വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സേവനം ആരും കാണുന്നില്ലേ?

നിങ്ങളുടെ സേവനം ആരും കാണുന്നില്ലേ?

ബെസലേലിനും ഒഹൊലീയാബിനും നിർമാപ്രവർത്തനം ഒരു പുത്തരിയായിരുന്നില്ല. ഈജിപ്‌തിൽ അടിമളായിരുന്നപ്പോൾ അവർ നിർമിച്ച ഇഷ്ടികളുടെ എണ്ണത്തിന്‌ കൈയും കണക്കും ഇല്ലായിരുന്നു. പക്ഷേ അതൊക്കെ പഴയ കാലം. ഇപ്പോൾ അവർ അതിവിഗ്‌ധരായ കരകൗപ്പണിക്കാരാകാൻപോകുയാണ്‌. കാരണം സമാഗകൂടാരം നിർമിക്കുന്നതിന്‌ നേതൃത്വമെടുക്കാനുള്ള നിയമനം ലഭിച്ചിരിക്കുന്നത്‌ അവർക്കാണ്‌. (പുറ. 31:1-11) എങ്കിലും അവരുടെ കണ്ണഞ്ചിപ്പിക്കുന്ന ചില കലാസൃഷ്ടികൾ വിരലിൽ എണ്ണാവുന്നവർ മാത്രമേ കാണുമായിരുന്നുള്ളൂ. മറ്റുള്ളരിൽനിന്ന് അർഹമായ അംഗീകാരം ലഭിക്കാത്തത്‌ അവരെ നിരാപ്പെടുത്തുമായിരുന്നോ? അവരുടെ സേവനം ആരെങ്കിലും കാണുന്നുണ്ടോ എന്നത്‌ വാസ്‌തത്തിൽ പ്രസക്തമായിരുന്നോ? നിങ്ങളുടെ സേവനം ആരെങ്കിലും കാണുന്നുണ്ടോ എന്നത്‌ പ്രസക്തമാണോ?

ഏതാനുംപേർ മാത്രം കണ്ട അതുല്യ കലാസൃഷ്ടികൾ

സമാഗകൂടാത്തിലെ ചില സാധനസാഗ്രികൾ അനുപമായ യഥാർഥ കലാസൃഷ്ടിളായിരുന്നു. ഉദാഹത്തിന്‌ നിയമപെട്ടത്തിന്‍റെ മുകളിലുണ്ടായിരുന്ന, പൊന്നുകൊണ്ടുള്ള കെരൂബുളുടെ കാര്യമെടുക്കാം. പൗലോസ്‌ അപ്പൊസ്‌തലൻ അതിനെ “തേജസ്സിന്‍റെ കെരൂബുകൾ” എന്നാണ്‌ വർണിച്ചിരിക്കുന്നത്‌. (എബ്രാ. 9:5) പൊന്നിൽത്തീർത്ത ആ ശില്‌പങ്ങളുടെ മനംമക്കുന്ന മനോഹാരിത ഒന്നു മനസ്സിൽ കണ്ടുനോക്കൂ!—പുറ. 37:7-9.

ബെസലേലിന്‍റെയും ഒഹൊലീയാബിന്‍റെയും കലാസൃഷ്ടികൾ ഇന്ന് ഉണ്ടായിരുന്നെങ്കിൽ അത്‌ ഏതെങ്കിലും ലോകോത്തര മ്യൂസിത്തിൽ സ്ഥാനംപിടിക്കുമായിരുന്നു എന്നതിന്‌ യാതൊരു സംശയവുമില്ല. ലക്ഷോക്ഷങ്ങൾ അതിനെ വാനോളം പുകഴ്‌ത്തിയേനെ! എന്നാൽ അത്‌ ഉണ്ടാക്കിയ കാലത്ത്‌ എത്ര പേർ അവയുടെ തേജസ്സ് ആസ്വദിച്ചുകാണും? ആ കെരൂബുകളെ അതിവിശുദ്ധസ്ഥത്തായിരുന്നു വെച്ചിരുന്നത്‌. അതുകൊണ്ട് മഹാപുരോഹിതന്‌ മാത്രമേ അതു കാണാനാകുമായിരുന്നുള്ളൂ. അതും വർഷത്തിൽ ഒരിക്കൽ, പാപപരിഹാദിവസം മാത്രം. (എബ്രാ. 9:6, 7) അതെ, ഏതാനുംപേർ മാത്രമേ അത്‌ കണ്ടിട്ടുള്ളൂ.

