ഗീതം 26
നിങ്ങൾ എനിക്കായ് ചെയ്‌തു
-
1. അഭിഷിക്തരാം തൻ സഭയോടൊത്തൊന്നായ്
വസിപ്പൂ ക്രിസ്തുവിൻ വേറെയാടുകൾ.
അവർ തൻ വധുവാം
സഭയ്ക്കേകും തുണ
മാനിച്ചു ക്രിസ്തുരാജൻ അരുളീടും:
(കോറസ്)
‘അവർക്കാശ്വാസത്തിൻ തണലേകാനായ്
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ.
അവർക്കായ് ചെയ്തതാം അധ്വാനം എല്ലാം
നിങ്ങൾ ചെയ്തതോ എനിക്കായല്ലോ.
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ.’
-
2. ‘വിശന്നും ദാഹിച്ചും ഞാൻ വലഞ്ഞ നേരം,
വന്നു സാന്ത്വനമായ് എൻ മുന്നിൽ നിങ്ങൾ.’
‘ഞങ്ങൾ എപ്പോൾ വന്നെന്നു’
ചോദിക്കുമവർ.
തന്നുള്ളം അറിയിക്കും രാജാവപ്പോൾ:
(കോറസ്)
‘അവർക്കാശ്വാസത്തിൻ തണലേകാനായ്
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ.
അവർക്കായ് ചെയ്തതാം അധ്വാനം എല്ലാം
നിങ്ങൾ ചെയ്തതോ എനിക്കായല്ലോ.
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ.’
-
3. ‘പ്രസംഗിച്ചുവല്ലോ എനിക്കായി നിങ്ങൾ
എന്റെ വിശ്വസ്തരാം സോദരരൊപ്പം.’
വലത്തുള്ളോരോടന്ന്
ചൊല്ലും ക്രിസ്‌തു താൻ:
‘ഏകുന്നു നിത്യജീവൻ ഞാൻ നിങ്ങൾക്കായ്.’
(കോറസ്)
‘അവർക്കാശ്വാസത്തിൻ തണലേകാനായ്
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ.
അവർക്കായ് ചെയ്തതാം അധ്വാനം എല്ലാം
നിങ്ങൾ ചെയ്തതോ എനിക്കായല്ലോ.
നിങ്ങൾ ചെയ്തതെല്ലാം എനിക്കായല്ലോ.’
(സുഭാ. 19:17; മത്താ. 10:40-42; 2 തിമൊ. 1:16, 17 കൂടെ കാണുക.)