വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | മരണം—എല്ലാറ്റിന്‍റെയും അവസാനമോ?

മരണ​ത്തോ​ടെ എല്ലാം അവസാ​നി​ക്കു​മോ?

മരണ​ത്തോ​ടെ എല്ലാം അവസാ​നി​ക്കു​മോ?

യെരു​ശ​ലേ​മിൽനി​ന്നു മൂന്നു കി​ലോ​മീറ്റർ അക​ലെ​യുള്ള ഒരു കൊച്ചു ഗ്രാ​മമാ​യിരു​ന്നു ബെഥാന്യ. (യോ​ഹ​ന്നാൻ 11:18) യേശു​വി​ന്‍റെ മര​ണത്തിന്‌ ഏതാനും ആഴ്‌ച​കൾക്കു മുമ്പ് അവിടെ വേദ​നാക​രമായ ഒരു സംഭവം ഉണ്ടായി. യേശു​വി​ന്‍റെ ഉറ്റസു​ഹൃ​ത്തു​ക്ക​ളിൽ ഒരാളായ ലാസർ അപ്ര​തീക്ഷി​തമാ​യി കടുത്ത രോഗം ബാധിച്ചു മര​ണമ​ടഞ്ഞു.

ഈ വിവരം അറിഞ്ഞ ഉടനെ യേശു തന്‍റെ ശിഷ്യ​ന്മാ​രോ​ടു ലാസർ ഉറങ്ങു​കയാ​ണെ​ന്നും താൻ അവനെ നി​ദ്രയിൽനിന്ന് ഉണർത്താൻ അവി​ടേക്കു പോ​കുക​യാ​ണെന്നും പറഞ്ഞു. (യോ​ഹ​ന്നാൻ 11:11) എന്നാൽ യേശു​വി​ന്‍റെ ശി​ഷ്യ​ന്മാർ അവൻ പറഞ്ഞ വാ​ക്കുക​ളുടെ അർഥം ഗ്ര​ഹി​ച്ചില്ല. അതു​കൊണ്ട് അവൻ അവ​രോ​ടു സ്‌പഷ്ടമാ​യി ഇങ്ങനെ പറഞ്ഞു: “ലാസർ മരി​ച്ചു​പോയി.”—യോ​ഹ​ന്നാൻ 11:14.

ലാസറി​ന്‍റെ മൃത​ദേ​ഹം മറവു​ചെയ്‌തു നാലു ദി​വസങ്ങൾക്കു ശേഷം യേശു ബെ​ഥാന്യ​യിൽ എത്തി. അവനെ കണ്ടപ്പോൾ ലാസറി​ന്‍റെ സഹോ​ദരി​യായ മാർത്ത ഇങ്ങനെ പറഞ്ഞു: “നീ ഇവിടെ ഉണ്ടാ​യിരു​ന്നെ​ങ്കിൽ എന്‍റെ സ​ഹോ​ദരൻ മരി​ക്കുക​യില്ലാ​യി​രുന്നു.” (യോ​ഹ​ന്നാൻ 11:17, 21) അപ്പോൾ അവളെ ആശ്വ​സി​പ്പി​ച്ചു​കൊണ്ട് “ഞാൻതന്നെ പുന​രു​ത്ഥാന​വും ജീവനും ആകുന്നു. എന്നിൽ വിശ്വ​സി​ക്കു​ന്നവൻ മരി​ച്ചാ​ലും ജീ​വനി​ലേക്കു വരും” എന്നു യേശു പറഞ്ഞു.—യോ​ഹ​ന്നാൻ 11:25.

“ലാസറേ, പു​റത്തു​വരുക!”

താൻ വെറുതെ പറ​യു​കയാ​യിരു​ന്നി​ല്ലെന്നു തെളി​യി​ച്ചു​കൊണ്ട് അവൻ കല്ലറയെ സമീ​പിച്ച്, “ലാസറേ, പു​റത്തു​വരുക” എന്ന് ഉറക്കെ വിളിച്ചു. (യോ​ഹ​ന്നാൻ 11:43) കണ്ടു​നി​ന്നവരെ അത്ഭു​തപ്പെടു​ത്തി​ക്കൊണ്ടു മരിച്ച മനുഷ്യൻ പു​റ​ത്തേക്കു വന്നു.

