വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തകർന്ന ഹൃദയത്തിന്റെ മുറിവുണക്കാൻ

തകർന്ന ഹൃദയത്തിന്റെ മുറിവുണക്കാൻ

തകർന്ന ഹൃദയത്തിന്റെ മുറിവുണക്കാൻ

▪ 12 വയസ്സുള്ളപ്പോഴാണ്‌ ആ സ്‌ത്രീക്ക്‌ അവരുടെ പിതാവിനെ നഷ്ടപ്പെട്ടത്‌. അതിനുശേഷം വർഷങ്ങളോളം അവർ നിരാശയുടെയും വിഷാദത്തിന്റെയും പിടിയിലായിരുന്നു. യഹോവയുടെ സാക്ഷികളുടെ കാനഡാ ബ്രാഞ്ച്‌ ഓഫീസിനുള്ള ഒരു കത്തിൽ അവർ ഇങ്ങനെ എഴുതി:

“നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക വായിക്കുന്നതുവരെ ആശ്വാസമെന്തെന്ന്‌ ഞാനറിഞ്ഞിട്ടില്ലായിരുന്നു. ദുഃഖത്തിന്റെ ആ നാളുകളിൽ അതെനിക്കു തുണയായി. ഡാഡിയെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഞാൻ കരയാറുണ്ട്‌. പക്ഷേ ഈ ലഘുപത്രികയും അതിലെ തിരുവെഴുത്തുകളും വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്‌തശേഷം, മുമ്പുണ്ടായിരുന്ന അത്ര വേദന ഇപ്പോൾ എനിക്ക്‌ അനുഭവപ്പെടുന്നില്ല. ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ ഇപ്പോൾ ഞാൻ ആശ്വാസം കണ്ടെത്തുന്നു.”

“ഈ ലഘുപത്രികയിലെ വാക്കുകളും തിരുവെഴുത്തുകളും എനിക്ക്‌ എത്ര പ്രിയപ്പെട്ടതാണെന്നോ. കാരണം തകർന്നുപോയ എന്റെ ഹൃദയം ചേർത്തുവെക്കാൻ സഹായിച്ചത്‌ അതാണ്‌. വേർപാടിന്റെ വേദനയിൽ നമ്മെ കൈപിടിച്ചു നടത്താൻ ഈ ലഘുപത്രികയ്‌ക്കാകും.”

നിങ്ങളുടെ പ്രിയപ്പെട്ട ആരെയെങ്കിലും മരണം തട്ടിയെടുത്തിട്ടുണ്ടോ? നിങ്ങൾ ഇപ്പോഴും മനസ്സുനീറിക്കഴിയുകയാണോ? അതിൽനിന്ന്‌ കരകയറാൻ നിങ്ങൾക്ക്‌ സഹായം വേണമെന്നുണ്ടോ? മരിച്ചവരെ സംബന്ധിച്ച്‌ എന്തു പ്രത്യാശയാണ്‌ ബൈബിൾ നൽകുന്നത്‌? 32 പേജുള്ള ഈ ലഘുപത്രിക നിങ്ങൾക്കോ നിങ്ങൾക്ക്‌ അറിയാവുന്ന ആർക്കെങ്കിലുമോ ആശ്വാസം പകർന്നേക്കും. ഈ ലഘുപത്രികയുടെ ഒരു കോപ്പി ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ ഇവിടെ കാണിച്ചിരിക്കുന്ന ലഘുപത്രികയുടെ ഒരു കോപ്പി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ബൈബിൾപഠനത്തിനു താത്‌പര്യമുണ്ട്‌.