വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​മേ​കും ധന്യജീ​വി​തം

ദൈവ​മേ​കും ധന്യജീ​വി​തം

ഡൗൺലോഡ്‌:

  1. 1. ഈ സന്ധ്യാ​കാ​ശം ഏറെ ശോഭ​മായ്‌ കണ്ടിട്ടി​ല്ലി​ന്നോ​ളം ഞാൻ.

    ഈ സന്തോ​ഷ​ത്തിൻ ഉദ്യാ​ന​ഭൂ​വി​ലായ്‌

    ഇല്ലൊ​ന്നും ഭയന്നി​ടാൻ.

    ഈ കുന്നിൻ മേലെ നിന്നി​പ്പോൾ ഈ കാൺമ​തെ​ല്ലാം

    യഹോവ നൽകും സ്‌നേ​ഹ​ത്തിൻ സമ്മാന​മ​ല്ലോ.

    (കോറ​സി​നു മുമ്പ്‌)

    ആ നാളിൽ ദൈവ​ത്തിൻ ഭരണം വരു​മ്പോൾ

    (കോറ​സ്‌)

    ഭൂവിൽ നിന്നും നീങ്ങി​പ്പോ​കും വിഷാദം കണ്ണുനീർ.

    അൻപിൽ, വീണ്ടും ദൈവം നമ്മൾക്കേ​കും ധന്യജീ​വി​തം,

    പാരി​ലെ​ല്ലാം!

  2. 2. പൂവി​ടു​ന്നു ഈ ഭൂവി​ലി​ന്നി​താ പുതി​യൊ​രു പൊൻ പ്രഭാതം

    ഭൂമി​യെ​ങ്ങും ഉല്ലാസ​ഭേ​രി​യാൽ മുഖരി​ത​മായ്‌ സന്തോഷം

    ഈ പാരിൽ സ്‌നേഹം വാഴു​മ്പോൾ ഇല്ല ദു:ഖങ്ങൾ.

    നാം പാർക്കും ഈ പർദീ​സ​യിൽ എന്നെന്നും, എന്നും.

    (കോറ​സ്‌)

    നമ്മുടെ ഭൂവിൽ നിന്നും നീങ്ങി​പ്പോ​കും വിഷാദം കണ്ണുനീർ.

    അൻപിൽ, വീണ്ടും ദൈവം നമ്മൾക്കേ​കും ധന്യജീ​വി​തം,

    പാരി​ലെ​ല്ലാം!

    (ബ്രിഡ്‌ജ്‌)

    മായാതെ എൻ അകതാ​രിൽ കാണും ഞാൻ ഈ സ്വപ്‌നം;

    വൈകാ​തെ വന്നെത്തും നാം ആശിക്കും നാൾ ഈ മണ്ണിൽ.

    (കോറ​സ്‌)

    നമ്മുടെ ഭൂവിൽ നിന്നും നീങ്ങി​പ്പോ​കും വിഷാദം കണ്ണുനീർ.

    അൻപിൽ, വീണ്ടും ദൈവം നമ്മൾക്കേ​കും ധന്യജീ​വി​തം.

    (കോറ​സ്‌)

    ഇനീ ഭൂവിൽ നിന്നും നീങ്ങി​പ്പോ​കും വിഷാദം കണ്ണുനീർ.

    അൻപിൽ, വീണ്ടും ദൈവം നമ്മൾക്കേ​കും ധന്യജീ​വി​തം,

    പാരി​ലെ​ല്ലാം!

    (അവസാനം)

    എന്നെന്നും—എന്നെന്നും

    ഈ പാരിൽ

    എന്നെന്നും—എന്നെന്നും

    ഈ പാരിൽ

    എന്നെന്നും—എന്നെന്നും

    ഈ പാരിൽ

    എന്നെന്നും—എന്നെന്നും

    ഈ പാരിൽ