വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ഒക്ടോബര്‍
സ്രഷ്ടാവിന്റെ ജ്ഞാനവും ശക്തിയും സൃഷ്ടികളിൽ പ്രകടമായിരിക്കുന്നത് എങ്ങനെയെന്ന് ഈ ലക്കം വിശദീകരിക്കും. യേശുവിന്റെ സ്‌നേഹനിർഭരമായ പ്രാർഥനകളിൽ ഒന്നിനു ചേർച്ചയിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാമെന്നും പഠിക്കാം.
ആത്മാർപ്പണത്തിന്റെ മാതൃകകൾ ഫിലിപ്പീൻസിൽ
തങ്ങളുടെ വീടുപണി ഉപേക്ഷിച്ചുകൊണ്ടും ജോലി രാജിവെച്ചുകൊണ്ടും ഒട്ടുമിക്ക വസ്‌തുവകകൾ വിറ്റുകൊണ്ടും ഫിലിപ്പീൻസിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു മാറാൻ ചിലരെ പ്രേരിപ്പിച്ചത് എന്താണന്നു വായിച്ചറിയുക.
സൃഷ്ടിക്രിയകൾ ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുന്നു
സ്രഷ്ടാവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നും അതേസമയം അവനിലുള്ള നമ്മുടെ വിശ്വാസം എങ്ങനെ ബലപ്പെടുത്താമെന്നും പഠിക്കുക.
“യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ”
സാത്താന്റെ അടിമയാകുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം? യഹോവയ്‌ക്കുവേണ്ടി വിശ്വസ്‌തതയോടെ അടിമവേല ചെയ്‌താൽ എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
ജീവിതകഥ
യഹോവയിൽ ആശ്രയമർപ്പിച്ചതു പ്രതിഫലദായകമായിരുന്നു
75 വർഷത്തിലധികം ഗ്രെയ്‌സും മാൽക്കവും യഹോവയെ സേവിച്ചു. തന്നിൽ ആശ്രയിക്കുന്നവരെ യഹോവ അനുഗ്രഹിക്കുമെന്ന് അവർ മനസ്സിലാക്കിയത് എങ്ങനെയെന്നു വായിക്കുക.
അർഥവത്തായ ഒരു പ്രാർഥനയിൽനിന്നുള്ള വിലയേറിയ പാഠങ്ങൾ
ലേവ്യരുടെ പ്രാർഥനയിൽനിന്നു നമുക്ക് എന്തെല്ലാം പഠിക്കാം? നമ്മുടെ പ്രാർഥനകൾ കൂടുതൽ അർഥവത്താക്കാൻ എങ്ങനെ കഴിയും?
യേശുവിന്റെ സ്‌നേഹനിർഭരമായ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക
പ്രാർഥിച്ചപ്പോൾ യേശു തന്റെ വ്യക്തിപരമായ ആവശ്യങ്ങളെക്കാൾ ഉപരി യഹോവയുടെ ഇഷ്ടത്തിന് പ്രാധാന്യം നൽകി. അവന്റെ ഈ പ്രാർഥനയ്‌ക്ക് ചേർച്ചയിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാം?
നിങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുമോ?
അനുദിനജീവിതത്തിൽ കണ്ടുമുട്ടുന്നവരോട് അനൗപചാരികസാക്ഷീകരണം നടത്താനുള്ള അവസരങ്ങൾ ചിലർ പ്രയോജനപ്പെടുത്തിയത് എങ്ങനെയെന്നു നോക്കാം.