യേശു ഇതി​നോ​ടകം കുറഞ്ഞത്‌ രണ്ടു പേ​രെ​യെങ്കി​ലും ജീ​വനി​ലേക്കു വരു​ത്തി​യി​ട്ടുണ്ടാ​യി​രുന്നു. ഒര​വസര​ത്തിൽ അവൻ ഒരു കൊച്ചു പെൺകു​ട്ടിയെ—യായീ​റൊ​സി​ന്‍റെ മകളെ—മരണ​ത്തിൽനിന്ന് ഉയിർപ്പി​ച്ചു. മരി​ച്ചു​പോയ അവ​ളെക്കു​റി​ച്ചും, അവൾ ഉറങ്ങു​കയാ​ണെ​ന്നാണ്‌ യേശു പറഞ്ഞത്‌.—ലൂ​ക്കോസ്‌ 8:52.

ലാസറി​ന്‍റെ​യും യായീ​റൊ​സി​ന്‍റെ മക​ളു​ടെയും മരണത്തെ യേശു ഉറക്ക​ത്തോ​ടാണു താ​രത​മ്യ​പ്പെടു​ത്തിയ​തെന്നു ശ്ര​ദ്ധി​ക്കുക. അതു തികച്ചും ഉചി​തമാ​യിരു​ന്നു. എന്തു​കൊണ്ട്? ഉറക്കം എന്നത്‌ ഒരു അബോ​ധാ​വസ്ഥയാണ്‌, വേ​ദന​യും കഷ്ട​പ്പാ​ടും ഇല്ലാത്ത വി​ശ്ര​മത്തെ സൂ​ചിപ്പി​ക്കുന്ന ഒന്ന്. (സഭാ​പ്ര​സംഗി 9:5;  “മരണം ഒരു ഗാ​ഢനി​ദ്ര പോ​ലെ​യാണ്‌” എന്ന ചതുരം കാണുക.) യേശു​വി​ന്‍റെ ആദ്യ​കാല​ശിഷ്യ​ന്മാർ മരി​ച്ചവ​രുടെ യഥാർഥ അവസ്ഥ എന്താ​ണെന്നു വ്യ​ക്തമാ​യി മന​സ്സി​ലാക്കി​യി​രുന്നു. “യേശു​വി​ന്‍റെ അനു​ഗാമി​കളെ സംബ​ന്ധിച്ചി​ട​ത്തോളം, മരണം ഒരു നി​ദ്ര​യും വി​ശ്വാ​സത്തിൽ മരി​ക്കുന്ന​വർക്ക് കല്ലറ ഒരു വി​ശ്രമസ്ഥ​ലവും ആയി​രു​ന്നു” * എന്ന് ഒരു സർവ​വിജ്ഞാ​ന​കോശം പറയുന്നു.

മരിച്ചവർ കല്ല​റക​ളിൽ ഗാഢ​നി​ദ്രയി​ലാ​ണെന്നും അവർ കഷ്ടപ്പാ​ടൊ​ന്നും അനു​ഭവിക്കു​ന്നി​ല്ലെന്നും അറി​യു​ന്നത്‌ നമുക്ക് ആശ്വാസം നൽകുന്നു. അങ്ങനെ മരണത്തി​ന്‍റെ നിഗൂഢത ഇല്ലാ​താ​കുന്നു. മേലാൽ നമുക്ക് അതു ഭയത്തിനു കാ​രണ​മാ​കേണ്ടതു​മില്ല.

“മനുഷ്യൻ മരിച്ചാൽ വീണ്ടും ജീ​വിക്കു​മോ?”

രാത്രി​യിൽ നന്നായി ഉറങ്ങി വി​ശ്രമി​ക്കു​ന്നതു നാം ഇഷ്ട​പ്പെടു​മെങ്കി​ലും, അത്‌ എ​ന്നേക്കു​മുള്ള ഒരു ഉറക്കം ആകാൻ നാം ആ​രെങ്കി​ലും ആഗ്ര​ഹിക്കു​മോ? ലാസറും യായീ​റൊ​സി​ന്‍റെ പു​ത്രി​യും ജീ​വനി​ലേക്കു തിരികെ വന്ന​തു​പോലെ, കല്ല​റക​ളിൽ നി​ദ്ര​കൊ​ള്ളുന്ന​വരും ജീ​വനി​ലേക്കു തിരികെ വരു​മെന്ന​തിനു നമുക്ക് എന്ത് ഉറ​പ്പാണു​ള്ളത്‌?

