വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

പ്രാർഥനയ്‌ക്കൊടുവിൽ ആളുകൾ “ആമേൻ” എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

ഗ്രീക്കിലും മലയാളത്തിലുമുള്ള “ആമേൻ” എന്ന പദം ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണമാണ്‌. പ്രാർഥന, പ്രതിജ്ഞ, അനുഗ്രഹം, ശാപം എന്നിവയുമായി ബന്ധപ്പെട്ടാണ്‌ ഈ പദം പൊതുവെ ഉപയോഗിച്ചിരുന്നത്‌. “അപ്രകാരമായിരിക്കട്ടെ,” “തീർച്ചയായും” എന്നൊക്കെയാണ്‌ ഈ പദത്തിന്റെ അർഥം. പ്രാർഥനയിൽ പറഞ്ഞ കാര്യങ്ങളോട്‌ കേൾവിക്കാരും യോജിക്കുന്നു എന്നതിന്റെ സൂചനയാണ്‌ അത്‌. ഒരു റഫറൻസ്‌ ഗ്രന്ഥം പറയുന്നതനുസരിച്ച്‌, “ഈ പദം ഉറപ്പിനെയും സത്യതയെയും വിശ്വാസ്യതയെയും സംശയമില്ലായ്‌മയെയും ആണ്‌ സൂചിപ്പിക്കുന്നത്‌.” ബൈബിൾ കാലങ്ങളിൽ, ശപഥമോ ഉടമ്പടിയോ ചെയ്യുന്ന ഒരു വ്യക്തി ആമേൻഎന്നു പറഞ്ഞാൽ, അയാൾ അതു പാലിക്കാൻ നിയമപരമായി ബാധ്യസ്ഥനായിരുന്നു.—ആവർത്തനപുസ്‌തകം 27:15-26.

പ്രസംഗ, പഠിപ്പിക്കൽ വേലയിൽ യേശുവും “ആമേൻ” എന്നു പറഞ്ഞുകൊണ്ടാണ്‌ ചില പ്രസ്‌താവനകൾ നടത്തിയത്‌. അതുവഴി, താൻ പറയാൻ പോകുന്ന കാര്യം തികച്ചും വിശ്വാസ്യയോഗ്യമാണ്‌ എന്നതിന്‌ അടിവരയിടുകയായിരുന്നു അവൻ. അത്തരം സന്ദർഭങ്ങളിൽ അവൻ ഉപയോഗിച്ച ആമേൻ എന്ന ഗ്രീക്കുപദം “സത്യമായി” എന്നാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. (മത്തായി 5:18; 6:2, 5) യോഹന്നാന്റെ സുവിശേഷത്തിലുടനീളം കാണുന്നതുപോലെ ഈ പദം രണ്ടുപ്രാവശ്യം ആവർത്തിക്കുന്നിടത്ത്‌, “സത്യം സത്യമായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. (യോഹന്നാൻ 1:51) ഈ ഉപയോഗം മറ്റൊരിടത്തും നാം കാണുന്നില്ല.

ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ “ആമേൻ” എന്ന പദം യേശുവിന്റെ പദവിനാമമായും ഉപയോഗിച്ചിട്ടുണ്ട്‌. അവന്റെ സാക്ഷ്യം ‘വിശ്വസ്‌തവും സത്യവു’മാണെന്ന്‌ അത്‌ സൂചിപ്പിക്കുന്നു.—വെളിപാട്‌ 3:14.

[13-ാം പേജിലെ ചിത്രം]

“ആമേൻ,” വെളിപാട്‌ 3:14. കോഡക്‌സ്‌ അല ക്‌സാൻഡ്രിനസ്‌, എ.ഡി. 5-ാം നൂറ്റാണ്ടിലേത്‌.