ജനസമ്മതി ഇല്ലെങ്കിലും സംതൃപ്‌തർ

അത്തരം വിസ്‌മമായ കലാസൃഷ്ടികൾ നിർമിക്കാൻ കഠിനപ്രത്‌നം ചെയ്‌ത ഒരു ബെസലേലോ ഒഹൊലീയാബോ ആയിരുന്നു നിങ്ങളെങ്കിലോ? ഏതാനുംപേർ മാത്രമേ അത്‌ കാണുമായിരുന്നുള്ളൂ എന്നറിയുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുമായിരുന്നു? ഇന്ന്, തങ്ങളോടൊപ്പമുള്ളരിൽനിന്ന് ആദരവും പ്രശംയും ലഭിക്കുമ്പോൾ ആളുകൾക്ക് എന്തൊക്കെയോ നേടി എന്നൊരു തോന്നലുണ്ടാകുന്നു. അതിനെ അവർ തങ്ങളുടെ നേട്ടങ്ങളുടെ അളവുകോലായി കണക്കാക്കുന്നു. എന്നാൽ യഹോയുടെ ദാസർ വ്യത്യസ്‌തരാണ്‌. ബെസലേലിനെയും ഒഹൊലീയാബിനെയും പോലെ യഹോയുടെ ഇഷ്ടം ചെയ്‌ത്‌ അവന്‍റെ അംഗീകാരം നേടുന്നതിൽ നമ്മൾ സംതൃപ്‌തി കണ്ടെത്തുന്നു.

യേശുവിന്‍റെ നാളിലെ മതനേതാക്കന്മാർ മറ്റുള്ളരുടെ മുമ്പിൽ ആളാകാൻവേണ്ടി പ്രാർഥിക്കുന്നത്‌ ഒരു സാധാകാഴ്‌ചയായിരുന്നു. എന്നാൽ യേശു മുന്നോട്ടു വെച്ചത്‌ മറ്റൊരു സമീപമായിരുന്നു: കാഴ്‌ചക്കാരുടെ പുകഴ്‌ച നേടാൻ ശ്രമിക്കാതെ ആത്മാർഥമായി പ്രാർഥിക്കുക. ഫലമോ? “രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ്‌ നിനക്കു പ്രതിഫലം തരും.” (മത്താ. 6:5, 6) നമ്മുടെ പ്രാർഥളെക്കുറിച്ച് മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്നതല്ല, യഹോവ എന്തു വിചാരിക്കുന്നു എന്നതാണ്‌ പ്രധാനം. അവന്‌ എന്തു തോന്നുന്നു എന്നതാണ്‌ നമ്മുടെ പ്രാർഥകളെ യഥാർഥത്തിൽ മൂല്യമുള്ളതാക്കിത്തീർക്കുന്നത്‌. വിശുദ്ധസേത്തിൽ നമ്മൾ ചെയ്യുന്ന ഏതു കാര്യത്തിലും ഇത്‌ സത്യമാണ്‌. ആളുകളുടെ കൈയടിയല്ല അതിനെ മൂല്യമുള്ളതാക്കുന്നത്‌, പകരം “രഹസ്യത്തിൽ കാണുന്ന” യഹോവയെ അത്‌ പ്രീതിപ്പെടുത്തുന്നു എന്നതാണ്‌.

