നല്ല കൂട്ടുകാരെ എങ്ങനെ കണ്ടെത്താം?
നമ്മുടെ യുവജനങ്ങൾക്ക്
നല്ല കൂട്ടുകാരെ എങ്ങനെ കണ്ടെത്താം?
നിർദേശങ്ങൾ: പിൻവരുന്ന തിരുവെഴുത്തു ഭാഗങ്ങൾ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലിരുന്നു വായിക്കുക. നിങ്ങളും ആ രംഗത്തുണ്ടെന്നു സങ്കൽപ്പിക്കൂ, ശബ്ദങ്ങൾക്കു ചെവിയോർക്കൂ, മുഖ്യകഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങളുടേതാക്കൂ.
മുഖ്യകഥാപാത്രങ്ങൾ: യോനാഥാൻ, ദാവീദ്, ശൗൽ
സംഗ്രഹം: ദാവീദ് ഗോലിയാത്തിനെ വധിച്ചു കഴിഞ്ഞപ്പോൾ യോനാഥാൻ ദാവീദിന്റെ ആത്മമിത്രമായിത്തീരുന്നു.
1 രംഗം വിശകലനം ചെയ്യുക.—1 ശമൂവേൽ 17:57–18:11; 19:1; 20:1-17, 41, 42.
ശൗലിന്റെ രൂപം സങ്കൽപ്പിച്ചുനോക്കിയിട്ട് വിവരിക്കുക. (1 ശമൂവേൽ 10:20-23 കാണുക.)
_______
യോനാഥാനെ കാണുമ്പോൾ സാധ്യതയനുസരിച്ച് ദാവീദ് ഒരു കൗമാരക്കാരനായിരുന്നു. ദാവീദിന്റെ രൂപം മനസ്സിൽ കാണാനാകുമോ? (1 ശമൂവേൽ 16:12, 13 കാണുക.)
_______
1 ശമൂവേൽ 20-ാം അധ്യായത്തിന്റെ അവസാന ഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്ന, ദാവീദിന്റെയും യോനാഥാന്റെയും സംഭാഷണത്തിൽ എന്തു വികാരങ്ങളാണ് നിഴലിക്കുന്നത്?
_______
2 ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക.
“യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു” എന്ന് വിവരണം പറയുന്നു. കണ്ടമ്പ്രറി ഇംഗ്ലീഷ് വേർഷൻ പറയുന്നപ്രകാരം, “ദാവീദും യോനാഥാനും ഉറ്റസുഹൃത്തുക്കളായിത്തീർന്നു.” (1 ശമൂവേൽ 18:1) ദാവീദിന്റെ ഏതു ഗുണങ്ങളാണ് യോനാഥാനെ അവനോട് അടുപ്പിച്ചത്? (1 ശമൂവേൽ 17:45, 46 കാണുക.)
_______
ദാവീദും യോനാഥാനും തമ്മിൽ ഏതാണ്ട് 30 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നിട്ടും അവരെ “ഉറ്റസുഹൃത്തുക്കളാ”ക്കിയ ഘടകങ്ങൾ ഏതെല്ലാമായിരുന്നു?
_______
ഈ വിവരണത്തിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നതുപോലെ ഒരു യഥാർഥ സുഹൃത്തിന്റെ ചില സവിശേഷതകൾ എന്തൊക്കെയാണ്? (സദൃശവാക്യങ്ങൾ 17:17; 18:24 കാണുക.)
_______
യോനാഥാൻ തന്റെ പിതാവിനോടുള്ളതിനെക്കാൾ വിശ്വസ്തത ദാവീദിനോടു കാണിച്ചത് എന്തുകൊണ്ട്?
_______
3 പഠിച്ചത് ബാധകമാക്കുക. താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണു പഠിച്ചതെന്ന് എഴുതുക.
സുഹൃദ്ബന്ധം.
_______
വിശ്വസ്തത.
_______
മുതിർന്നവരുമായുള്ള സൗഹൃദം.
_______
നല്ല വ്യക്തികളെ സുഹൃത്തുക്കളായി കിട്ടാൻ നാം എന്തു ചെയ്യണം?
_______
4 ഈ വിവരണത്തിൽ ഏറ്റവും താത്പര്യജനകമായി നിങ്ങൾക്കു തോന്നിയത് എന്താണ്? എന്തുകൊണ്ട്?
_______
നിങ്ങൾക്കു ബൈബിൾ ഇല്ലെങ്കിൽ യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെടാവുന്നതാണ്. ബൈബിൾ ഓൺലൈനിൽ വായിക്കാൻ താഴെയുള്ള സൈറ്റ് സന്ദർശിക്കുക www.watchtower.org