വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 159

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക

യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക

(സങ്കീർത്തനം 96:8)

  1. 1. വാനിടം വാഴും യഹോവേ,

    ആരുള്ളൂ നിൻ സമനായ്‌?

    വാത്സല്യ​വാ​നെൻ പിതാവേ,

    എന്തേകും നിൻ സ്‌നേ​ഹ​ത്തി​ന്നായ്‌?

    താതാ നിൻ വൈഭവം കാൺമൂ

    വാനവി​താ​ന​മെ​ങ്ങും.

    എന്തുള്ളൂ ഞാനെൻ സർവേശാ,

    എന്നെ നീ കടാക്ഷി​ക്കു​വാൻ?

    (കോറസ്‌)

    യഹോവേ ഞാൻ നെഞ്ചകം തിങ്ങിയീ,

    സ്‌തു​തി​യേ​കു​ന്ന​ങ്ങ​യ്‌ക്കായ്‌.

    എൻ ദൈവം നീ, എൻ നിത്യ​രാ​ജൻ നീ.

    സ്‌തുതിയാഗങ്ങൾക്കെല്ലാം

    അനു​യോ​ജ്യൻ അങ്ങല്ലോ.

  2. 2. ജീവന്റെ നാഥൻ യഹോവേ,

    ജീവിതം കൊ​ണ്ടെ​ന്നും ഞാൻ

    കീർത്തി​ക്കും നിൻ കനി​വെ​ങ്ങും,

    നിൻ മാർഗ​ത്തിൻ സൗന്ദര്യ​വും.

    നാഥാ നിൻ സേവയി​ലെ​ല്ലാം

    ആനന്ദം കാണുന്നു ഞാൻ.

    എൻ അഭിമാ​ന​വും നീയേ,

    എൻ പാതയ്‌ക്കു ദീപ്‌തി​യും നീ.

    (കോറസ്‌)

    യഹോവേ ഞാൻ നെഞ്ചകം തിങ്ങിയീ,

    സ്‌തു​തി​യേ​കു​ന്ന​ങ്ങ​യ്‌ക്കായ്‌.

    എൻ ദൈവം നീ, എൻ നിത്യ​രാ​ജൻ നീ.

    സ്‌തുതിയാഗങ്ങൾക്കെല്ലാം

    അനു​യോ​ജ്യൻ അങ്ങല്ലോ.

  3. 3. ആറുക​ളാ​ഴി​കൾ പോൽ നിൻ

    വാനിലെ താരകങ്ങൾ

    ആശ്ചര്യ​മാ​കു​ന്നെൻ കണ്ണിൽ,

    ചൊൽവൂ തിരു​സ്‌നേ​ഹമവ.

    ജ്ഞാനവും പ്രൗഢി​യും കാൺമൂ

    ഞാൻ നിന്റെ കൈവി​രു​തിൽ.

    ഹേതു നിൻ ചെയ്‌തി​ക​ളെ​ല്ലാം

    യാഹേ നിന്നെ വാഴ്‌ത്തി​ടു​വാൻ.

    (കോറസ്‌)

    യഹോവേ ഞാൻ നെഞ്ചകം തിങ്ങിയീ,

    സ്‌തു​തി​യേ​കു​ന്ന​ങ്ങ​യ്‌ക്കായ്‌.

    എൻ ദൈവം നീ, എൻ നിത്യ​രാ​ജൻ നീ.

    സ്‌തുതിയാഗങ്ങൾക്കെല്ലാം

    അനു​യോ​ജ്യൻ അങ്ങല്ലോ.

(സങ്കീ. 96:1-10; 148:3, 7 കൂടെ കാണുക.)