ഗീതം 108
ദൈവത്തിന്റെ അചഞ്ചലസ്നേഹം
-
1. ദൈവമോ സ്നേഹം താൻ.
കാണുന്നാ സ്നേഹം എങ്ങും നാം.
ഏകി മകനെ യാഗമായ്,
ജീവരക്ഷ നാം നേടുവാൻ.
ഭൂവിൽ എന്നുമെന്നേക്കുമായ്
നാം സന്തോഷമായ് ജീവിപ്പാൻ.
(കോറസ്)
ദാഹിപ്പോരെല്ലാരുമേ,
ദാഹം തീർക്കാനായ് വരൂ.
ഏകുന്നു സ്നേഹാർദ്രമായ്,
ജീവജലം ദൈവം.
-
2. ദൈവമോ സ്നേഹം താൻ.
കാണുന്നാ സ്നേഹം എങ്ങും നാം.
സ്വന്തമകനെ രാജനായ്
നൽകി ദൈവം തൻ സ്നേഹത്തിൽ.
ദൈവഹിതമീ ഭൂമിയിൽ
ചെയ്തിടുമവൻ വേഗത്തിൽ.
(കോറസ്)
ദാഹിപ്പോരെല്ലാരുമേ,
ദാഹം തീർക്കാനായ് വരൂ.
ഏകുന്നു സ്നേഹാർദ്രമായ്,
ജീവജലം ദൈവം.
-
3. ദൈവമോ സ്നേഹം താൻ.
നമ്മൾ ആ സ്നേഹം പകർത്താം.
ദൈവപ്രിയരായ് മാറിടാൻ
സൗമ്യരെ നമ്മൾ താങ്ങിടാം.
ഘോഷിക്കാം എങ്ങും ധീരമായ്
ദൈവരാജ്യസന്ദേശം നാം.
(കോറസ്)
ദാഹിപ്പോരെല്ലാരുമേ,
ദാഹം തീർക്കാനായ് വരൂ.
ഏകുന്നു സ്നേഹാർദ്രമായ്,
ജീവജലം ദൈവം.
(സങ്കീ. 33:5; 57:10; എഫെ. 1:7 കൂടെ കാണുക.)