വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

എങ്ങനെ ക്ഷമാപണം നടത്താം?

എങ്ങനെ ക്ഷമാപണം നടത്താം?

പ്രശ്‌നം

നിങ്ങളും ഇണയും തമ്മിൽ ഇപ്പോൾ ഒരു വഴക്കു കഴിഞ്ഞതേ ഉള്ളൂ. ‘ഞാൻ ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല, ഞാനല്ലല്ലോ തുടങ്ങിവെച്ചത്‌!’ എന്ന് പറഞ്ഞ് നിങ്ങൾ ആശ്വസിക്കുന്നു.

നിങ്ങൾ ആ പ്രശ്‌നം വിട്ടുളഞ്ഞു. എങ്കിലും അതിന്‍റെ പിരിമുറുക്കം കുറയുന്നില്ല. നിങ്ങൾക്ക് ക്ഷമ ചോദിക്കമെന്നുണ്ട്. പക്ഷെ, “ക്ഷമിക്കണം” എന്നൊരു വാക്കു പറയാൻ നിങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ല.

എന്തുകൊണ്ട് അതു സംഭവിക്കുന്നു?

അഭിമാനം. “ചില സമയത്ത്‌ ‘ക്ഷമിക്കണം’ എന്നൊരു വാക്ക് പറയാൻ വളരെ ബുദ്ധിമുട്ടാണ്‌. എന്‍റെ അഭിമാനം അതിന്‌ അനുവദിക്കുന്നില്ല” എന്ന് ഭർത്താവായ ചാൾസ്‌ സമ്മതിക്കുന്നു. * ഒരു പ്രശ്‌നം ഉണ്ടാകുന്നതിലുള്ള നിങ്ങളുടെ പങ്ക് തുറന്നുമ്മതിക്കാൻ ദുരഭിമാനം ഒരു തടസ്സമായി നിന്നേക്കാം.

കാഴ്‌ചപ്പാട്‌. പ്രശ്‌നത്തിന്‍റെ പൂർണ ഉത്തരവാദി ഞാനാണെങ്കിൽ ക്ഷമ ചോദിച്ചാൽ പോരേ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഭാര്യയായ ജിൽ പറയുന്നു: “നൂറു ശതമാനം തെറ്റും എന്‍റെ ഭാഗത്താണെങ്കിൽ ‘ക്ഷമിക്കണം’ എന്നു പറയാൻ എളുപ്പമാണ്‌. എന്നാൽ രണ്ടു പേർക്കും ഇതിൽ പങ്കുണ്ടെങ്കിൽ ക്ഷമ ചോദിക്കുക വലിയ ബുദ്ധിമുട്ടാണ്‌. രണ്ടു പേരുടെയും ഭാഗത്ത്‌ തെറ്റുണ്ടെങ്കിൽ ഞാൻ എന്തിന്‌ ക്ഷമ ചോദിക്കണം?”

എന്നാൽ, മുഴുവൻ തെറ്റും ഇണയുടെ ഭാഗത്താണെന്ന് തോന്നുന്നെങ്കിൽ ക്ഷമ ചോദിക്കുന്നത്‌ അല്‌പംകൂടി ബുദ്ധിമുട്ടാണ്‌. “നിങ്ങളുടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല എന്ന് നിങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നെങ്കിൽ, ക്ഷമ ചോദിക്കാതിരിക്കുന്നത്‌ താൻ നിരപരാധിയാണെന്ന് കാണിക്കാനുള്ള ഒരു മാർഗമായിത്തീരുന്നു” എന്ന് ഭർത്താവായ ജോസഫ്‌ പറയുന്നു.

വളർത്തിക്കൊണ്ടുരിക. ഒരുപക്ഷെ, പരസ്‌പരം ക്ഷമാപണം നടത്തുന്ന ശീലമില്ലാത്ത ഒരു കുടുംത്തിലായിരിക്കാം നിങ്ങൾ ജനിച്ചുളർന്നത്‌. അതുകൊണ്ട്, സ്വന്തം തെറ്റുകൾ അംഗീരിക്കുന്നത്‌ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായിരുന്നേക്കാം. കൊച്ചുകുട്ടിയായിരുന്നപ്പോൾ ശീലിക്കാതിരുന്ന ഒരു കാര്യം മുതിർന്നുഴിയുമ്പോൾ നിങ്ങളുടെ സ്വഭാത്തിന്‍റെ ഭാഗമായിത്തീരുയില്ല.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

ഒരു ക്ഷമാപത്തിന്‌, ആളിക്കത്തുന്ന തീജ്വാലയെ കെടുത്താൻ കഴിയും

ഇണയുടെ ഭാഗത്തുനിന്ന് ചിന്തിക്കുക. ആരെങ്കിലും നിങ്ങളോട്‌ ക്ഷമ ചോദിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയ വികാത്തെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കുക. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് തോന്നിയ അതേ വികാരം ഇണയിൽ ഉളവാക്കാൻ ശ്രമിച്ചുകൂടേ? യഥാർഥത്തിൽ നിങ്ങളുടെ ഭാഗത്ത്‌ തെറ്റില്ലെന്നാണ്‌ നിങ്ങൾക്ക് തോന്നുന്നതെന്നിരിക്കട്ടെ. എങ്കിലും, ഉണ്ടായിട്ടുള്ള പ്രശ്‌നം ഇണയെ വേദനിപ്പിച്ചതിനോ മനഃപൂർവല്ലെങ്കിലും നിങ്ങൾ ചെയ്‌തതിന്‍റെ ഭവിഷത്ത്‌ അനുഭവിക്കേണ്ടിന്നതിനോ ക്ഷമ ചോദിക്കാനാകും. അത്തരം വാക്കുകൾക്ക് ഇണയുടെ മുറിവുകൾ ഉണക്കാൻ കഴിയും.—ബൈബിൾതത്ത്വം: ലൂക്കോസ്‌ 6:31.

