മാർച്ച് 4-10
സങ്കീർത്തനം 16-17
ഗീതം 111, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ‘യഹോവ, എന്റെ നന്മയുടെ ഉറവ്’
(10 മിനി.)
യഹോവയെ സേവിക്കുന്നവരുമായുള്ള സൗഹൃദം നമുക്ക് ആഹ്ലാദം തരും (സങ്ക 16:2, 3; w18.12 26 ¶11)
യഹോവയുടെ അംഗീകാരം നമുക്കു സംതൃപ്തി തരും (സങ്ക 16:5, 6; w14 2/15 29 ¶4)
യഹോവ തരുന്ന ആത്മീയസംരക്ഷണം ഉണ്ടെങ്കിൽ നമുക്കു സുരക്ഷിതത്വം തോന്നും (സങ്ക 16:8, 9; w08 2/15 3 ¶2-3)
നന്മയുടെ ഉറവായ യഹോവയെ ആരാധിക്കുന്നതിന് നമ്മൾ മുഖ്യസ്ഥാനം കൊടുക്കുന്നതുകൊണ്ട് ദാവീദിനെപ്പോലെ ഒരു അർഥവത്തായ ജീവിതം നമ്മൾ ആസ്വദിക്കുന്നു.
സ്വയം ചോദിക്കുക, ‘സത്യത്തിൽ വന്നതിനു ശേഷം എന്റെ ജീവിതം കൂടുതൽ മെച്ചപ്പെട്ടത് എങ്ങനെയാണ്?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സങ്ക 17:8—“കണ്ണിലെ കൃഷ്ണമണി” എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്? (it-2-E 714)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 17:1-15 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(1 മിനി.) വീടുതോറും. സ്മാരക ക്ഷണക്കത്ത് കൊടുക്കുക. (th പാഠം 11)
5. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. സ്മാരക ക്ഷണക്കത്ത് കൊടുക്കുക. വീട്ടുകാരൻ താത്പര്യം കാണിച്ചുകഴിയുമ്പോൾ, യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 9)
6. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. സ്മാരക ക്ഷണക്കത്ത് കൊടുക്കുക. (th പാഠം 2)
7. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 14 ആമുഖം, പോയിന്റ് 1-3 (th പാഠം 6)
ഗീതം 20
8. സ്മാരകത്തിനായി എങ്ങനെ ഒരുങ്ങാം?
(15 മിനി.) ചർച്ച.
യേശുവിന്റെ മരണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു സ്നേഹപ്രകടനങ്ങൾ ഉൾപ്പെടുന്നു. യേശുവിന്റെ കല്പന അനുസരിച്ചുകൊണ്ട് മാർച്ച് 24 ഞായറാഴ്ച നമ്മൾ ആ മരണത്തിന്റെ ഓർമ ആചരിക്കും. (ലൂക്ക 22:19; യോഹ 3:16; 15:13) ഈ പ്രത്യേക പരിപാടിക്കായി നമുക്ക് എങ്ങനെ ഒരുങ്ങാം?
-
പ്രചാരണപരിപാടിയിൽ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ട് ആളുകളെ പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും വേണ്ടി ക്ഷണിക്കുക. നിങ്ങൾ ക്ഷണിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അവരെ ക്ഷണിക്കുക. അവരിൽ ആരെങ്കിലും നിങ്ങളുടെ പ്രദേശത്തല്ല താമസിക്കുന്നതെങ്കിൽ jw.org-ലൂടെ അവരുടെ പ്രദേശത്ത് നടക്കുന്ന മീറ്റിങ്ങുകളുടെ സമയവും സ്ഥലവും കണ്ടെത്തുക
-
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്കു ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടാം. 15-ഓ 30-ഓ മണിക്കൂർ ലക്ഷ്യം വെച്ചുകൊണ്ട് നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാനാകുമോ?
-
മാർച്ച് 18 മുതൽ, യേശു ഭൂമിയിലായിരുന്ന അവസാന ആഴ്ചയിൽ നടന്ന പ്രധാനപ്പെട്ട സംഭവങ്ങൾ വായിച്ചുതുടങ്ങുക. 6-7 പേജുകളിൽ കൊടുത്തിരിക്കുന്ന “2024 സ്മാരക ബൈബിൾവായനാ പട്ടിക” അതിനു സഹായിക്കും. ഓരോ ദിവസവും ഈ പട്ടികയിൽനിന്ന് എത്രത്തോളം വായിക്കണമെന്നു നിങ്ങൾക്കു തീരുമാനിക്കാം
-
സ്മാരകദിവസം jw.org-ൽനിന്ന് അന്നു കാണാനുള്ള പ്രത്യേക പ്രഭാതാരാധന കാണുക
-
സ്മാരകത്തിനു വരുന്ന പുതിയവരെയും നിഷ്ക്രിയരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുക. പരിപാടി തീരുമ്പോൾ അവരെ ചെന്നുകണ്ട് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുക. അവരുടെ താത്പര്യം വളർത്താൻ വീണ്ടും സന്ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക
-
സ്മാരകത്തിനു മുമ്പും ശേഷവും മോചനവിലയെക്കുറിച്ച് ധ്യാനിക്കുക
യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
സ്മാരക പ്രചാരണപരിപാടിക്ക് ഈ വീഡിയോ എങ്ങനെ ഉപയോഗിക്കാം?
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 6 ¶18-24, 48-ാം പേജിലെ ചതുരം