തന്‍റെ മരണം അടു​ത്തെന്നു തോ​ന്നിയ​പ്പോൾ ഗോ​ത്രപി​താ​വായ ഇ​യ്യോ​ബും സമാ​നമാ​യി “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീ​വിക്കു​മോ?” എന്നു ചോ​ദി​ക്കു​കയു​ണ്ടായി.—ഇയ്യോബ്‌ 14:14.

സർവ്വശ​ക്ത​നാ​യ ദൈവത്തെ സം​ബോ​ധന ചെയ്‌തു​കൊ​ണ്ടു തന്‍റെതന്നെ ചോ​ദ്യ​ത്തിനു മറു​പടി​യായി ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “നീ വി​ളി​ക്കും; ഞാൻ നി​ന്നോ​ടു ഉത്തരം പറയും; നിന്‍റെ കൈ​വേ​ലയോ​ടു നിനക്കു താല്‌പര്യ​മുണ്ടാ​കും.” (ഇയ്യോബ്‌ 14:15) തന്‍റെ വിശ്വസ്‌തദാ​സനെ ജീ​വനി​ലേക്ക് ഉയിർപ്പി​ക്കുന്ന ദിവ​സത്തി​നായി ദൈവം നോ​ക്കി​പ്പാർത്തിരി​ക്കു​കയാ​ണെന്ന് ഇ​യ്യോബിന്‌ ഉറപ്പാ​യി​രുന്നു. ഈ വാക്കു​ക​ളിലൂ​ടെ, നടക്കാൻ സാധ്യ​തയി​ല്ലാത്ത എന്തോ ഒന്നാണോ ഇയ്യോബ്‌ ആ​ഗ്രഹി​ച്ചത്‌? ഒരി​ക്ക​ലും അല്ല.

യേശു പല​രെ​യും ഉയിർപ്പി​ച്ചു എന്നത്‌ മര​ണത്തി​ന്മേൽ അവനു ദൈവം അധി​കാ​രം നൽകി​യി​ട്ടുണ്ട് എന്നതിന്‍റെ വ്യക്തമായ തെ​ളിവാണ്‌. വാസ്‌ത​വത്തിൽ, ഇപ്പോൾ യേശു​വി​ന്‍റെ പക്കൽ ‘മരണത്തി​ന്‍റെ താ​ക്കോ​ലുകൾ’ ഉള്ളതായി ബൈബിൾ പറയുന്നു. (വെ​ളിപാട്‌ 1:18) അതു​കൊണ്ട്, ലാസറി​ന്‍റെ കല്ല​റയി​ങ്കലെ കല്ല് ഉരു​ട്ടിമാ​റ്റാൻ നിർദേശി​ച്ചതു​പോലെ യേശു ആ താ​ക്കോ​ലുകൾ ഉപ​യോ​ഗിച്ചു കല്ല​റകളു​ടെ കവാടങ്ങൾ തുറക്കും.

പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഈ വാഗ്‌ദാ​നം ബൈബിൾ പലവട്ടം ആവർത്തി​ക്കുന്നു. ഒരു ദൂതൻ ദാ​നി​യേൽ പ്ര​വാച​കന്‌ ഇങ്ങനെ ഉറപ്പു​കൊടു​ത്തു: “നീ വി​ശ്രമി​ച്ചു കാലാ​വസാ​നത്തി​ങ്കൽ നിന്‍റെ ഓഹരി ലഭിപ്പാൻ എഴു​ന്നേ​റ്റുവ​രും.” (ദാ​നീ​യേൽ 12:13) പു​നരു​ത്ഥാ​നപ്ര​ത്യാശ ഇല്ലാ​തി​രുന്ന സദൂക്യർ എന്നു വിളി​ക്ക​പ്പെട്ടി​രുന്ന യഹൂ​ദമ​തനേ​താക്ക​ന്മാ​രോട്‌ “തിരു​വെ​ഴുത്തു​ക​ളെയോ ദൈവ​ത്തി​ന്‍റെ ശക്തി​യെ​യോ അറി​യാ​ത്തതി​നാൽ നിങ്ങൾക്കു തെറ്റി​പ്പോ​യിരി​ക്കുന്നു” എന്നു യേശു പറഞ്ഞു. (മത്തായി 22:23, 29) പൗ​ലോസ്‌ അ​പ്പൊസ്‌തലൻ “നീതി​മാന്മാ​രു​ടെയും നീതി​കെട്ട​വരു​ടെയും പു​നരു​ത്ഥാനം ഉണ്ടാ​കു​മെന്നാണ്‌ ദൈവത്തി​ലുള്ള എന്‍റെ പ്രത്യാശ” എന്നു പറഞ്ഞു.—പ്രവൃ​ത്തി​കൾ 24:15.

