​നെ കണ്ടിരു​ന്നു.” (പടിഞ്ഞാ​റൻ ഏഷ്യയിൽനി​ന്നാണ്‌ യാക്കോ​ബി​ന്റെ കുടും​ബം ഈജി​പ്‌തി​ലേക്കു വന്നത്‌.) അദ്ദേഹം തുടർന്ന്‌ പറയുന്നു: “ഗോ​ത്ര​പി​താ​ക്ക​ന്മാർ ജീവി​ച്ചി​രുന്ന കാലഘ​ട്ട​മാണ്‌ ഇത്‌. ഉൽപത്തി​യിൽ നമ്മൾ വായി​ക്കുന്ന സംഭവങ്ങൾ നടന്ന അതേ സമയം.”

ഈജി​പ്‌തി​ന്റെ തെക്കു ഭാഗത്തു​നിന്ന്‌ കൂടു​ത​ലായ തെളി​വു​കൾ കിട്ടി​യി​ട്ടുണ്ട്‌. ഇടക്കാല രാജ്യ​ത്തി​ന്റെ കാലഘ​ട്ടത്തെ (ഏകദേശം ബി.സി. 2000-1600) ഒരു പപ്പൈ​റ​സിൽ തെക്കൻ ഈജി​പ്‌തി​ലെ ഒരു വീട്ടിൽ അടിമ​ക​ളാ​യി ജോലി ചെയ്‌തി​രുന്ന ആളുക​ളു​ടെ പേരുകൾ പറയു​ന്നുണ്ട്‌. അതിൽ 40-ലധികം പേരുകൾ ശേമ്യ​വം​ശ​ജ​രു​ടേ​താണ്‌. ഈ അടിമകൾ അല്ലെങ്കിൽ വേലക്കാർ പാചക​ക്കാ​രാ​യും നെയ്‌ത്തു​കാ​രാ​യും മറ്റും ജോലി ചെയ്‌തി​രു​ന്നു. മുമ്പു പറഞ്ഞ ഹോഫ്‌മെയർ പറയുന്നു: “തെബയ​ത്തി​ലെ (തെക്കൻ ഈജി​പ്‌തി​ലെ) ഒരു വീട്ടിൽ 40-ലധികം പേർ ജോലി ചെയ്‌തി​രു​ന്നു എന്നത്‌ ഈജി​പ്‌തി​ലു​ട​നീ​ളം, പ്രത്യേ​കിച്ച്‌ നദീത​ട​ഭാ​ഗത്ത്‌, ശേമ്യ​വം​ശ​ജ​രു​ടെ എണ്ണം വളരെ വലുതാ​യി​രു​ന്നു എന്നാണ്‌ കാണി​ക്കു​ന്നത്‌.”

ആ ലിസ്റ്റിൽ കാണുന്ന ചില അടിമ​ക​ളു​ടെ പേരുകൾ “ബൈബി​ളിൽ കാണുന്ന പേരു​ക​ളോ​ടു സമാന​മാ​ണെന്ന്‌” പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​നായ ഡേവിഡ്‌ റോൾ എഴുതു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആ പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ചിലതു യിസ്സാ​ഖാർ, ആശേർ, ശിപ്ര എന്നീ പേരു​ക​ളോ​ടു സാമ്യ​മു​ള്ള​താ​യി​രു​ന്നു. (പുറ. 1:3, 4, 15) “ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു എന്നതിന്‌ ഈടുറ്റ തെളി​വാണ്‌ ഇത്‌” എന്നു റോൾ പറയുന്നു.

ഡോക്ടർ ബിംസൺ പറയുന്നു: “ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തെ​യും അവി​ടെ​നി​ന്നുള്ള പുറപ്പാ​ടി​നെ​യും കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യ​ങ്ങൾക്കു ചരി​ത്ര​ത്തി​ന്റെ ശക്തമായ പിന്തു​ണ​യുണ്ട്‌.”

a നോഹയുടെ മൂന്നു മക്കളിൽ ഒരാളായ ശേമിൽനി​ന്നാ​ണു സീ​മൈറ്റ്‌ എന്ന പേര്‌ വന്നത്‌. ശേമിന്റെ പിൻഗാ​മി​ക​ളിൽ ഏലാമ്യ​രും അസീറി​യ​ക്കാ​രും ആദ്യകാ​ലത്തെ കൽദയ​രും എബ്രാ​യ​രും സിറി​യ​ക്കാ​രും വ്യത്യസ്‌ത അറേബി​യൻ ഗോ​ത്ര​ങ്ങ​ളിൽപ്പെ​ട്ട​വ​രും ഉൾപ്പെ​ട്ടി​രു​ന്നു.