ഗീതം 143
പ്രവർത്തിച്ചുകൊണ്ടിരിക്കാം, ഉണർന്നിരിക്കാം, കാത്തിരിക്കാം
-
1. യഹോവ തൻ തിരുനാമം
വിരോധികളിൻ മുമ്പാകെ
വിശുദ്ധമായിടും ആ നാൾ
കൺമുന്നിൽ ആഗതമായ്.
(കോറസ്)
നോക്കാം പ്രത്യാശയോടെ എന്നെന്നും
ദൈവത്തിൻ രാജ്യത്തിലായ് നാം,
സന്തോഷം കാൺമതിന്നായ്.
-
2. ഈ ലോകത്തെ വിധിപ്പാനായ്
ക്രിസ്തുരാജൻ സജ്ജനായി.
നീങ്ങും വൈരികൾ എല്ലാരും,
ജയം നേടും തന്റെ വാൾ.
(കോറസ്)
നോക്കാം പ്രത്യാശയോടെ എന്നെന്നും
ദൈവത്തിൻ രാജ്യത്തിലായ് നാം,
സന്തോഷം കാൺമതിന്നായ്.
-
3. കേണീടുന്നു മർത്യലോകം.
നിൽക്കാം നാം പ്രതീക്ഷയോടെ
മഹാരക്ഷ നമ്മൾക്കേകും
യാഹിന്റെ ദിനത്തിന്നായ്.
(കോറസ്)
നോക്കാം പ്രത്യാശയോടെ എന്നെന്നും
ദൈവത്തിൻ രാജ്യത്തിലായ് നാം,
സന്തോഷം കാൺമതിന്നായ്.
(മത്താ. 25:13; ലൂക്കോ. 12:36 കൂടെ കാണുക.)