നിങ്ങളുടെ അഭിപ്രായം എന്താണ്?
ദൈവത്തിന്റെ സുഹൃത്താകാൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയുമോ?
ചിലർ വിശ്വസിക്കുന്നത്. . .
മനുഷ്യർ പാപികളും അശുദ്ധരും ആയതുകൊണ്ട് ദൈവത്തിന്റെ സുഹൃത്താകാൻ കഴിയില്ലെന്നാണ്. ദൈവത്തിനു നമ്മളെക്കുറിച്ചു ചിന്തയില്ലെന്നാണ് മറ്റു ചിലർ കരുതുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ്?
ബൈബിൾ പറയുന്നത്. . .
“നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.” (സുഭാഷിതങ്ങൾ 3:32) ദൈവത്തെ നമ്മൾ അനുസരിക്കുന്നെങ്കിൽ നമുക്കും ദൈവത്തിന്റെ സുഹൃത്തുക്കളാകാം.
ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ
നമ്മുടെ സുഹൃത്താകാൻ ദൈവം ആഗ്രഹിക്കുന്നു.—യാക്കോബ് 4:8.
നമ്മുടെ സുഹൃത്തെന്ന നിലയിൽ നമ്മളെ സഹായിക്കാനും നമ്മളോടു ക്ഷമിക്കാനും ദൈവം തയ്യാറാണ്.—സങ്കീർത്തനം 86:5.
ദൈവത്തിന്റെ സുഹൃത്തുക്കൾ ദൈവം സ്നേഹിക്കുന്നതിനെ സ്നേഹിക്കുകയും ദൈവം വെറുക്കുന്നതിനെ വെറുക്കുകയും ചെയ്യുന്നു.—റോമർ 12:9.