നിങ്ങളുടെ വൈവാഹിന്ധത്തിൽ ശ്രദ്ധ കേന്ദ്രീരിക്കുക. ക്ഷമാപണം നടത്തുന്നതിനെ നിങ്ങളുടെ പരാജമായിട്ടല്ല, പകരം നിങ്ങളുടെ വിവാജീവിത്തിന്‍റെ വിജയമായി കണക്കാക്കുക. എന്നാൽ, പിണങ്ങിയ അവസ്ഥയിൽ തുടരുന്ന ഒരു ഇണ സദൃശവാക്യങ്ങൾ 18:19 പറയുന്നതുപോലെ “ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജനാകുന്നു.” അത്തരം സാഹചര്യത്തിൽ സമാധാനം സ്ഥാപിക്കുക അസാധ്യമായിരിക്കാം, കുറഞ്ഞ പക്ഷം ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ക്ഷമ ചോദിക്കുയാണെങ്കിൽ സമാധാനം സ്ഥാപിക്കുന്നതിന്‌ ഒരു തടസ്സമാകാതിരിക്കാൻ നിങ്ങൾ പ്രവർത്തിക്കുയാണ്‌. അതിലൂടെ, വിവാജീവിത്തിന്‌ നിങ്ങൾ നിങ്ങളെക്കാധികം പ്രാധാന്യം നൽകുയാണ്‌ ചെയ്യുന്നത്‌.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 2:3.

ക്ഷമ ചോദിക്കാൻ തിടുക്കമുള്ളരായിരിക്കുക. മുഴുവൻ തെറ്റും നിങ്ങളുടെ ഭാഗത്തല്ലാത്തപ്പോൾ ക്ഷമ ചോദിക്കാൻ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ, ഇണയുടെ തെറ്റ്‌ നിങ്ങളുടെ ഭാഗത്തെ മോശമായ പെരുമാറ്റത്തെ ഒരിക്കലും ന്യായീരിക്കുന്നില്ല. അതുകൊണ്ട്, സമയം കടന്നുപോകുമ്പോൾ പ്രശ്‌നം മറന്നുപോകും എന്ന് ചിന്തിച്ചുകൊണ്ട് ക്ഷമ ചോദിക്കാൻ മടിക്കരുത്‌. നിങ്ങൾ ക്ഷമ ചോദിക്കുന്നത്‌, ഇണയെയും ക്ഷമ ചോദിക്കാൻ പ്രേരിപ്പിക്കും. ശീലിക്കുന്തോറും ക്ഷമ ചോദിക്കുന്നത്‌ കൂടുതൽ എളുപ്പമായിത്തീരും.—ബൈബിൾതത്ത്വം: മത്തായി 5:25.

ആത്മാർഥയുണ്ടെന്ന് തെളിയിക്കുക. നിങ്ങളുടെ ഭാഗത്തുണ്ടായ പെരുമാറ്റത്തെ ന്യായീരിച്ചുസംസാരിക്കുന്നത്‌ ക്ഷമ ചോദിച്ചു എന്ന് അർഥമാക്കുന്നില്ല. കൂടാതെ, അല്‌പം പരിഹാധ്വനിയോടെ ‘ക്ഷമിക്കണം, നീ ഒരു തൊട്ടാവാടിയാണ്‌ എന്ന് ഞാൻ വിചാരിച്ചില്ല’ എന്നു പറയുന്നതും ഒരു ക്ഷമാപണമല്ല! നിങ്ങൾ ചെയ്‌തതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുക, ഇണയ്‌ക്ക് അനുഭപ്പെടുന്ന വേദന മനസ്സിലാക്കുക, അതിന്‌ തക്ക കാരണമില്ലെന്ന് തോന്നുന്നെങ്കിൽപ്പോലും.

യാഥാർഥ്യങ്ങളെ നേരിടുക. നിങ്ങൾക്കും തെറ്റുറ്റാറുണ്ടെന്ന് താഴ്‌മയോടെ അംഗീരിക്കുക. തെറ്റ്‌ ചെയ്യാത്ത ആരും ഇല്ലല്ലോ? സംഭവിച്ച കാര്യങ്ങൾക്ക് ഉത്തരവാദി നിങ്ങളല്ല എന്നാണ്‌ നിങ്ങൾക്ക് തോന്നുന്നതെങ്കിലും അതിനെക്കുറിച്ച് നിങ്ങൾ നൽകുന്ന വിശദീരണം എല്ലായ്‌പോഴും ശരിയാമെന്നില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്‍റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.” (സദൃശവാക്യങ്ങൾ 18:17) നിങ്ങളെക്കുറിച്ചും നിങ്ങളുടെ കുറവുളെക്കുറിച്ചും ശരിയായ കാഴ്‌ചപ്പാട്‌ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ നിങ്ങൾ മനസ്സൊരുക്കമുള്ളരായിരിക്കും. ▪ (g15-E 09)

^ ഖ. 7 ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിരിക്കുന്നു.