സമാഗകൂടാത്തിന്‍റെ പണി പൂർത്തിയാപ്പോൾ ഒരു “മേഘം സമാഗകൂടാരത്തെ മൂടി, യഹോയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.” (പുറ. 40:34) യഹോയുടെ അംഗീകാത്തിന്‍റെ എത്ര വ്യക്തമായ തെളിവ്‌! ബെസലേലിനും ഒഹൊലീയാബിനും അപ്പോൾ എന്തു തോന്നിക്കാണുമെന്നാണ്‌ നിങ്ങൾക്ക് തോന്നുന്നത്‌? അവരുടെ കരവേയിൽ അവരുടെ പേരുകൾ ആലേഖനം ചെയ്‌തിട്ടില്ലായിരുന്നെങ്കിലും അവരുടെ എല്ലാ ശ്രമങ്ങളുടെയും മേൽ യഹോയുടെ അനുഗ്രമുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത്‌ അവർക്ക് സംതൃപ്‌തി നൽകിക്കാണണം. (സദൃ. 10:22) പിന്നീടുള്ള വർഷങ്ങളിൽ യഹോയുടെ ആരാധയിൽ തങ്ങളുടെ കലാസൃഷ്ടികൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവർ എത്ര സന്തോഷിച്ചുകാണും! പുതിയ ലോകത്തിൽ ബെസലേലും ഒഹൊലീയാബും ജീവനിലേക്ക് തിരികെ വരുമ്പോൾ സത്യാരായ്‌ക്കുവേണ്ടി സമാഗകൂടാരം ഏതാണ്ട് 500 വർഷം ഉപയോഗിച്ചിരുന്നു എന്ന് അറിയുന്നത്‌ അവരെ തീർച്ചയായും പുളകംകൊള്ളിക്കും!

താഴ്‌മയോടെയും മനസ്സൊരുക്കത്തോടെയും ഉള്ള നിങ്ങളുടെ സേവനം മനുഷ്യരാരും കാണുന്നില്ലെങ്കിലും യഹോവ കാണുന്നുണ്ട്!

യഹോയുടെ സംഘടയിൽ ഇന്ന് പരിഭാഷകർ, ലേഖകർ, കാർട്ടൂൺ വീഡിയോ നിർമിക്കുന്നവർ, കലാകാന്മാർ, സംഗീതജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവരെല്ലാം ഊരും പേരും അറിയിക്കാതെയാണ്‌ കഠിനാധ്വാനം ചെയ്യുന്നത്‌. അങ്ങനെ നോക്കുമ്പോൾ അവർ ചെയ്യുന്നത്‌ എന്താണെന്ന് ആരും “കാണുന്നില്ല.” ലോകമെമ്പാടുമുള്ള 1,10,000-ലധികം വരുന്ന സഭകളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ കാര്യവും ഇതുപോലെയാണ്‌. മാസാസാനം കണക്കുദാസൻ സഭാകക്കുകൾ രേഖപ്പെടുത്തി എല്ലാം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നത്‌ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടാറുണ്ടോ? സഭയുടെ വയൽസേവന റിപ്പോർട്ട് സെക്രട്ടറി തയ്യാറാക്കുന്നത്‌ ആരെങ്കിലും കാണാറുണ്ടോ? ഒരു സഹോനോ സഹോരിയോ രാജ്യഹാളിൽ എന്തെങ്കിലുമൊക്കെ അറ്റകുറ്റണികൾ ചെയ്യുന്നത്‌ ആരെല്ലാം അറിയുന്നുണ്ട്?

ബെസലേലിനും ഒഹൊലീയാബിനും ജീവിതാസാനം, തങ്ങളുടെ അതിമത്തായ രൂപകല്‌പയ്‌ക്കും നിർമാമിവിനും കിട്ടിതായി എടുത്തുകാണിക്കാൻ ഒരു ട്രോഫിയോ മെഡലോ ഫലകമോ ഒന്നുമില്ലായിരുന്നു. പക്ഷേ അവർക്ക് അതിലും മികച്ച ഒന്നുണ്ടായിരുന്നു—യഹോവയുടെ അംഗീകാരം! യഹോവ അവരുടെ പ്രയത്‌നം ശ്രദ്ധിച്ചു എന്നത്‌ നമുക്ക് ഉറപ്പാണ്‌. താഴ്‌മയോടെയും മനസ്സൊരുക്കത്തോടെയും ഉള്ള അവരുടെ സേവനം നമുക്കും അനുകരിക്കാം.