മരിച്ചവർ എപ്പോൾ പു​നരു​ത്ഥാനം പ്രാ​പി​ക്കും?

നീതി​മാ​ന്മാ​രു​ടെ​യും നീതി​കെട്ട​വരു​ടെയും പു​നരു​ത്ഥാനം എപ്പോൾ സം​ഭവി​ക്കും? നീ​തിമാ​നായ ദാനി​യേ​ലി​നോട്‌ അവൻ “കാലാ​വസാ​നത്തി​ങ്കൽ . . . എഴു​ന്നേറ്റു​വരു​മെന്നു” ദൂതൻ പറഞ്ഞു. അതു​പോ​ലെ മാർത്ത​യും, തന്‍റെ സ​ഹോദ​രനായ ലാസർ “അവസാ​ന​നാളി​ലെ പുന​രു​ത്ഥാന​ത്തിൽ” വരു​മെന്നു വിശ്വ​സി​ച്ചിരു​ന്നു.—യോ​ഹ​ന്നാൻ 11:24.

ഈ അവസാ​ന​നാളി​നെ ബൈബിൾ യേശു​വി​ന്‍റെ രാജ്യ​വാഴ്‌ചയു​മായി ബന്ധ​പ്പെടു​ത്തുന്നു. പൗ​ലോസ്‌ എഴുതി: “ദൈവം സകല ശത്രു​ക്ക​ളെയും അവന്‍റെ കാൽക്കീ​ഴാ​ക്കു​വോളം അവൻ രാ​ജാവാ​യി വാ​ഴേണ്ടതാ​കുന്നു​വല്ലോ. അവസാന ശത്രു​വാ​യിട്ട് മരണവും നീക്കം ചെ​യ്യപ്പെ​ടും.” (1 കൊരി​ന്ത്യർ 15:25, 26) ദൈവരാ​ജ്യം വര​ണമെ​ന്നും ദൈവ​ത്തി​ന്‍റെ ഇഷ്ടം ഭൂ​മി​യിൽ നിറ​വേറ​ണമെ​ന്നും നാം പ്രാർഥി​ക്കേ​ണ്ട​തി​ന്‍റെ ഒരു ശക്തമായ കാ​രണമാണ്‌ അത്‌. *

ഇയ്യോ​ബി​നു നന്നായി അറി​യാമാ​യി​രുന്ന​തു​പോലെ മരി​ച്ച​വരെ ഉയിർപ്പിക്ക​ണമെന്ന​താണു ദൈവ​ത്തി​ന്‍റെ ആഗ്രഹം. ആ ദിവസം ആഗത​മാ​കു​മ്പോൾ ദൈവം മരണത്തെ ഇല്ലായ്‌മ ചെയ്യും. പിന്നീട്‌ ഒരി​ക്ക​ലും ‘മര​ണത്തോ​ടെ എല്ലാം അവസാ​നി​ക്കു​മോ’ എന്ന് ആരും ചി​ന്തി​ക്കില്ല. ▪ (w14-E 01/01)

^ ഖ. 8 “ഉറങ്ങുന്ന സ്ഥലം” എന്ന് അർഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽനിന്നാ​ണു “സി​മി​ത്തേരി” എന്ന വാക്ക് വന്നി​രിക്കു​ന്നത്‌.

^ ഖ. 18 ദൈവരാജ്യത്തെക്കുറിച്ചു കൂടുതൽ മനസ്സി​ലാ​ക്കാനാ​യി യ​ഹോവ​യുടെ സാക്ഷികൾ പ്രസി​ദ്ധീ​കരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 8-‍ാ‍ം അധ്യായം കാണുക. www.mt1130.com എന്ന വെബ്‌സൈറ്റി​ലും ഇത്‌ ലഭ്യ​മാണ്‌.