വീക്ഷാഗോപുരം നമ്പര്‍ 3 2017 | നാലു കുതിരസവാരിക്കാർ—നിങ്ങളെ സ്വാധീനിക്കുന്ന വിധം
നിങ്ങളുടെ അഭിപ്രായം എന്താണ്?
നാലു കുതിരക്കാരുടെ സവാരിയെക്കുറിച്ചുള്ള വിവരണം വെളിപാട് പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിൽ ഒന്നാണ്. ചിലരെ അതു ഭയപ്പെടുത്തുന്നു. മറ്റു ചിലർക്ക് അതിൽ ജിജ്ഞാസ തോന്നുന്നു. അത്തരം പ്രവചനങ്ങളെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക:
‘ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അതു കേൾക്കുന്നവരും സന്തുഷ്ടർ.’—വെളിപാട് 1:3.
നാലു കുതിരക്കാരുടെ സവാരി നമുക്കു സന്തോഷ വാർത്തയാകുന്നത് എങ്ങനെയെന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.
മുഖ്യലേഖനം
നാലു കുതിരക്കാരും നിങ്ങളും!
നാലു കുതിരകൾ—വെള്ള, തീനിറം, കറുപ്പ്, വിളറിയ നിറം. നിർണായകമായ ഈ കുതിരസവാരി വെളിപാട് പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ രംഗങ്ങളിൽ ഒന്നാണ്.
ഇതാ, മറ്റൊരു തെളിവ്!
തത്നായി ആരാണെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. എന്നാൽ അദ്ദേഹം ജീവിച്ചിരുന്നതിനെക്കുറിച്ചുള്ള ഈടുറ്റ തെളിവുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു
ബേസ്ബോൾ എനിക്കു ജീവനായിരുന്നു!
സാമുവേൽ ഹാമിൽട്ടണിന് ബേസ്ബോൾ കളിയോട് അടങ്ങാത്ത ആവേശമായിരുന്നു. ബൈബിൾപഠനം അദ്ദേഹത്തിന്റെ ജീവിതത്തിനു മാറ്റംവരുത്തി.
അവരുടെ വിശ്വാസം അനുകരിക്കുക
‘നീ വളരെ സുന്ദരിയാണ്’
ഈജിപ്തിൽവെച്ച്, ഫറവോന്റെ പ്രഭുക്കന്മാർ സാറയുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം കണ്ടുമയങ്ങുന്നു. തുടർന്ന് നടന്ന സംഭവങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ബൈബിൾ എന്താണ് പറയുന്നത്?
ഒരു കൂട്ടം ആളുകളെ മറ്റൊരു കൂട്ടത്തെക്കാൾ ശ്രേഷ്ഠരായി ദൈവം കാണുന്നുണ്ടോ? ചിലരെ ദൈവം ശപിക്കുകയും ചിലരെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
വെളിപാട് പുസ്തകം—എന്താണ് അത് അർഥമാക്കുന്നത്?
അതിലെ സന്ദേശം വായിക്കുകയും മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരായിരിക്കും എന്ന് ഈ പുസ്തകത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്.