ഫെബ്രുവരി 10-16
സങ്കീർത്തനം 147-150
ഗീതം 12, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയെ സ്തുതിക്കാൻ ധാരാളം കാരണങ്ങളുണ്ട്
(10 മിനി.)
യഹോവ നമ്മളെ ഓരോരുത്തരെയും കരുതുന്നു (സങ്ക 147:3, 4; w17.07 18 ¶5-6)
യഹോവ നമ്മുടെ കുറവുകൾ മനസ്സിലാക്കുന്നു, തന്റെ ശക്തി ഉപയോഗിച്ച് നമ്മളെ സഹായിക്കുന്നു (സങ്ക 147:5; w17.07 18 ¶7)
തന്റെ ജനത്തിന്റെ ഭാഗമായിരിക്കാനുള്ള പദവി യഹോവ നമുക്കു തരുന്നു (സങ്ക 147:19, 20; w17.07 21 ¶18)
സ്വയം ചോദിക്കുക, ‘വേറെ എന്തൊക്കെ കാര്യങ്ങളാണ് യഹോവയെ സ്തുതിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 148:1, 10—ഏത് അർഥത്തിലാണു ‘പറവകൾ’ യഹോവയെ സ്തുതിക്കുന്നത്? (it-1-E 316)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 148:1–149:9 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. ഗുരുതരമായ ഒരു രോഗം കാരണം താൻ ബുദ്ധിമുട്ടുകയാണെന്നു വ്യക്തി പറയുന്നു. (lmd പാഠം 2 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. അടുത്തിടെ മീറ്റിങ്ങിൽ കേട്ട ഒരു കാര്യം വ്യക്തിയോടു പറയാൻ അവസരം കണ്ടെത്തുക (lmd പാഠം 4 പോയിന്റ് 3)
6. പ്രസംഗം
(5 മിനി.) w19.03 10 ¶7-11—വിഷയം: യേശുവിനെ ശ്രദ്ധിക്കുക—സന്തോഷവാർത്ത പ്രസംഗിക്കുക. ചിത്രവും ഉപയോഗിക്കുക. (th പാഠം 14)
ഗീതം 159
7. വാർഷിക സേവന റിപ്പോർട്ട്
(15 മിനി.) ചർച്ച.
ബ്രാഞ്ചോഫീസിൽനിന്നുള്ള വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചതിനുശേഷം, 2024 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ടിൽനിന്ന് പ്രോത്സാഹനം പകരുന്ന മറ്റു വിവരങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ചില പ്രചാരകരെ മുന്നമേ തിരഞ്ഞെടുത്ത് അവരെ അഭിമുഖം ചെയ്യുക.
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 22 ¶7-14; 174, 177 പേജുകളിലെ ചതുരങ്ങൾ